മണം തരും മുല്ല പണവും തരും
മണം തരും മുല്ല പണവും തരും
Tuesday, May 16, 2017 4:26 AM IST
ടിവി. ചാനലുകൾ ആ വീട്ടമ്മയെ അന്വേഷിച്ച് പോയപ്പോഴാണ് നാട്ടുകാർ അവരെക്കുറിച്ച് അറിഞ്ഞത്. കൂണ്‍ കൃഷിയിലെ വരുമാനവും അത്ഭുതവും നിറഞ്ഞ കാഴ്ചകളായിരുന്നു ടിവി ചാനലുകളെ ഈ വീട്ടിലെത്തിച്ചതിനു പിന്നിൽ. എറണാകുളത്ത് കരുമാലൂർ കളത്തിൽ വീട്ടിൽ സിന്ധു അജിത്ത് എന്ന വീട്ടമ്മയുടെ വീടിനു മുന്നിൽ നല്ല സുഗന്ധമാണ്. ഗേറ്റ് തുറന്ന് ഉള്ളിലേക്ക് ചെന്നാൽ കാണാം ചെടിച്ചട്ടികളിൽ നിരനിരയായി കൃഷി ചെയ്യുന്ന കുറ്റിമുല്ലകൾ. കുറ്റിമുല്ലച്ചെടികളിൽ നിറഞ്ഞു നിൽക്കുന്ന മുല്ലമൊട്ടുകൾ കണ്ടാൽ അറിയാതെ കൃഷി ചെയ്യാൻ തോന്നിപ്പോകും.

രാവിലെതന്നെ തിരക്കിലാണ് സിന്ധു അജിത്ത്. കുറ്റിമുല്ലകളെ പരിചരിക്കുന്ന തിരക്ക്. മുല്ലമൊട്ടുകൾ പറിച്ചെടുത്ത് ഒരു ബാഗിലാക്കി ഇളയമകൻ ആദിത്യന്‍റെ കൈയിൽ കൊടുത്തുവിട്ടു. സൈക്കിളിൽ അവന്‍റെ പതിവ് യാത്ര പരവൂർ താലൂക്കിൽ പ്രവർത്തിക്കുന്ന പുഷ്പകൃഷി വികസന സമിതിയിലേക്കാണ്. പൂവ്, തൂക്കം നോക്കിയെടുത്ത് 806-ാം അംഗമായ സിന്ധു അജിത്തിന്‍റെ ബുക്കിൽ അന്നത്തെ തുകയും എഴുതിക്കൊടുത്തു വിടും. അപ്പോഴേക്കും അമ്മ മുറ്റത്തും ടെറസിലും കൃഷി ചെയ്യുന്ന കുറ്റിമുല്ലയ്ക്ക് വെള്ളം നനച്ചിട്ടുണ്ടാകും. ഇടയ്ക്ക് ചെടികൾക്കിടയിലെ കളയും പിഴുതുമാറ്റും. രാവിലെ ഒരു മണിക്കൂർ നീണ്ട പണികഴിഞ്ഞ് അമ്മ അടുക്കളക്കാരിയാവും. അതു കഴിഞ്ഞു വേണം സിന്ധവിനു സ്വന്തം ബിസിനസിലേക്കു കൂടി ശ്രദ്ധകൊടുക്കാൻ.

സമീപത്തെ താമസക്കാരായ ശ്രീദേവിയിൽ നിന്നും മായയിൽ നിന്നുമാണ് സിന്ധു മുല്ലപ്പൂ കൃഷിയെക്കുറിച്ച് അറിയുന്നത്. ഗൾഫിൽ ജോലിചെയ്യുന്ന ഭർത്താ വിന് ഭാര്യ ഒരു ബിസി വുമണ്‍ ആയി കാണാൻ തന്നെയാണ് താത്പര്യം. ആ പ്രേരണകൂടി ആയപ്പോൾ സിന്ധു കണ്ടുംകേട്ടും മനസി ലാക്കിയ മുല്ലപ്പൂകൃഷിയെ മനസിൽ നിറച്ചുവച്ചു ആദ്യം. പിന്നെ തൃശൂരിലെ മണ്ണുത്തിയി ലുള്ള കേരള കാർഷിക സർവ കലാശാലയിൽ പോയി കുറ്റുമു ല്ലതൈകൾ 10 രൂപ നിരക്കിൽ വാങ്ങി. 250 ലധികം ചെടികൾക്ക് ഓർഡർ നൽകി. ചുവന്ന മണ്ണും മണലും ചാണകവും ചേർത്ത് കൂട്ടിക്കലർത്തി ചെടിച്ചട്ടിയിലാക്കി. പിന്നെ കുറ്റിമുല്ല തൈകൾ നട്ടു. ദിവസവും രണ്ടുനേരം വെള്ളമൊ ഴിച്ചു. നാലുമാസം കഴിഞ്ഞപ്പോൾ മുല്ലമൊട്ടുകൾ നിറഞ്ഞു. അഞ്ചാ മത്തെ മാസം മുതൽ സിന്ധു പുഷ്പകൃഷി വികസന സമിതി യിൽ പൂവ് വിൽക്കുന്ന കർഷകയായി.


ചാണകപ്പൊടിയും സ്റ്റെറാമിലും ചട്ടികളിൽ രണ്ടാഴ്ച കൂടുന്പോൾ ഇട്ടുകൊടുക്കും. ഇടയ്ക്കിടയ്ക്ക് മണ്ണൊന്ന് ഇളക്കിക്കൊടുക്കും. സമയക്കുറവാണ് 250 ചെടികളിൽ മാത്രം ഒരുങ്ങാൻ സിന്ധുവിനെ പ്രേരിപ്പിച്ചത്. പക്ഷെ ഇന്ന് വീടിന്‍റെ പരിസരം നിറയെ കുറ്റിമുല്ല, ചട്ടികളിൽ വളർത്താൻ സിന്ധുവിന് പ്ലാനുണ്ട്.

ഒരു കൗതുകത്തിന് തുടങ്ങിയ താണ് സിന്ധു കുറ്റിമുല്ലകൃഷി. ഇന്ന് ഒന്നും അറിയാതെ ആയിരം രൂപയിലധികം വരുമാനം കിട്ടുന്നു ണ്ട്. ആയിരം മുല്ലച്ചെടികൾ നട്ട് പരിപാലിച്ചാൽ നാലായിരവും അയ്യായിരവും രൂപ ദിവസവും കിട്ടും. ഇതിന് നീക്കിവയ്ക്കേ ണ്ടിവരുന്നത് വെറും രണ്ടുമണി ക്കൂർ മാത്രമാണെന്ന് സിന്ധു അജിത് ഓർമിപ്പിക്കുന്നു.

സുഹൃത്തുക്കളുടെയോ ബന്ധു ക്കളുടെയോ കല്ല്യാണമോ മറ്റ് ചടങ്ങുകളോ വരുന്പോൾ മുല്ലമാല കെട്ടി സിന്ധു കൊടുക്കും കാശിന് വേണ്ടിയൊന്നുമല്ല ഒരു സന്തോഷ ത്തിനുവേണ്ടി മാത്രം. സിന്ധു വിന്‍റെ വീട്ടിലെത്തുന്ന ആർക്കും മുല്ലപ്പൂകൃഷി തുടങ്ങണമെന്നു തോന്നിപ്പോകും. പക്ഷെ ചിലർ ക്കൊക്കെ എന്തോ ഒരു നാണ ക്കേടുണ്ട്. ചിരിച്ചുകൊണ്ട് സിന്ധു പറയുന്നുണ്ടായിരുന്നു.

പ്രാണിശല്യമാണ് കുറ്റിമുല്ല കൃഷിയിൽ ശ്രദ്ധിക്കേണ്ടത് എന്ന ഓർമപ്പെടുത്തലും അതിന് സിന്ധുചെയ്യുന്ന നാടൻ വിദ്യയും പറഞ്ഞുതന്നു. കാന്താരിമുളക് അരച്ച് ഒരാഴ്ച വെള്ളത്തിലിട്ട ശേഷം ചെടികൾക്ക് സ്പ്രേ ചെയ്തു കൊടുക്കുകയാണ് ചെ യ്യുന്നത്. മൊട്ടിനെ കാർന്നു തിന്നുന്ന പ്രാണികളെ നശിപ്പി ക്കാൻ ഇത് നല്ലതാണെന്നാണ് അഭിപ്രായം. നല്ല വെയിൽ കിട്ടുന്ന സ്ഥലത്താണ് കൃഷി നടക്കുന്ന തെങ്കിൽ ആദായത്തിന് കുറവൊ ന്നും ഒരിക്കലും സംഭവിക്കില്ല.

ഷെഡ്യൂൾ തെറ്റാതെ ഓടുന്ന ജീവിതത്തിലെ ഓരോരോ കാര്യ ങ്ങൾക്ക് സിന്ധു അജിത്ത് ബിസി യായപ്പോൾ ഞങ്ങളും ടാറ്റാ പറഞ്ഞു. അവിടം വിട്ടുപോകുന്ന തുവരെ നിറഞ്ഞുനിന്നു മുല്ലപ്പൂമണം.കൂടുതൽ വിവരങ്ങൾക്ക്: പ്രദീപ് മരൂതത്തൂർ - 9895451515

പ്രദീപ് മരുതത്തൂർ