പഴമയുടെ പ്രൗഢിയില്‍ കസ്തൂരി വെണ്ട
പഴമയുടെ പ്രൗഢിയില്‍ കസ്തൂരി വെണ്ട
Monday, August 13, 2018 5:17 PM IST
പേരു സൂചിപ്പിക്കുന്നതുപോലെ കസ്തൂരിയുടെ മണമോ രൂചിയോ ഒന്നും കസ്തൂരി വെണ്ടയ്ക്കില്ല. വളരെയേറെ ഔഷധ മൂല്യമുള്ള ഈ വെണ്ടയിനം പണ്ടുകാലങ്ങളിലെ അടുക്കളത്തോട്ടങ്ങളില്‍ സുലഭമായിരുന്നു.

സാധാരണ വെണ്ടയ്ക്ക കറിവയ്ക്കുന്നതുപോലെയുള്ള ചേരുവകള്‍ ചേര്‍ത്ത് തോരന്‍, അവിയല്‍, മെഴുക്കുപുരട്ടി എന്നിങ്ങനെ ഏതു രീതിയിലും മൂപ്പുകുറഞ്ഞ കസ്തൂരിവെണ്ടയ്ക്ക കറിവയ്ക്കാം.

കൃഷിരീതികള്‍

കൃഷി ചെയ്യാന്‍ വളരെ എളുപ്പം. വിത്തിട്ടു കിളിര്‍പ്പിച്ചാല്‍ ഏതു പ്രതികൂല സാഹചര്യത്തേയും തരണം ചെയ്ത് ഈ യിനം വെണ്ടയില്‍ നിന്നും ധാരാളം ഫലം ലഭിച്ചുകൊണ്ടിരിക്കും. വെണ്ടക്കായ് നാരു വയ്ക്കുന്നതിനു മുന്‍പായി പറിച്ചെടുക്കണം. ഒരിക്കല്‍ നട്ടു പിടിപ്പിച്ചാല്‍ പിന്നീട് തുടര്‍ച്ചയായി തനിയെ കിളിര്‍ക്കും. നാം മനപൂര്‍വം നശിപ്പിച്ചുകളഞ്ഞാല്‍ മാത്രമേ വംശവര്‍ധനവ് നില്‍ക്കൂ.


കീടശല്യം

ഈയിനത്തിന്റെ കായ്കളില്‍ കീടശല്യം കാണാറില്ലെങ്കിലും ഇലചൂരുട്ടി പുഴുക്കളുടെ ആക്രമണത്താല്‍ ചെടിക്ക് വളര്‍ച്ചക്കുറവ് അനുഭപ്പെടാറുണ്ട്. ഇലചുരുട്ടി പുഴുക്കളുടെ ഉപദ്രവം ഉണ്ടായാല്‍ ഗോമൂത്രം അല്ലെങ്കില്‍ പുകയില കഷായം മതിയാകും.

ചില ആയുര്‍വേദ ഔഷധങ്ങളില്‍ കസ്തൂരി വെണ്ട ചേര്‍ക്കേണ്ടതായുണ്ട്. കസ്തൂരി ലഭ്യമായില്ലെങ്കില്‍ പകരം ഉണങ്ങിയ കസ്തൂരി വെണ്ട വിത്ത് ചേര്‍ത്താല്‍ മതിയാകുമെന്ന് പണ്ഡിതന്മാര്‍ പറയുന്നു.

ജോസ് മാധവത്ത്
ഫോണ്‍: 96450 33622.