റബറിന് നിലമൊരുക്കാം, ചെലവു കുറച്ച്
റബറിന് നിലമൊരുക്കാം, ചെലവു കുറച്ച്
Monday, July 9, 2018 4:47 PM IST
ഒരേക്കറില്‍ 170 - 200 റബര്‍ത്തൈകള്‍ നടാം. ഇടവിളകള്‍ കൂടുതല്‍ കാലം കൃഷി ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്, റബര്‍ ഗവേഷണകേന്ദ്രം അടുത്തിടെ ശിപാര്‍ശ ചെയ്ത നടീല്‍ രീതി സ്വീകരിക്കാം. അതായത് റബര്‍നിരകളെ രണ്ടുനിരകള്‍ വീതമുള്ള ജോഡികളായി കണക്കാക്കുന്നു. ഓരോ ജോഡിയിലേയും രണ്ടുനിരകള്‍ തമ്മില്‍ അഞ്ചു മീറ്ററും ഇതിലെ തൈകള്‍ തമ്മില്‍ 3. 2 മീറ്ററും അകലം നല്‍കുന്നു. രണ്ടു ജോഡി നിരകള്‍ തമ്മില്‍ ഒമ്പത് മീറ്ററും അകലം നല്‍കണം. ഈ സ്ഥലത്ത് സൂര്യപ്രകാശം കൂടുതല്‍കാലം ലഭ്യമായതിനാല്‍, ഇടവിളകള്‍ ദീര്‍ഘകാലം കൃഷി ചെയ്യാന്‍ പറ്റും. ഈ രീതിയില്‍ ഒരു ഹെക്ടറില്‍ 440 തൈകള്‍ നടാം.

ഇടയകലം അയാളപ്പെടുത്തിയ ചരടുപയോഗിച്ച് കൃത്യമായി ലൈനിംഗ് നടത്തിവേണം നിരപ്പുതട്ടുകളും കുഴികളും എടുക്കാന്‍. പരമാവധി ഇടവിളകൃഷിചെയ്ത് ആദായമെടുക്കുന്നതിന് ലൈനിംഗ് സഹായിക്കും.

നിരപ്പു തട്ടുകള്‍

റബര്‍കൃഷി ചെയ്യുന്നത് കൂടു തലും ചെരിവുള്ള സ്ഥലങ്ങ ളിലാണ്. അവിടെ നിരപ്പുതട്ടുകള്‍ എടുത്തു വേണം തൈ നടാന്‍. നിരപ്പുതട്ടുകള്‍ എടുക്കുന്നത് കോണ്ടൂര്‍ലൈനില്‍ ആയിരി ക്കണം. മണ്ണും ജലവും സംരക്ഷി ക്കപ്പെടുന്നതിനും തൈകളുടെ പരിപാലന ജോലി കള്‍ എളുപ്പമാ ക്കുന്നതിനും തോട്ടത്തിലൂടെ യു ള്ള നടത്തം ആയാസരഹിതമാ ക്കാനും ഇതു സഹായിക്കും.

നിരപ്പുതട്ടുകള്‍ക്ക് 120 മുതല്‍ 150 വരെ സെന്റീമീറ്റര്‍ വീതി ഉണ്ടായിരിക്കണം. മേല്‍മണ്ണ് പരമാവധി സംരക്ഷിച്ചു വേണം തട്ടുകളെടുക്കാന്‍. ചിലര്‍ നിരപ്പു തട്ടുകള്‍ എടുക്കുന്നതിനു മുമ്പ് തോട്ടംമുഴുവന്‍ ജെസിബി കൊ ണ്ട് കിളച്ചുമറിക്കുന്നുണ്ട്. ഇത് പാഴ്‌ചെലവാണെന്നു മാത്രമല്ല, ഗുണത്തേക്കാളേറെ ദോഷമാണു താനും. നിരപ്പുതട്ടുകളുടെ മധ്യ ഭാഗത്തു വേണം തൈകള്‍ നടാ ന്‍. തട്ടുകള്‍ക്ക് ഉള്‍ഭാഗത്തേ ക്ക് ചെറിയചെരിവ് കൊടുക്കണം. നിരപ്പുതട്ടിന് കുറുകെ ഉള്‍ഭാഗ ത്തായി ഇടയ്ക്കിടയ്ക്ക് ഒരടി വീതിയില്‍ കുറച്ചുഭാഗം ഒരു തിട്ടപോലെ നിര്‍ത്തണം. ഇത് പ്ലാറ്റ്‌ഫോമില്‍ കൂടി വെള്ളവും വളവും ഒഴുകിനീങ്ങുന്നത് തടയു കയും കൂടുതല്‍ മഴവെള്ളം മണ്ണിലേക്ക് ആഴ്ന്നിറങ്ങുന്നതിനു സഹായിക്കുകയും ചെയ്യും.

വലിയതോട്ടങ്ങളില്‍, ഭാവി യില്‍ ട്രാക്ടറില്‍ ഘടിപ്പിച്ച യന്ത്ര ങ്ങള്‍ ഉപയോഗിച്ച് മരുന്നുതളി നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടെ ങ്കില്‍ നിരപ്പു തട്ടുകള്‍ മൂന്നു മീറ്റര്‍ വീതിയിലെടുക്കണം. തൈകളുടെ ചുവട്ടില്‍നിന്നും ഉള്‍ഭാഗത്തേക്ക് 2.10 മുതല്‍ 2.25 വരെ മീറ്ററെ ങ്കിലും വീതി കിട്ടത്തക്കത്ത ക്കവിധം വേണം തൈകള്‍ നടാന്‍. ഭാവിയില്‍ മരങ്ങള്‍ വലു താകുമ്പോള്‍ ഈ ഭാഗത്തുകൂടി ട്രാക്ടര്‍ ഓടിച്ച് മരുന്നുതളി നട ത്താന്‍ കഴിയും.

കുഴിയെടുക്കല്‍

മണ്ണിന്റെ ആഴത്തിനനുസരി ച്ചാണ് കുഴിയുടെ ആഴവും കണ ക്കാക്കുന്നത്. ഒരുമീറ്ററില്‍ കൂടു തല്‍ മണ്ണാഴമുള്ള സ്ഥലങ്ങളില്‍ കൂടതൈകളോ കപ്പു തൈകളോ ഇറക്കിവച്ച് നടാന്‍ പാകത്തി നുള്ള ചെറിയകുഴികള്‍ മാത്രം എടുത്ത് തൈ നട്ടാല്‍ മതിയാകും. മണ്ണാഴംകുറഞ്ഞ സ്ഥലങ്ങളില്‍ മണ്ണിന്റെ കാഠിന്യമനുസരിച്ച് രണ്ടര- മൂന്ന് അടി വീതം നീളവും വീതിയും ആഴവുമുള്ള കുഴികളെ ടുക്കണം. ഇങ്ങനെയുള്ള സ്ഥല ങ്ങളില്‍ യന്ത്രങ്ങളുപയോ ഗിച്ച് കുഴികളെടുക്കുന്നതാണ് ലാഭകരം. ആവര്‍ത്തനകൃഷി ചെയ്യുന്ന ചിലകര്‍ഷകര്‍ കുഴി യെടുക്കുന്നതിനു മുമ്പ് മുറിച്ചു മാറ്റിയ പഴയമരങ്ങളുടെ കുറ്റികള്‍ മുഴുവന്‍ പിഴുതുമാറ്റാറുണ്ട്. ഇതും പാഴ്‌ചെലവാണ്. ഈ കുറ്റികള്‍ കാലക്രമത്തില്‍ തനി യേ ദ്രവിച്ചുപോകുന്നതിനാല്‍ ഇങ്ങനെ പിഴുതു മാറ്റേണ്ട കാര്യ മില്ല.


സാധാരണമായി യന്ത്രങ്ങളു പയോഗിച്ച് നിരപ്പുതട്ടുകള്‍ എടുക്കുമ്പോള്‍തന്നെ ആവശ്യ മായ അകലത്തില്‍ കുഴികള്‍കൂടി എടുത്തുപോകുകയാണ് പതിവ്. കുഴികള്‍ എടുത്തശേഷം വളക്കൂ റുള്ള മേല്‍മണ്ണുകൊണ്ടുവേണം മൂടാന്‍. ഇതിനായി ഓരോതൈ ക്കും ആവശ്യമായ നിരപ്പുതട്ടു ണ്ടാക്കി കുഴിയെടുത്ത ശേഷം, ജെസിബി അവിടെത്തന്നെ നിര്‍ ത്തി, അതിന്റെ ബക്കറ്റ്മാത്രം മറുവശത്തേക്ക് കൊണ്ടുവന്ന്, മണ്ണിളക്കാത്ത ഭാഗത്തുനിന്ന് വളക്കൂറുള്ള മേല്‍മണ്ണുമാത്രമായി മാന്തിയെടുക്കുക. ഈ മണ്ണുപ യോഗിച്ച് കുഴിയുടെ മുക്കാല്‍ ഭാഗം മൂടുക. കുഴിയുടെ മുകള്‍ ഭാഗത്തുള്ള 20 സെന്റീമീറ്ററി ലാണ് അടിവളമായ കമ്പോസ്റ്റ് മേല്‍മണ്ണുമായി ചേര്‍ത്തിളക്കേ ണ്ടത്. ഇതിനുവേണ്ട കുറച്ച് മേല്‍മണ്ണുകൂടി, കുഴിയുടെ അടുത്തു കൂട്ടിവച്ചാല്‍, പിന്നീട് കമ്പോസ്റ്റ് ചേര്‍ത്ത് കുഴി മുഴുവ നായി മൂടുമ്പോഴുള്ള കൂലി ച്ചെലവ് ഗണ്യമായി കുറയ്ക്കാം. കുഴിയെടുക്കുമ്പോള്‍ തന്നെ മുകളില്‍ പറഞ്ഞരീതിയില്‍ കമ്പോസ്റ്റ് ചേര്‍ത്തുകൊടു ക്കാന്‍ വേണ്ട തൊഴിലാളികളെ കൂടി ഏര്‍പ്പാടാക്കിയാല്‍ ജെസിബി കൊണ്ട് അപ്പോള്‍ത്തന്നെ കുഴി മുഴുവനായി മൂടി, ചെലവ് വീ ണ്ടും കുറയ്ക്കാം. കുഴി മൂടു മ്പോള്‍ തട്ടുനിരപ്പില്‍നിന്നും അഞ്ചു സെന്റീമീറ്ററെങ്കിലും മണ്ണ് ഉയര്‍ന്നിരിക്കത്തക്കവിധം മൂടണം. മഴപെയ്ത് മണ്ണുറയ്ക്കു മ്പോള്‍ തട്ടിന്റെ നിരപ്പില്‍ ആയി ക്കൊള്ളും. കുഴി മൂടുമ്പോള്‍ ത്തന്നെ മധ്യഭാഗത്ത്, അടയാള മായി ബലമുള്ള ഒരു കുറ്റി നാട്ടാനും മറക്കരുത്.

നിരന്നതോ ചെറിയചെരിവു ള്ളതോ ആയ സ്ഥലങ്ങളില്‍ തുടര്‍ച്ചയായ നിരപ്പുതട്ടുകള്‍ എടുക്കേണ്ട ആവശ്യമില്ല. ഓരോ തൈ യ്ക്കും സമചതുരത്തിലുള്ള 120 സെന്റീമീറ്റര്‍ / നാലടി) തട്ടുകള്‍ എടുത്ത് വരും വര്‍ഷങ്ങ ളില്‍ ഈ തട്ടുകളെ തമ്മില്‍ യോജിപ്പിച്ചാല്‍ മതി. കുഴിക ളെടുക്കുമ്പോള്‍ മേല്‍മണ്ണ് കുഴി യുടെ ഒരു ഭാഗത്തും അടിമണ്ണ് മറുഭാഗത്തുമായി ഇടുക. കുഴി മൂടുമ്പോള്‍ ആദ്യം ഈ മേല്‍മണ്ണ് ഉപയോഗിക്കുക.അതിനുശേഷം കുഴിയുടെ മുകള്‍വശത്ത് ചുറ്റും വശങ്ങള്‍ ഇടിച്ച്,ആ മേല്‍മണ്ണ് ഉപയോഗിച്ച് ബാക്കിഭാഗം മൂടുക.

തൈ നടീല്‍

മഴയുണ്ടെങ്കില്‍ 15 - 20 ദിവസം കഴിഞ്ഞാല്‍ കമ്പോസ്റ്റ് അഴുകി, മണ്ണുറച്ച് തൈനടാന്‍ പാകമാകും. കഴിയുന്നതും നന്നായി അഴുകി പ്പൊടിഞ്ഞ കമ്പോസ്റ്റ് ചേര്‍ത്തു കൊടുക്കുന്നതാണ് നല്ലത്. കമ്പോസ്റ്റ് അഴുകുമ്പോള്‍ ചൂട് ഉണ്ടാകുന്നതിനാല്‍, നന്നായി അഴുകിയശേഷം മാത്രമേ തൈ കള്‍ നടാവൂ. മഴ തുടങ്ങുന്നതിനു മുമ്പുതന്നെ നിലമൊരുക്കല്‍ ജോലികള്‍ തീര്‍ക്കുന്നതാണ് നല്ലത്. മഴ തുടങ്ങുമ്പോള്‍, കഴിയു ന്നതും നേരത്തേതന്നെ നല്ല ഗുണമേന്‍മയുള്ള തൈകള്‍ നടണം. എന്നാല്‍ മാത്രമേ അവ യ്ക്ക് അടുത്തവര്‍ഷത്തെ വേന ലിനെ അതിജീവിക്കാന്‍ വേണ്ട വളര്‍ച്ച നേടാനുള്ള സമയം ലഭിക്കൂ.

കെ. കെ. ബെന്നി
ഫാം ഓഫീസര്‍, പി & പി ആര്‍ വിഭാഗം,റബര്‍ബോര്‍ഡ്, കോട്ടയം
കൂടുതല്‍ വിവരങ്ങള്‍ക്ക് റബര്‍ ബോര്‍ഡ് കോള്‍സെന്ററില്‍ വിളിക്കാം (നമ്പര്‍ 0481 257 66 22).
ഫോണ്‍: ബെന്നി- 9447913108.