രാജപ്രൗഢിയോടെ രാജമല്ലി
രാജപ്രൗഢിയോടെ രാജമല്ലി
Thursday, June 15, 2017 4:37 AM IST
ഇടക്കാലത്ത് മലയാളികളുടെ വീട്ടുമുറ്റങ്ങളിൽ നിന്നും പൂന്തോ ട്ടങ്ങളിൽ നിന്നും അപ്രത്യക്ഷമായ രാജമല്ലി വീണ്ടും വസന്തം തീർക്കുന്നു. റോസയും ഓർക്കിഡും ആന്തുറിയവും ഉൾപ്പെടെയുള്ള പൂച്ചെടികൾക്കൊപ്പം ഇപ്പോൾ മലയാണ്‍മയുടെ പ്രതീകം പോലെ രാജമല്ലിയും വീട്ടുമുറ്റങ്ങളിൽ പൂത്തു വിടരുന്നു.

മുന്പ് നാട്ടിൻപുറങ്ങളിളെ വീടുകളിലും വഴിയരികിലും പൂച്ചാർത്തുമായി നിന്നിരുന്ന രാജമല്ലിയെ നഗരങ്ങളിലെ ആഡംബര വീട്ടുമുറ്റത്തെ ഉദ്യാനങ്ങളിലും പലരും അഭിമാനപൂർവം പ്രതിഷ്ഠിക്കുന്നു. ഗൃഹാതുരമായ ഒരോർമ കൊണ്ടാണ് രാജമല്ലികൾ വീട്ടിൽ നടുന്നതെന്നു പറയുന്ന നഗരവാസികളുമുണ്ട്. വീട്ടുമുറ്റങ്ങളിൽ സൗന്ദര്യവും ഐശ്വര്യവും വാരിവിതറി നിന്നിരുന്ന രാജമല്ലിയെ ഈ ഒരു നൊസ്റ്റാജിയ കാരണം മടക്കി കൊണ്ടു വരികയാണ് മലയാളികൾ. ചുവപ്പ്, മഞ്ഞ, ഓറഞ്ച് എന്നീ നിറങ്ങളിലാണ് പൊതുവെ രാജമല്ലികൾ കാണപ്പെടുന്നത്. പല നിറങ്ങൾ ചേർന്ന മിക്സഡ് ഇനവുമുണ്ട്. സൗന്ദര്യം മാത്രമല്ല, വീടിനു പോസിറ്റീവ് തരംഗങ്ങൾ ഉണ്ടാക്കാനും രാജമല്ലി സഹായ കമാണെന്ന് വാസ്തു ശാസ്ത്ര വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. ചെത്തി, മുല്ല, ചെന്പരത്തി തുട ങ്ങി പഴയകാലത്ത് നട്ടിരുന്ന ചെടികളും ഉത്തമമായ ഓറ നല്കുന്നതാണ്.

സീസൽ പീനീയ പൾച്ചറിമ എന്ന ശാസ്ത്രനാ മത്തിൽ അറിയപ്പെടുന്നു രാജമല്ലി. രാജമല്ലി പൂക്കളുടെ വർണാഭകൊ ണ്ടാകാം ഇവ പീക്കോക്ക് ഫ്ളവർ (മയിൽ പ്പൂവ്) മെക്സിക്കൻ ബേർഡ് ഓഫ് പാരഡൈസ് എന്നീ പേരുകളിലും അറിയപ്പെടു ന്നത്. സ്വർഗത്തിലെ പക്ഷി എന്നൊക്കെയുള്ള വിശേഷണ ങ്ങൾ ചേർക്കപ്പെടുന്നതും ഇതിന്‍റെ ഒരു പ്രത്യേക ഭംഗിയും ആകൃതി യു കൊണ്ടാണ.് കേരളത്തിന്‍റെ ഒരു നാട്ടുചെടി എന്ന രീതിയി ലാണ് രാജമല്ലി പൊതുവെ അറിയ പ്പെടുന്നത്. എന്നാൽ നമ്മുടെ നാടിന്‍റെ സ്വന്തമല്ല രാജമല്ലി. അമേരിക്ക, വെസ്റ്റിൻഡീസ് തുട ങ്ങിയ പാശ്ചാത്യരാജ്യങ്ങളിൽ ധാരാളമായി കാണപ്പെടുന്ന ഈ പുച്ചെടിയുടെ ജ·ദേശം ഏതാണെന്നുറപ്പില്ല. ബാർബഡോസ് എന്ന കരീബിയ ദ്വീപിലെ ദേശീയപുഷ്പമാണ് രാജമല്ലി.


ചൂടിൽ പൂത്തു തളിർക്കുന്ന രാജമല്ലിക്കു ശീതകാലം തീരെ പ്രീയമല്ല. തണുപ്പേറിയ കാലാവ സ്ഥയിൽ രാജമല്ലി നിലനിൽക്കു കയില്ല. എന്നാൽ കേരളത്തിലെ കാലാവസ്ഥ വളരെ അനുയോ ജ്യമാണ്. പൊതുവെ വർഷം മുഴുവൻ പൂക്കൾക്കാണും. ഉണങ്ങി യവിത്തു കിളിർപ്പിച്ചാണ് പുതിയ തൈ ഉണ്ടാക്കുന്നത്. സ്വദേശം വിദേശമാണെങ്കിലും മലയാള ത്തിന്‍റെ സ്വന്തം പൂവായി രാജമല്ലി എന്നേ മാറിക്കഴിഞ്ഞു. അതുകൊ ണ്ടു തന്നെ കവികളും ഗാനരചയി താ ക്കളുമെല്ലാം രാജമല്ലിയെ തങ്ങ ളുടെ കവിതകളിലും ഗാനങ്ങ ളിലും ഇഷ്ടം പോലെ പ്രതിഷ്ഠി ക്കുന്നുണ്ട്. രാജമല്ലിപ്പൂ ചിരിച്ചു.... എന്ന് പി. സുശീല പാടിയ ഹിറ്റ് ഗാനം പഴയ തലമുറയുടെ ഇഷ്ട ഗാനമായിരുന്നു. അനിയത്തി പ്രാവിലെ ഒരു രാജമല്ലി വിടരുന്ന പോലെ എന്ന ഗാനം വലിയ തരംഗമാണ് തൊണ്ണുറുകളിൽ സൃഷ്ടിതച്ചത്.

എസ്. മഞ്ജുളാദേവി