‘നാലു വർഷത്തിനുള്ളിൽ 5000 കോടി വിറ്റുവരവു ലക്ഷ്യം’
‘നാലു വർഷത്തിനുള്ളിൽ 5000 കോടി വിറ്റുവരവു ലക്ഷ്യം’
Thursday, July 21, 2016 4:26 AM IST
ഇന്ത്യയിലേക്കു തിരിച്ചുവരുന്നതിന്റെ ഭാഗമായി ജർമൻ എഫ്എംസിജി കമ്പനിയായ ഹെങ്കൽ എജി ജ്യോതി ലബോറട്ടറീസിൽ നിക്ഷേപം നടത്താൻ തയാറാവുകയാണ്. 2011–ൽ ഇന്ത്യയിൽനിന്നു പിൻവാങ്ങിയപ്പോൾ ഹെങ്കലിന്റെ ബ്രാൻഡുകൾ വാങ്ങിയത് ജ്യോതി ലബോറട്ടറീസായിരുന്നു. അന്നത്തെ കരാറനുസരിച്ച് 2017 മാർച്ചിനുള്ളിൽ കമ്പനിക്കു ജ്യോതി ലബോറട്ടറിയിൽ 26 ശതമാനം ഓഹരി പങ്കാളിത്തം നേടാൻ അവകാശമുണ്ട്.

ഫാബ്രിക് വൈറ്റനർ ആയ ‘ഉജാല’ എന്ന ഒറ്റ ഉത്പന്നവുമായി 1983–ൽ പ്രയാണം ആരംഭിച്ച ജ്യോതി ലബോറട്ടറീസ് ഇന്ന് ഫ്രാബിക് കെയർ, ഹോം കെയർ, പേഴ്സണൽ കെയർ, ഡിഷ് വാഷ് എന്നിങ്ങനെ നാലു വിഭാഗങ്ങളായി നിരവധി ഉത്പന്നങ്ങൾ പുറത്തിറക്കുന്ന 1500 കോടി രൂപയിലധികം വിറ്റുവരവുള്ള കമ്പനിയായി മാറിയിരിക്കുന്നു. എന്നു മാത്രവുമല്ല, ഈ മേഖലകളിൽ രാജ്യത്തെ ഏറ്റവും വിശ്വാസ്യതയുള്ള ബ്രാൻഡുമാണ് ജ്യോതി ലബോറട്ടറീസ്.

ഹെങ്കലിന്റെ നിക്ഷേപ പ്രതീക്ഷയ്ക്കിടയിൽ ജ്യോതി ലബോറട്ടറീസിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.പി രാമചന്ദ്രൻ കമ്പനിയുടെ വളർച്ചാ സാധ്യതകളെപ്പറ്റി ബിസിനസ് ദീപികയുമായി പങ്കുവയ്ക്കുന്നു.

? സമ്പദ്ഘടനയിൽ ഉണർവില്ലായ്മ കമ്പനിയുടെ വളർച്ചയെ ബാധിക്കുന്നുണ്ടോ.

* കമ്പനിയെ കാര്യമായ ബാധിച്ചിട്ടില്ല. എന്നാൽ പ്രതീക്ഷിച്ച വളർച്ചാ നിരക്കിലെത്താൻ കഴിഞ്ഞിട്ടില്ല എന്നേയുള്ളു. സമ്പദ്ഘടന നന്നാകുന്ന സാഹചര്യത്തിൽ വരും വർഷങ്ങളിൽ മെച്ചപ്പെട്ട നേട്ടം പ്രതീക്ഷിക്കുന്നു. കമ്പനിയുടെ പല ഉത്പന്നങ്ങളും ഏതു വിഷമഘട്ടത്തിലും ആളുകൾക്ക് ഉപേക്ഷിക്കാൻ സാധിക്കാത്തതാണ്.

ഉദാഹരണത്തിന് കേരളം. കാർഷികോത്പന്നങ്ങളുടെ വില ഗണ്യമായി കുറഞ്ഞു. പലമേഖലകളുടേയും പ്രവർത്തനം മോശമാണ്. ഇങ്ങനെയാണെങ്കിലും കമ്പനിയുടെ ഉത്പന്നങ്ങളുടെ വില്പനയിൽ ഇടിവൊന്നുമുണ്ടായിട്ടില്ല. കേരളത്തിൽ 300 കോടി രൂപയുടെ വില്പന കമ്പനിക്കുണ്ട്. കേരളത്തിൽ മറ്റു സ്രോതസുകളിൽനിന്നും വരുമാനമുണ്ടാകുന്നുണ്ട്.

രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും സ്‌ഥിതി വ്യത്യസ്തമല്ല. എല്ലായിടത്തും ഇത്തരം ഉത്പന്നങ്ങളുടെ ഡിമാണ്ട് വർധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വിൽപനയും വർധിക്കുകയാണ്. ഇന്ത്യൻ വിപണി തന്നെ ഏതാണ്ട് 40,000 കോടി രൂപയിലധികമാണിപ്പോൾ. നല്ല വളർച്ചാ സാധ്യതയാണ് ഈ മേഖലയിലുള്ളത്.

<ശാഴ െൃര=/ളലമേൗൃല/യറബ2016ഖൗഹ്യ21ംമ2.ഷുഴ മഹശഴി=ഹലളേ>

? വരും വർഷങ്ങളിലെ പ്രതീക്ഷ എങ്ങനെയാണ്

* വലിയ പ്രതീക്ഷയാണ് കമ്പനിക്കുള്ളത്. ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ വിറ്റുവരവ് 1600 കോടി രൂപയ്ക്കടുത്താണ്. നടപ്പുവർഷം 2500 കോടി രൂപയാണ് ലക്ഷ്യം വയ്ക്കുന്നത്.

അടുത്ത നാല് വർഷത്തിനുള്ളിൽ അതായത് 2020– ഓടെ 5000 കോടി രൂപ വിറ്റുവരവാണ് കമ്പനിയുടെ ലക്ഷ്യം.

? വളർച്ചാ തന്ത്രം എങ്ങനെയാണ്? പുതിയ ഉത്പന്നങ്ങൾ വിപണിയിലെത്തിച്ചാണോ? അതോ ഏറ്റെടുക്കലിലൂടെയാണോ?

* സഹാചര്യങ്ങൾക്കനുസരിച്ചു രണ്ടു രീതിയിലുമുള്ള വളർച്ച ലക്ഷ്യമിടുന്നു. ഉത്പന്ന ലഭ്യത കൂട്ടുകയെന്നതാണ് ഒരു തന്ത്രം. നല്ല ബ്രാൻഡുകൾ കിട്ടിയാൽ വാങ്ങും. ഇതുമായി ബന്ധിപ്പിച്ച ഉത്പന്നങ്ങൾ വിപണിയിൽ എത്തിക്കുവാനും ലക്ഷ്യമിടുന്നു.

ഹെയർ ഡൈയാണ് കമ്പനി ഇത്തരത്തിൽ വിപണിയിൽ എത്തിക്കാൻ ഉദ്ദേശിക്കുന്ന ഒരു ഉത്പന്നം. അതിനുള്ള നടപടികളിലാണ് കമ്പനിയിപ്പോൾ. സ്വന്തമായി ഇറക്കണമോ അതോ വാങ്ങണമോയെന്നൊന്നും തീരുമാനിച്ചിട്ടില്ല. അധികം താമസിയാതെ തന്നെ കമ്പനി ഉത്പന്നം വിപണിയിലെത്തിക്കും.

മറ്റൊന്നു സ്‌ഥാപിതശേഷി വർധിപ്പിക്കുന്നതിലൂടെ വളർച്ച ലക്ഷ്യമിടുന്നു. സിൽവാസയിൽ ഒരു ഫാക്ടറി സ്‌ഥാപിച്ചു വരികയാണ്. നടപ്പുവർഷം കമ്മീഷൻ ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

? കമ്പനിക്കിപ്പോൾ എത്ര ഉത്പാദന കേന്ദ്രങ്ങളുണ്ട്

* രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 16 കേന്ദ്രങ്ങളിൽ കമ്പനിക്കു ഉത്പാദനകേന്ദ്രങ്ങളുണ്ട്. കേരളത്തിൽ ഒരു യൂണിറ്റുണ്ട്. സ്വന്തം നാടായ കണ്ടനാശേരിയിൽ. ഇതിനു പുറമേ പുതുച്ചേരി, ചെന്നൈ, ആസാം, ഉത്തരാഞ്ചൽ, ബംഗാൾ, ഒറീസ, ആന്ധ്രപ്രദേശ്, ഹിമാചൽ പ്രദേശ്, ജമ്മു ആൻഡ് കാശ്മീർ തുടങ്ങി വിവിധ ഭാഗങ്ങളിൽ ഉത്പാദന കേന്ദ്രങ്ങളുണ്ട്.

? കമ്പനിയുടെ മുഖ്യ ബ്രാൻഡുകൾ

* കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്ന നാലു മേഖലകളിലും മുൻനിര ബ്രാൻഡുകളാകാൻ കമ്പനിയുടെ ഉത്പന്നങ്ങൾക്കായിട്ടുണ്ട്. ഫാബ്രിക് വൈറ്റ്നർ ആയി രാജ്യത്തെ വീടുകളിലെല്ലാം അറിയപ്പെടുന്ന ബ്രാൻഡാണ്. രാജ്യത്തെ ആദ്യത്തെ ആന്റി ബാക്ടീരിയൽ ഡിഷ് വാഷർ ബാർ ആണ് എക്സോ. എക്സോയുടെ വിൽപന 500 കോടി രൂപയിൽ എത്തിയിരിക്കുന്നു. മാക്സോ കോയിലും ലിക്വിഡും, ഹെങ്കോ സോപ്പ് പൗഡർ, മിസ്റ്റർ വൈറ്റ്, പ്രിൽ ലിക്വിഡ്, മാർഗോ ടോയ്ലറ്റ് സോപ്പ് തുടങ്ങിയവയെല്ലാം കമ്പനിയുടെ പവർ ബ്രാൻഡുകളാണ്. അതാതു മേഖലകളിൽ മേൽക്കൈയും ഈ ബ്രാൻഡുകൾക്കുണ്ട്. ജ്യോതി ലാബിന്റെ 80 ശമതാനത്തോളം വിറ്റുവരവും ഇവയിൽനിന്നാണ്.

<ശാഴ െൃര=/ളലമേൗൃല/യറബ2016ഖൗഹ്യ21ംമ3.ഷുഴ മഹശഴി=ഹലളേ>

പുതിയ കാറ്റഗറികളും പുതിയ ബ്രാൻഡുകളും കമ്പനി ആലോചിച്ചു വരികയാണ്.

ബ്രാൻഡുകളുടെ റീലോഞ്ചും റീഡിസൈനുമൊക്കെ ഉദ്ദേശിക്കുന്നു. കുറഞ്ഞ വെള്ളത്തിൽ അഴുക്കു നീക്കിക്കളയുന്ന വിധത്തിലുള്ള ഉത്പന്നങ്ങൾ പുറത്തിറക്കാനുള്ള ശ്രമത്തിലാണ്. വെള്ളം കുറച്ചുപയോഗിക്കുകയെന്നത് ഇന്നിന്റെ ആവശ്യമാണ്. പരിസ്‌ഥിതി സൗഹൃദ ഉത്പന്നങ്ങൾ വിപണിയിൽ എത്തിക്കുകയാണ് ലക്ഷ്യം.


? കമ്പനിയുടെ ഉത്പന്നങ്ങളുടെ വിജയത്തിന്റെ കാരണമായി താങ്കൾ കരുതുന്നത് എന്താണ്.

* സംശയമില്ല. വിലയേക്കാൾ മെച്ചപ്പെട്ട ക്വാളിറ്റി. കമ്പനിയുടെ അലക്കുപൊടിയൊക്കെ ഏതു മൾട്ടിനാഷണൽ കമ്പനിയുടെ ക്വാളിറ്റിയേക്കാളും മെച്ചമാണ്.

കമ്പനിക്കു മികച്ച ഗവണഷണ വിഭാഗമുണ്ട്. 17 പേരടങ്ങിയ ടീം ആണ് ആർ ആൻഡ് ഡിയിൽ പ്രവർത്തിക്കുന്നത്. കമ്പനിയുടെ വിവിധ യൂണിറ്റുകളിലായി അയ്യായാരിത്തോളം പേർ ജോലി ചെയ്യുന്നുണ്ട്.

എന്റെ അറിവുകൾ പരിമിതാണ്. ഒരു പാടു പേരുടെ സഹകരണംകൊണ്ടാണ് കമ്പനി വളർന്നത്. വളർന്നുകൊണ്ടിരിക്കുന്നതും.

? കമ്പനിയുടെ സിഎസ്ആർ പരിപാടികൾ എന്തൊക്കെയാണ്

* വീടില്ലാത്തവർക്കു വീടി വച്ചുകൊടുക്കുന്ന പരിപാടിയുണ്ട്. മൂന്നു സെന്റു സ്‌ഥലമുണ്ടെങ്കിൽ വീടു നൽകും. ഇതുവരെ 51 വീടുകൾ വച്ചു നൽകി. വീടു വന്നാൽ ജീവിതത്തിന്റെ നിലവാരം തന്നെ മാറുന്നു. ജീവിതം തന്നെ അപ്പാടെ മാറുന്നു. ഇതുവരെ മുന്നൂറിലധികം ടോയ്ലറ്റുകൾ സ്കൂളുകളിലും മറ്റുമായി നിർമിച്ചു നൽകിയിട്ടുണ്ട്. വിദ്യാഭ്യാസം ചെയ്യാനും സഹായം നൽകുന്നുണ്ട്.

<യ> ജ്യോതീ ലാബോറട്ടറീസ് സാധാരണക്കാരുടെ ജീവിതം തൊട്ട് വിജയം

ആളുകളുടെ ജീവിതത്തിനു സഹായകമാകുന്ന കാര്യങ്ങൽ ചെയ്താൽ വിജയമുറപ്പെന്ന കാഴ്ചപ്പാടിൽ സ്വന്തം നാടായ തൃശൂർ ജില്ലയിലെ കണ്ടനാശേരിയിൽ തന്റെ സ്വപ്നമായ ജ്യോതി ലബോറട്ടറിക്കു തുടക്കമിടുമ്പോൾ എം പി രാമചന്ദ്രന്റെ കൈവശമുണ്ടായിരുന്നത് 5000 രൂപ. തുണിക്കു തിളക്കം നൽകുന്ന ഉജാലയെന്ന ഒറ്റ ഉത്പന്നവും ആറു സ്ത്രീ വിൽപനക്കാരുമായി ട്ടായിരുന്നു തുടക്കം. ഇന്ന് വിവിധ മേഖലകളിലായി അനവധി ബ്രാൻഡുകളും 1600 കോടി രൂപ വിറ്റുവരവുമുള്ള എഫ്എംസിജി കമ്പനിയായി മാറിയിരിക്കുന്നു.

രാജ്യത്തെ ഏറ്റവും വിശ്വാസ്യതയുള്ള ബ്രാൻഡുകളിലൊന്ന്. യുക്‌തിസഹമായ വിലയിൽ, സൗകര്യപ്രദമായ പാക്കിംഗിൽ എല്ലായിടത്തും ലഭ്യമാക്കി ഉപഭോക്‌താവിന്റെ ഭാഷയിൽ പറഞ്ഞു നൽകിയപ്പോൾ ജ്യോതി ലാബോറട്ടറീസിനു പിന്നീടു തിരിഞ്ഞു നോക്കേണ്ടതായി വന്നിട്ടില്ല. 1990കളിൽ ഉജാല സുപ്രിം ( ലിക്വിഡ് ബ്ലൂ ഫാബ്രിക് വൈറ്റ്നർ)എത്തിച്ചുകൊണ്ടു ദേശീയതലത്തിൽ ജ്യോതി ലാബോറട്ടറീസ് ശ്രദ്ധപിടിച്ചു പറ്റി. 1999–ൽ ജ്യോതി ലാബ് ആദ്യമായി 100 കോടി രൂപി വിറ്റുവരവിലെത്തി. രണ്ടായിരത്തിൽ മാക്സോയും എക്സോയും പുറത്തിറക്കി. 2001–ൽ ടാറ്റ കെമിക്കൽസിന്റെ പിതാംപൂർ പ്ലാന്റ് വാങ്ങി. 2003–ൽ ഉജാല വാഷിംഗ് പൗഡർ പുറത്തിറക്കി. 2004–ൽ മാക്സോയുടെ വിറ്റുവരവ് 100 കോടി കവിഞ്ഞു. 2002–05 കാലയളവിൽ ജീവ, ഉജാല സ്റ്റിഫ് ആൻഡ് ഷൈൻ തുടങ്ങിയ പല ബ്രാൻഡുകളും ലോഞ്ചു ചെയ്തു.

2007–ൽ പബ്ളിക് ഇഷ്യു നടത്തി.2011–ൽ ഹെങ്കൽ ഇന്ത്യ യിൽ ഭൂരിപക്ഷം ഓഹരി പങ്കാളിത്തം വാങ്ങി. തുടർന്നു ആ കമ്പനിയെ ജ്യോതി ലാബോറട്ടറീസിൽ ലയിപ്പിക്കുകയും ചെയ്തു. ഇതോടെ ഹെങ്കൽ ശേഖരത്തിലുണ്ടാ യിരുന്ന ഹെങ്കോ, ചെക്ക് ഡിറ്റർജന്റ്, പ്രിൽ ഡിഷ് വാഷ്, ഫാ ഡീഓഡന്റ്, മാർഗോ, നീം തുടങ്ങിയവ കമ്പനിയുടെ കൈവശത്തിലെത്തി. ഈ വാങ്ങൽ വഴി ഇന്ത്യയിലെ ഏറ്റവും വലിയ അഞ്ചാമത്ത കമ്പനിയായി മാറുകയും ചെയ്തു. ഇപ്പോൾ വിജയകരമായ പല ബ്രാൻഡുകളുള്ള കൺസ്യൂമർ പ്രോഡക്ട്സ് കമ്പനിയായി മാറിയിരിക്കുകയാണ്.

മുൻനിരയിൽനിന്നു നയിക്കുവാൻ മക്കളായ ജ്യോതിയും ദീപ്തിയും രാമചന്ദ്രനൊപ്പം കമ്പനിയിലുണ്ട്. ജ്യോതി മാർക്കറ്റിംഗ് ഡയറക്ടറും ദീപ്തി ഫിനാൻസ് ഹെഡ്ഡുമാണ്. 1990 കളിൽ കമ്പനിയിൽ ചേർന്ന ഉല്ലാസ് കാമത്ത് എന്ന ചാർട്ടേഡ് അക്കൗണ്ടന്റും കമ്പനിയുടെ വളർച്ചയിൽ രാമചന്ദ്രന് വലിയ പിന്തുണയായി. കമ്പനിയുടെ ജോയിന്റ് മാനേജിംഗ് ഡയറക്ടറും കമ്പനി സെക്രട്ടറി കൂടിയാണദ്ദേഹമിപ്പോൾ.

2015–16–ൽ കമ്പനിയുടെ സഞ്ചിത വിറ്റുവരവ് 1646.56 കോടി രൂപയും ( മുൻവർഷമിതേ കാലയളവിൽ 1514.83 കോടി രൂപ) അറ്റാദായം 157.95 കോടി രൂപയും ( 121.12 കോടി രൂപ) ആണ്.

വർധന 30.4 ശതമാനം. ഓഹരി മൂലധനം 18.11 കോടി രൂപയിൽ ഇപിഎസ് 8.72 രൂപയാണ്. മുഖവില ഒരു രൂപയാണ്. കമ്പനി 2015–16–ലേയ്ക്ക് 100 ശതമാനം ലാഭവീതംകൂടി പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ 400 ശതമാനം ഇടക്കാല ലാഭവീതം നൽകിയിരുന്നു.

<യ> സമ്പത്തു നൽകി ജ്യോതി ലാബ്

മികച്ച ഉത്പന്നംകൊണ്ട് ഉപഭോക്‌താക്കളുടെ വിശ്വസാമാർജിച്ച കമ്പനിയുടെ ഓഹരി ഉടമകളേയും നിരാശപ്പെടുത്തിയില്ല. 2007–ൽ ഇഷ്യു നടത്തിയപ്പോൾ 45.67 ഇരട്ടി അപേക്ഷകളാണ് ലഭിച്ചത്. അഞ്ചു രൂപ മുഖവിലയുള്ള ഓഹരികൾ 690 രൂപ വില വച്ചാണ് നിക്ഷേപകർക്കു നൽകിയത്. കുറഞ്ഞ നിക്ഷേപം 10 ഓഹരികളായിരുന്നു.

2007– നിക്ഷേപിച്ച 10 ഓഹരികൾ 2008–ൽ വിഭിജിച്ച് മുഖ വില അഞ്ചു രൂപയിൽനിന്നു ഒരു രൂപയാക്കി. അതായത് പത്തു ഓഹരിയുടെ സ്‌ഥാനത്ത് 50 ഓഹരി. 2012–ൽ 1:1 അനുപാതത്തിൽ ബോണസ് നൽകി. അതായത് ഓഹരിയുടെ എണ്ണം 100 ആയി ഉയർന്നു. ഇന്നത്തെ ഓഹരി വിലയായി 195 രൂപയിൽ ഇതിന്റെ മൂല്യം 29500 രൂപയാണ്.

അതായത് 2007 ഡിസംബറിൽ മുതൽ മുടക്കിയ 6900 രൂപ 29500 രൂപയായി ഉയർന്നു. അതായത് വാർഷിക റിട്ടേൺ 18.69 ശതമാനം. ഇതിനു പുറമേ ഓരോ ഓഹരിക്കും 36 രൂപ ലാഭവീതവുമായി ലഭിച്ചിട്ടുണ്ട്. അതായത് റിട്ടേൺ വാർഷിക റിട്ടേൺ 20 ശതമാനത്തിനു മുകളിൽ.