ആതിഥ്യത്തിലെ ഉദയസൂര്യൻ
ആതിഥ്യത്തിലെ ഉദയസൂര്യൻ
Thursday, March 16, 2017 4:07 AM IST
നാട്ടിൽ വന്നു കാറിൽ തിരിച്ചുപോകുന്പോഴാണ് താൻ പഠിച്ചിരുന്ന സ്കൂളിനു മുന്പിൽ ചെറിയൊരു ആൾക്കൂട്ടത്തെ കണ്ടത്. കാർ നിറുത്തി രാജശേഖരൻ നായർ ഇറങ്ങി. പലരും പരിചയക്കാരാണ്. കാര്യം അന്വേഷിച്ചു. ചെറിയ പ്രതിഷേധം നടക്കുകയാണ് അവിടെ. സ്കൂൾ പൂട്ടാൻ പോകുന്നുവെന്നറിഞ്ഞ രക്ഷിതാക്കളുടെ പ്രതിഷേധമാണ്.

സ്കൂൾ മാനേജ്മെൻറ് എടുത്തിരുന്ന ബാങ്ക് വായ്പ അടയ്ക്കാത്തതിനെത്തുടർന്ന് സ്കൂൾ പൂട്ടാൻ ജപ്തി നോട്ടീസ് പതിപ്പിച്ചതാണ് പ്രതിഷേധത്തിനു കാരണം. താൻ പഠിച്ച സ്കൂൾ പൂട്ടുന്നതിൽ രാജശേഖരൻ നായർക്കു വേദന തോന്നി. എങ്ങനെ സ്കൂൾ പൂട്ടുന്നത് ഒഴിവാക്കാം എന്ന ആലോചനയിലായി രാജശേഖരൻ നായർ. അങ്ങനെ ബാങ്കുകാരുമായി ബന്ധപ്പെട്ടപ്പോഴാണ് സ്കൂൾ പൂുന്നത് മറ്റാർക്കോ വേണ്ടിയാണെന്നു മനസിലായത്. സ്കൂളിെൻറ കടമായ 35 ലക്ഷം രൂപ അടയ്ക്കാം; സ്കൂൾ നടത്താൻ മാനേജ്മെൻറിനോട് ആവശ്യപ്പെട്ടെങ്കിലും അവർ തയാറായില്ല. വിശ്വാസം നഷ്ടപ്പെതിനാൽ രക്ഷാകർത്താക്കൾ കുട്ടികളെ അയയ്ക്കാൻ മടിക്കുമെന്നായിരുന്നു മാനേജ്മെൻറിെൻറ മറുപടി.

രാജശേഖരൻ നായർ മറ്റൊന്നും ആലോചിച്ചില്ല. സ്കൂൾ വാങ്ങി നടത്താൻ തീരുമാനിച്ചു. ഉദയ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് തുടങ്ങി സ്കൂൾ തുറന്നു പ്രവർത്തിപ്പിച്ചു. സായ് കൃഷ്ണ പബ്ളിക് സ്കൂൾ എന്ന പുതിയ പേരും നൽകി. തിരുവനന്തുപുരത്തുനിന്നു 20 കിലോമീറ്റർ അകെല നെയ്യാറ്റിൻകരയ്ക്കടുത്ത ചെങ്കലിലാണ് ഈ സിബിഎസ്ഇ സ്കൂൾ പ്രവർത്തിക്കുന്നത്. മുന്നൂറു കുികളുമായി ആരംഭിച്ച ഇവിടെ ഇന്ന് കെജി മുതൽ പ്ലസ് ടുവരെ 1400ലധികം കുികൾ പഠിക്കുന്നു. രാജ്യാന്തര നിലവാരത്തോടെയുള്ള മൂവായിരം കുട്ടികൾക്കു പഠിക്കാവുന്ന സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.

ആരാണ് ഈ രാജശേഖരൻ നായർ?

പ്രശസ്തമായ ഉദയ സമുദ്ര ഗ്രൂപ്പ് ഓഫ് ഹോട്ടൽസിെൻറ ഉടമ, ഇന്ത്യൻ ഹോസ്പിറ്റാലിറ്റി മേഖലയിൽ മുൻനിരക്കാരിലൊരാൾ, തെന്നിന്ത്യൻ സൂപ്പർ നായികയുടെ ഭർത്താവ് എന്നൊക്കെയായിരിക്കും മറുപടി.
ഉത്തരം ശരിയായിരിക്കുന്പോഴും ഏതൊരു ന്ധ റാഗ്സ് ടു റിച്ച്സ്’ കഥകളെ വെല്ലുന്ന കഥ രാജശേഖരൻ നായരുടെ കാര്യത്തിലുമുണ്ട്.

രാജശേഖരൻ നായർ ഓർമിക്കുന്ന ചെറുപ്പകാലം വളരെ പ്രയാസം നിറഞ്ഞതായിരുന്നു. പക്ഷേ, ഈ പ്രയാസത്തിെൻറ നാളുകളെ ഓരോന്നായി പിന്തള്ളി അദ്ദേഹം സമൃദ്ധിയിൽ എത്തിച്ചേരുകതന്നെ ചെയ്തു. ഇന്ത്യൻ ഹോസ്പിറ്റാലിറ്റി മേഖലയിലെ ന്ധഉദയസൂര്യൻ’ എന്ന നിലയിലേക്ക്.
1950 കളുടെ തുടക്കം. നല്ല വിദ്യാഭ്യാസം ലഭിക്കുവാൻ സാധിക്കാത്ത കാലം. പ്രത്യേകിച്ചും ഗ്രാമ പ്രദേശങ്ങളിൽ. അത്തരമൊരു ഗ്രാമത്തിലായിരുന്ന രാജശേഖരൻ നായരുടെ ജനനം. നെയ്യാറ്റിൻകര താലൂക്കിലെ ചെങ്കൽ എന്ന കുഗ്രാമത്തിലെ പാവപ്പെട്ട നായർ കുടുംബത്തിൽ 1955 നവംബർ 12ന് ആയിരുന്നു ജനനം. ശ്രീധരൻനായരുടേയും രുക്മണിയയുടേയും എട്ടു മക്കളിൽ രണ്ടാമനായി. മണികണ്ഠനെന്നായിരുന്നു വിളിപ്പേര്.

വലിയൊരു കുടുംബത്തെ മുന്നോട്ടു കൊണ്ടുപോകുവാൻ ശ്രീധരൻ നായർ ബുദ്ധിമുട്ടി. നല്ല വിദ്യാഭ്യാസം നൽകുവാനുള്ള പണമോ മറ്റു സൗകര്യങ്ങളോ കുടുംബത്തിനില്ലായിരുന്നു. മെട്രിക്കുലേഷനുശേഷം പഠിപ്പു തുടരുവാൻ സാധിച്ചില്ല. മുതിർന്ന കുട്ടിയെന്ന നിലയിൽ പഠനം പാതി വഴിയിൽ ഉപേക്ഷിക്കാൻ മണികണ്ഠൻ നിർബന്ധിതനായി. അങ്ങനെ ജോലി തേടി പതിനാറാം വയസിൽ നാടുവിട്ടു. ചെന്നത്തിയത് തൃശിനാപ്പള്ളിയിൽ. അവിടെ ഒരു പഴക്കടയിൽ സഹായിയായി കൂടി. ഇത് മണികണ്ഠെൻറ ഉള്ളിലെ സംരംഭകനെ പുറത്തുകൊണ്ടുവന്നു. ഒരു മാസം കഴിഞ്ഞപ്പോൾ സ്വന്തമായി ഒരു പഴക്കട തുടങ്ങി.

പക്ഷേ...

തുടക്കത്തൽ തെൻറ ആദ്യത്തെ മുതലാളി സഹായിച്ചുവെങ്കിലും മണികണ്ഠെൻറ കച്ചവടം മെച്ചപ്പെട്ടതോടെ പഴയ കടയുടമയ്ക്ക് അതു സഹിക്കാൻ സാധിക്കാതായി. മണികണ്ഠന് അവിടം വിടുകയേ തരമുള്ളു എന്ന സ്ഥിതിയിലെത്തി. പാവപ്പെട്ട ഒരു മലയാളി പയ്യന് ഇതല്ലാതെ എന്തു ചെയ്യാൻ.
മനസൊന്നു നൊന്തുവെങ്കിലും മണികണ്ഠെൻറ ഉള്ളിലെ സംരംഭകാവേശത്തെ അതു തെല്ലും തണിപ്പിച്ചില്ല. പുതിയ മേച്ചലിൽപ്പുറം തേടി ഭാഷയോ ബന്ധുക്കളോ പരിചയക്കാരോ ഒന്നുമില്ലാത്ത ബോംബെയ്ക്ക് ( ഇപ്പോഴത്തെ മുംബൈ) ഒരു ധൈര്യത്തിനു വണ്ടി കയറി. ചെന്നെത്തിയത് താനെയിൽ.

വഴിത്തിരിവായ് ഹോട്ടൽ ജോലി

പതിനേഴാം വയസിൽ മുംബൈയിലെത്തിയ മണികണ്ഠൻ ചില ഹോട്ടലുകളിലും ചായക്കടകളിലുമൊക്കെ ജോലികൾ ചെയ്തു. ഈ ജോലികളാണ് മണികണ്ഠനെ ഹോസ്പിറ്റാലിറ്റിയിലേക്ക് ആകർഷിച്ചത്. മണികണ്ഠെൻറ ജീവിതത്തിലെ ഉയർച്ചയുടെ ടേണിംഗ് പോയിൻറായിരുന്നു ഹോലട്ടുടമയായിരുന്ന നാനക് ചന്ദ് അഗർവാളുമായുള്ള കണ്ടുമുട്ടൽ. അദ്ദേഹത്തിെൻറ കീഴിൽ ജോലി ചെയ്യാൻ ക്ഷണിച്ചപ്പോൾ മണികണ്ഠൻ അതു സസന്തോഷം സ്വീകരിച്ചു. നാനക് ചന്ദിന് തെൻറ പുതിയ ജോലിക്കാരനെ നന്നായി പിടിച്ചു. ആരേയും ആകർഷിക്കുന്ന വ്യക്തിത്വവും സൗമ്യമായ പെരുമാറ്റവും എല്ലാറ്റിനുമുപരിയായി കഠഠിനാധ്വാനം ചെയ്യാനുള്ള മനസും എന്തു ചെയ്താലും സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കുന്ന പ്രകൃതവും ചന്ദിനു നന്നായി ഇഷ്ടപ്പെട്ടു. ജോലിക്കാരനായി തുടങ്ങിയ മണികണ്ഠൻ മാനേജരായി ഉയർത്തപ്പെട്ടു. ചന്ദിെൻറ മകൻ ദിനേഷ് അഗർവാളിെൻറ തൊടുത്ത സ്ഥാനത്ത് എത്തി.

മണികണ്ഠെൻറ ജീവിതത്തിലെ നിർണായക വഴിത്തിരവ് എത്തിയത് ദിനേഷ് പുതിയൊരു ഹോട്ടൽ തുറന്നപ്പോഴാണ്. അതിെൻറ നേതൃത്വം രാജശേഖരനെ എൽപ്പിച്ചുവെന്നു മാത്രമല്ല, അതിൽ പങ്കാളിത്തവും നാനക് ചന്ദ് വാഗ്ദാനം ചെയ്തു. രണ്ടു ഹോട്ടലുകളിലെ ജോലിയിലൂടെ ഹോസ്പിറ്റാലിറ്റി വ്യവസായത്തിെൻറ ഉള്ളറകൾ നന്നായി പഠിച്ചു. ഉപഭോക്താക്കളുടെ സംതൃപ്തി ഈ ബിസിനസിന് എത്ര പ്രാധാനപ്പെട്ടതാണെന്ന് മനസിലാക്കാൻ മണികണ്ഠന് ഒട്ടും സമയം വേണ്ടിവന്നില്ല. രണ്ടു ഹോട്ടലുകളും മണികണ്ഠെൻറ കീഴിൽ അഭിവൃദ്ധി നേടി.

പക്ഷേ, പറഞ്ഞതുപോലെ മണികണ്ഠന് പങ്കാളിത്തം നൽകാൻ നാനക് ചന്ദിനു സാധിച്ചില്ല. മക്കളുടേയും മറ്റും എതിർപ്പായിരുന്നു കാരണം. രണ്ടാമത്തെ അനുഭവം മണികണ്ഠനെ ഒട്ടും വേദനിപ്പിച്ചില്ല. കാരണം ഹോട്ടൽ വ്യവസായത്തിെൻറ ഉള്ളുകളികളിൽ നൈപുണ്യം നേടുന്നതിനു അതു സഹായിച്ചുവെന്നതുതന്നെ കാരണം. നന്ദിയോടെ അദ്ദേഹം സ്വന്തം ബിസിനസിലേക്കു കടക്കുവാൻ തീരുമാനിച്ചു.

നേരത്തെ പറഞ്ഞ വാക്കു പാലിക്കാൻ സാധിച്ചില്ലെങ്കിലും സ്വന്തം സ്ഥാപനം ആരംഭിക്കുവാൻ നാനക് ചന്ദ് മണികണ്ഠനെ സഹായിച്ചു. 1985ൽ കഫെ ഡാർപൻ എന്ന ഹോൽ ലീസിനെടുത്തുകൊണ്ടായിരുന്നു മണികണ്ഠെൻറ തുടക്കം.1985നും 1990നും ഇടയിൽ നാലു റെസ്റ്റോറൻറുകൾ തുറന്നു. ഇതോടെ ഹോട്ടൽ വ്യവസായത്തിൽ മണികണ്ഠന് സ്വന്തമായ വിലാസം കൈവന്നു. കഠിനാധ്വാനവും വിശ്വാസ്യതയും ഇടപാടുകളിലെ ലാളിത്യവും സത്യസന്ധതയും സർവോപരി ഗുണമേ·യെക്കുറിച്ചുള്ള അന്തർബോധവും മണികണ്ഠെൻറ ഹോസ്പാറ്റിലിറ്റി ബിസിനസിനെ പുതിയ തലത്തിലേക്ക് എത്തിച്ചു.

തെന്നിന്ത്യൻ സിനിമാ ലോകത്തെ താരമായ രാധ നായരെ 1991ൽ മണികണ്ഠൻ വിവാഹം കഴിച്ചു. തുടർന്ന് രാധയുമായി ചേർന്ന് നായർ എസ്റ്റേറ്റ് ആൻഡ് ഹോട്ടൽസ് പ്രൈവറ്റ് ലിമിറ്റഡിന് 1993ൽ രൂപം നൽകി. 1993ൽ മുംബൈയിലെ ചെന്പൂരിൽ പ്രവർത്തിച്ചിരുന്ന നീലം റെസ്റ്റോറൻറ് ഏറ്റെടുത്തു മുംബൈയിലെ ബിസിനസ് വളരുന്പോഴും മണികണ്ഠെൻറ മനസ് നാട്ടിൽതന്നെയായിരുന്നു. തെൻറ ജ·നാട്ടിൽ അർത്ഥവത്തായി എന്തെങ്കിലും ചെയ്യണം. തെൻറ നാട്ടുകാർക്കു ജോലി നൽകണം... നാളുകൾ നീങ്ങുന്തോറും ഈ ചിന്ത മണികണ്ഠനിൽ കൂടിക്കൂടി വന്നു. 1995ൽ തെൻറയും ഭാരയുടേയും പേരിെൻറ ആദ്യാക്ഷരങ്ങൾ ചേർത്ത് ആർ ആർ ഹോളിഡേ ഹോംസ് പ്രൈവറ്റ് ലിമിറ്റഡിനു രൂപം നൽകി. കേരളത്തിൽ സംരംഭം തുടങ്ങുകയെന്ന ലക്ഷ്യത്തോടെയാണ് ആർ ആർ ഹോളിഡേക്കു രൂപം നൽകിയത്.

കേരളത്തിലേക്ക്

അവസരങ്ങളുടെ നഗരമായ മുംബൈയെ ഉപേക്ഷിച്ചാണ് രാജശേഖരൻ നായർ സ്വന്തം നാടിനോടുള്ള സ്നേഹംകൊണ്ട് കേരളത്തിലേക്ക് ബിസിനസ് പറിച്ചു നട്ടത്. കേരളത്തിലുള്ളവർ അന്യ സംസ്ഥാനങ്ങളിലേക്കു ചേക്കേറുന്പോഴാണ് മുംബെയിലെ ബിസിനസും മുംബൈയിൽ പരക്കേ അറിയപ്പെട്ടിരുന്ന മണികണ്ഠൻ എന്ന പേരും ഉപേക്ഷിച്ച് കേരളത്തിലേക്ക് പോന്നത്. എവിടെയായാലും ചെയ്യുന്ന ബിസിനസ് വിജയിപ്പിക്കാൻ കഴിയുന്ന ആവിശ്വാസവും കൂടുമാറ്റത്തിനു പിന്നിലുണ്ട്. അതു ശരിയാണെന്നു അദ്ദേഹം തെളയിക്കുകയും ചെയ്തു.


കേരളത്തിൽ ഒരു ഹോട്ടലിനുവേണ്ടി സ്ഥലം തിരയുന്നതിനിടയിലാണ് കോവളത്തിനടുത്തുള്ള വെള്ളാർ രാജശേഖരൻ നായരുടെ ശ്രദ്ധയിൽപ്പെത്. കോവളം പണ്ടുതന്നെ രാജ്യാന്തര ടൂറിസം മാപ്പിൽപ്പെട്ട സ്ഥലവും. വർഷന്തോറും ആയിരക്കണക്കിന് വിദേശ ടൂറിസ്റ്റുകളാണ് കോവളത്ത് എത്തുന്നത്. അങ്ങനെ ദൈവത്തിെൻറ സ്വന്തം നാടിെൻറ സൗന്ദര്യം വഴിഞ്ഞൊഴുകുന്ന വെള്ളാറിൽ പഞ്ചനക്ഷത്ര ഹോട്ടൽ സ്ഥാപിക്കാൻ തീരുമാനിച്ചത്. അതും ജ·നാടിെൻറ തൊട്ടരികെ.

വെള്ളാറിലെ സ്ഥലം രാജശേഖരെൻറ കൈയിൽ കിട്ടുന്പോൾ ക്വാറിക്കു ഉപയോഗപ്പെടുത്തിയിരുന്ന, കുന്നും ചാലുകളുംനിറഞ്ഞ്, സമുദ്രത്തോടു ചേർന്നു കിടന്നിരുന്ന തിരസ്കരിക്കപ്പെിരുന്ന സ്ഥലമായിരുന്നു. ചുറ്റുപാടും ദരിദ്രരായ നിവാസികളും. ഇവർക്കു സഹായമാകണം ഈ സംരംഭം എന്ന ആഗ്രഹവുംകൂടിയാണ് വെള്ളാറിനെ റിസോർട്ട് സ്ഥാപിക്കാനായി തെരഞ്ഞെടുക്കാൻ രാജശേഖരനെ പ്രരിപ്പിച്ചത്.
ഈ പ്രതിസന്ധികളെയെല്ലാം മറികടന്നുകൊണ്ട് ന്ധഉദയ സമുദ്ര ലിഷർ ബീച്ച് ഹോട്ടൽ ആൻഡ് സ്പാ’ എന്ന പേരിൽ 35 മുറികളും നാലു നക്ഷത്രങ്ങളുമായി കേരളത്തിലെ ആദ്യ സംരംഭം തുറന്നു. 1997ലായിരുന്നു ഇത്.

ഉദയ സമുദ്ര എന്ന പേരിൽ വൈകാരികതയുടെ ഒരംശം കൂടിയുണ്ട്. ഭാര്യ രാധയുടെ യഥാർത്ഥ പേര് ഉദയചന്ദ്രികനായർ എന്നാണ്. ആ പേരിൽനിന്നാണ് ഉദയ സമുദ്ര എന്ന പേരിലേക്ക് എത്തിയത്. ആദ്യ സംരംഭമെന്ന നിലയിൽ വലിയ ശ്രദ്ധയാണ് രാജശേഖരൻ നായർ ഉദയ സമുദ്രയ്ക്ക് നൽകിയത്. ഹോട്ടലിെൻറ അടിസ്ഥാനസൗകര്യങ്ങൾ, ഫർണീഷിംഗ് തുടങ്ങി എല്ലായിടത്തും രാജശേഖരെൻറ കണ്ണും കാതുമെത്തി. സേവനത്തിലായാലും ഇൻറീരിയറിലായാലും ചുറ്റുപാടുകളിലായാലും ഗുണനിലവാരത്തിെൻറ ഏറ്റവും ഉന്നതിയിലെത്തിക്കാൻ കണ്ണിലെണ്ണയൊഴിച്ചു തന്നെ അദ്ദേഹം കാത്തിരുന്നു. ഇതോടൊപ്പം കൂടുതൽ മുറികളും ചേർത്തുകൊണ്ടിരുന്നു. 2014 പഞ്ചനക്ഷത്ര പദവി കിയപ്പോൾ 225 ആഢംബര മുറികളുള്ള കേരളത്തിലെ ഏറ്റവും വലിയ ബീച്ച് റിസോർട്ടായി മാറി ഉദയ സമുദ്ര. ഐഎസ് ഒ സർട്ടിഫിക്കേഷനും ഉദയ സമുദ്രയ്ക്കുണ്ട്.

2011 മുതൽ ഏറ്റവും മികച്ച സ്റ്റാർ ബീച്ച് റിസോർട്ടിനുള്ള കേരള സംസ്ഥാന ടൂറിസം അവാർഡ് ഉദയ സമുദ്ര നേടിപ്പോരുന്നു. 201015 കാലയളവിൽ വേൾഡ് ലക്ഷ്വറി ഹോൽ അവാർഡും ലഭിച്ചിട്ടുണ്ട്.

പ്രവർത്തനം വിപുലുമാക്കുന്നു

തെൻറ സംരംഭക സ്പിരിറ്റ് ഒറ്റ റിസോർട്ടിൽ മാത്രം ഒതുക്കി നിർത്താതെ വികസനത്തിെൻറ പാതയിലാണ് ഇന്ന് ഉദയ സമുദ്ര ഗ്രൂപ്പ്.

കേരളത്തിൽ 20 വർഷം പൂർത്തിയാക്കുന്പോൾ രാജശേഖരെൻറ ഉദയ ഗ്രൂപ്പ് വൻ വികസന പരിപാടിയിലാണ്. കൂടുതൽ തൊഴിൽ സൃഷ്ടിക്കുകയെന്ന ലക്ഷ്യം കൂടിയാണ് വികസനത്തിെൻറ പിന്നിലെ ഉദയ സമുദ്ര ഗ്രൂപ്പിെൻറ ഫിലോസഫി. 2009ൽ ഫ്ളൈറ്റ് കേറ്ററിംഗ് മേഖലയിലേക്കു പ്രവേശിച്ചു ഇന്ന് പതിന്നാലു ഫ്ളൈറ്റുകളുടെ ഭക്ഷണത്തിെൻറ ചുമതല കന്പനിക്കാണ്. ശംഖുമുഖത്ത് പതിനായിരം ചതുരശ്രയടിയിലാണ് ഫ്ളൈറ്റ് കിച്ചണ്‍ സ്ഥാപിച്ചിട്ടുള്ളത്.

2011ൽ തിരുവനന്തപുരത്തെ ഇൻറർനാഷണൽ എയർപോർട്ടിെൻറ അടുത്ത് ഉദയ സ്വീറ്റ് എന്ന പേരിൽ 45 പ്രീമിയം മുറികളുള്ള ഹോട്ടൽ തുറന്നു.

ഇപ്പോൾ മൂന്നു പദ്ധതികൾ വിവിധ സ്ഥലങ്ങളിൽ നടപ്പാക്കിവരികയാണ്. ആലപ്പുഴ പുന്നമടയിൽ 50 കോടി രൂപ മുതൽ മുടക്കിൽ ബാക്ക് വാട്ടർ റിസോർ് സ്ഥാപിച്ചുവരികയാണ്. അടുത്ത ഓണത്തിന് ഇതു തുറക്കുവാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

തിരുവനന്തപുരം കവടിയാറിൽ 40 കോടി രൂപ മുതൽ മുടക്കിൽ 75 മുറികളും കണ്‍വൻഷൻ സെൻററും സ്ഥാപിച്ചുവരികയാണ്. ഇതും അടുത്ത ഓണത്തോടെ കീഷൻ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.

വാഗമണ്ണിൽ 20 ഏക്കറിൽ യുഡിഎസ് വെൽനസ് റിസോർട്ട് സ്ഥാപിക്കുന്നതിനു തുടക്കമിട്ടിട്ടുണ്ട്. കേരളത്തിൽ ഇത്തരത്തിലുള്ള ആദ്യത്തെ റിസോർായിരിക്കുമിത്. പത്തു പൂൾ വില്ലയടങ്ങിയ പദ്ധതിക്കു 30 കോടി രൂപ ചെലവു കണക്കാക്കുന്നു. താമസിച്ചു മടങ്ങുന്നതിനേക്കാൾ ന്ധറീച്ചാർജ്’ ചെയ്യാൻ സഹായിക്കുന്ന വിധത്തിലാണ് ഈ റിസോർട്ട് തയാറാക്കുന്നത്. കന്പനി എക്സിക്യൂട്ടീവുകൾ, സിഇഒ മാർ തുടങ്ങിയവരെ ലക്ഷ്യമിാണ് ഇതിെൻറ നിർമാണം. റിലാക്സേഷനു സഹായിക്കുന്ന പരിസരവും അന്തരീക്ഷവുമാണ് ഇവിടെ സൃഷ്ടിക്കുക. 2017 ഡിസംബറോടെ കമ്മീഷൻ ചെയ്യാനാണ് ലക്ഷ്യമിടുന്നത്.

മുംബൈയിൽ നിലവിലുള്ള ബിസിനസുകൾ തുടരുന്പോഴും കേരളത്തിലാണ് പുതിയ നിക്ഷേപങ്ങൾ നടത്തുവാൻ തീരുമനിച്ചിട്ടുള്ളത്.

വിദ്യാഭ്യാസ മേഖലയിലേക്കു ചുവടു വയ്പ്

ഹോസ്പിറ്റാലിറ്റിയിൽ മാത്രമല്ല വിദ്യാഭ്യാസമേഖലയിലേക്കും ഉദയസമുദ്ര ഗ്രൂപ്പ പ്രവേശിച്ചിട്ടുണ്ട്. 2009ൽ ക്വാളിറ്റി വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്ന സായ് കൃഷ്ണ പബ്ളിക് സ്കൂളിലൂടെയായിരുന്നു ഗ്രൂപ്പിെൻറ ഈ മേഖലയിലേക്കുള്ള പ്രവേശം. മധുരമായ ഒരു പ്രതികാരവും കൂടി ഇതിലുണ്ട്. തനിക്ക് ചെറുപ്പത്തിൽ മെച്ചപ്പെട്ട വിദ്യാഭ്യാസത്തിന് അവസരമില്ലാതായിപ്പോയി എന്നതിെൻറ ദു:ഖം. ആണ്‍കുിട്ടകൾക്കും പെണ്‍കുട്ടികൾക്കും മികച്ച വിദ്യാഭ്യാസം ലഭിക്കണമെന്ന് ആഗ്രഹിക്കുന്നയാളാണ് രാജശേഖരൻ നായർ.
തിരുവനന്തപുരത്തിനടുത്ത് ശംഖുമുഖത്ത് ബിസിനസ് മാനേജ്മെൻറ്, ഹോട്ടൽ മാനേജ്മെൻറ് കോഴ്സുകൾ ആരംഭിക്കുവാനുള്ള പ്രവർത്തനങ്ങളിലാണിപ്പോൾ. 2018- 20 കാലയളവിൽ ആദ്യത്തെ ബാച്ച് തുടങ്ങുവാനാണ് പദ്ധതി.

സാമൂഹ്യ ഉത്തരവാദിത്വം

കേരളത്തിലെത്തിയതിനുശേഷംരാജശേഖരൻനായരും യുഡിഎസ് ഗ്രൂപ്പും നിരവധി സാമൂഹ്യ പ്രവർത്തനങ്ങൾ നടത്തിവരുന്നു. തിരുവനന്തപുരം നഗരത്തെ മാലിന്യമില്ലാത്ത നഗരമാക്കി മാറ്റുവാനുള്ള ഒട്ടേറെ പരിപാടികൾക്ക് യുഡിഎസ് ഗ്രൂപ്പ് മുന്നിലുണ്ട്. സ്കൂളുകളിൽ ടൂറിസം ക്ലബ്ബുകൾ ആരംഭിക്കുന്നതിനു മുൻകൈ എടുക്കുന്നു. തിരുവനന്തപുരത്തെ പല പാർക്കുകളും പരിപാലിച്ചു പോരുന്നു. വെള്ളയന്പലത്തെ അയ്യങ്കാളി പാർക്ക്, പൊന്നറ ശ്രീധർ പാർക്ക് തുടങ്ങിയവ ഇതിലുൾപ്പെടുന്നു. ട്രാഫിക് നിയമങ്ങളെപ്പറ്റി അവബോധമുണ്ടാക്കാനുള്ള പ്രചാരണ പരിപാടികളിൽ പങ്കെടുക്കുന്നു. ബധിര, മൂകരെ സഹായിക്കുവാനായി പുതിയ പദ്ധതികൾ തയാറാക്കി വരികയാണിപ്പോൾ

മാനുഫാക്ചറിംഗിലേക്ക്

ഹോസ്പിറ്റാലിറ്റി ബിസിനസിലാണ് ഏതാണ്ട് പൂർണ ശ്രദ്ധയെങ്കിലും മാനുഫാക്ചറിംഗിലും രാജശേഖരൻ നായർ ഒരു കൈ നോക്കി. 2001ൽ ന്ധ ആർ ജിഎസി ഇലക്ട്രോഡ് ലിമിറ്റഡ്’ ഏറ്റെടുത്തുകൊണ്ടായിരുന്നു. 2003ൽ കെ വി ടി ഇലക്ട്രോഡ്സ് പ്രൈവറ്റ് ലിമിറ്റഡ് ആരംഭിച്ചു. എന്തു തുടങ്ങിയാലും ക്വാളിറ്റിയുടെ മുഖമുദ്രവേണമെന്ന വിശ്വസിക്കുന്ന രാജശേഖരെൻറ കെവിടി ഇല്ക്ട്രോഡ് വെൽഡിംഗ് ഇലക്ട്രോഡ്സ് മാനുഫാക്ചറിംഗിൽ രാജ്യത്തെ മുൻനിര കന്പനികളിലൊന്നാണ്.

വ്യവസായത്തിലും ജീവിതത്തിലും സമൂഹത്തിലും സഹപ്രവർത്തകരോടും ഇടപാടുകാരോടുമുള്ള ഇടപെടലിലും എല്ലായിടത്തും പ്രീമിയം ക്വാളിറ്റി നിലനിർത്താൻ രാജശേഖരൻ നായർ പ്രത്യേകം ശ്രദ്ധിക്കുന്നു. പ്രയാസത്തിെൻറ നാളുകളിലും ഏല്ലാറ്റിനോടും പുലർത്തിയിരുന്ന ഈ പ്രീമിയം ക്വാളിറ്റി സമീപനവും കഠിനാധ്വാനവും അദ്ദേഹത്തെ ഹോസ്പിറ്റാലിറ്റി ബിസിനസിൽ ഉയരത്തിലെത്തിച്ചിട്ടുള്ളത്. ജീവിതത്തിലുണ്ടാകുന്ന ഓരോ വെല്ലുവിളിയേയും ഉയരത്തിലേക്കുള്ള ചവിട്ടുപടിയായിാണ് അദ്ദേഹം കാണുന്നത്.

സംതൃപ്തരായ ജോലിക്കാരാണ് സംതൃപ്തരായ ഇടപാടുകാരെ നൽകുന്നതെന്നാണ് രാജശേഖരൻ നായർ വിശ്വസിക്കുന്നത്. ജോലിക്കാരുടെ മുഖത്ത് സംതൃപ്തിയുണ്ടെങ്കിൽ ഇടപാടുകാരുടെ മുഖത്തേക്കും ഇതു പടരും. തെൻറ ജോലിക്കാരുടെ ഭാഗത്തുനിന്നുമുണ്ടാകുന്ന ഏതൊരു പ്രയത്നത്തിനും അംഗീകാരം കിാതെ പോകുന്നില്ലെന്ന് അദ്ദേഹം ഉറപ്പാക്കുന്നു. അതുകൊണ്ടുതന്നെയാണ് സ്വദേശത്തും വിദേശത്തുമുള്ള ആയിരക്കണക്കിന് ഇടപാടുകാർ തങ്ങളുടെ സംതൃപ്തി രേഖപ്പെടുത്തി വീണ്ടുംവീണ്ടും അദ്ദേഹത്തിെൻറ റിസോർട്ടിലെത്തുന്നത്.

-ജോയ് ഫിലിപ്പ്