രുചിക്കും ആരോഗ്യത്തിനും ഗ്രാമ്പൂ
രുചിക്കും ആരോഗ്യത്തിനും ഗ്രാമ്പൂ
Saturday, January 14, 2017 4:31 AM IST
മലയോര മേഖലയ്ക്ക് യോജിച്ച ഒരു സുഗന്ധ വിളയാണ് ഗ്രാമ്പൂ. മിർട്ടേസി യേ സസ്യകുടുംബത്തിലെ അംഗമായ ഈ വിള തെങ്ങ്, കവുങ്ങിൻ തോപ്പുകളിൽ ഇടവിള യായും കൃഷി ചെയ്യാം. സിസി ജിയം അരോമാറ്റിക്കം എന്നതാണ് ഈ വിളയുടെ ശാസ്ത്രീയ നാമം.

ആഹാരസാധനങ്ങൾക്ക് എരി വും മണവും കൂട്ടാൻ ചേർക്കുന്ന ഗ്രാമ്പൂവിന് ഏറെ ഔഷധ ഗുണ ങ്ങളുമുണ്ട്. ദഹനക്കുറവ്, വയറു വേദന, പല്ലുവേദന, വിരശല്യം, വായുക്ഷോഭം എന്നിവയ്ക്കെതിരേ ഫലപ്രദമാണിത്. കോളറ രോഗാ ണുവിനെ നശിപ്പിക്കാനുള്ള കഴിവ് ഗ്രാമ്പൂ തൈലത്തിനുണ്ട്. ഇ തിനാൽ ഗ്രാമ്പു ഇട്ട് തിളപ്പിച്ച വെള്ളം പലപ്പോഴായി കുടിക്കു ന്നത് കോളറ ശമിക്കാൻ സഹാ യിക്കും.
ശാഖോപശാഖകളായി വളരുന്ന ഒരു നിത്യഹരിത വൃക്ഷമാണ് ഗ്രാമ്പൂ. ഗ്രാമ്പൂവിന്റെ പൂക്കൾ മൊട്ടായിരിക്കുമ്പോൾ തന്നെ, വിടരുന്നതിനു മുമ്പായി, പറിച്ചെ ടുത്ത് ഉണക്കുന്നതാണ് ‘നമ്മൾ ഉപയോഗിക്കുന്ന ഗ്രാമ്പൂ. ഇവ യുടെ ഇലകളുടെ മുകൾ വശ ത്തിന് കടുംപച്ച നിറവും, അടി വശത്തിന് മങ്ങിയ പച്ചനിറവു മാണ്. ഇലകളുടെ അഗ്രഭാഗത്ത് ധാരാളം എണ്ണ ഗ്രന്ഥികളുണ്ട്. ഇവയുടെ ഫലത്തിനും രൂക്ഷ ഗന്ധമുണ്ട്.

സമുദ്ര നിരപ്പിൽ നിന്ന് 800–900 മീറ്റർ ഉയരത്തിൽ വരെ ഗ്രാമ്പൂ വളരുമെങ്കിലും നല്ല വളർച്ചയും വിളവും കണ്ടുവരുന്നത് ഉയർന്ന പ്രദേശങ്ങളിലാണ്. 20–30 ഡിഗ്രി സെൽഷ്യസ് വരെ താപനിലയും 150–250 സെന്റീമീറ്റർ വരെ മഴ ലഭിക്കുന്നതുമായ പ്രദേശങ്ങളാണ് ഏറ്റവും ഉചിതം. നല്ല നീർവാർ ച്ചയും വളക്കൂറുമുള്ള എക്കൽ മണ്ണാണ് ഗ്രാമ്പൂ കൃഷിക്ക് അനു യോജ്യം. ഭാഗികമായി തണലുള്ള സ്‌ഥലങ്ങൾ വേണം കൃഷിക്കായി തെരഞ്ഞെടുക്കാൻ. ഗ്രാമ്പൂവിന്റെ വിത്താണ് പ്രജനനത്തിനുപ യോഗിക്കുന്നത്. നന്നായി വിളവു തരുന്ന, ലക്ഷണമൊത്ത മാതൃ വൃക്ഷത്തിൽ നിന്നു വേണം വിത്തുകൾ ശേഖരിക്കാൻ. ജൂലൈ– ഓഗസ്റ്റ് മാസങ്ങളിൽ നന്നായി പഴുത്ത് പാകമായ വിത്തുകൾ ശേഖരിക്കാം. വിത്തിനു പുറമെ മാംസളമായ ഒരു ഭാഗമുണ്ട്. വെള്ളത്തിലിട്ട് തിരുമ്മി, മാംസള മായ ഭാഗം നീക്കം ചെയ്ത ഉടനെ തന്നെ വിത്തുകൾ പാകാം. ശേഖരിച്ച വിത്തുകൾ പാകാൻ സാധിച്ചില്ലെങ്കിൽ നനവുള്ള മണ്ണിലോ അറക്കപ്പൊടിയിലോ ഒരാഴ്ച വരെ സൂക്ഷിക്കാം. ആവശ്യത്തിനു ജൈവവളമോ, കമ്പോസ്റ്റോ ചേർത്ത് ബെഡു കളിൽ, 2–5 സെന്റീമീറ്റർ താഴ്ച യിലും, 12–15 സെന്റീമീറ്റർ അകലത്തിലുമായി വിത്തുകൾ പാകാം. നഴ്സറിക്ക് തണലും രണ്ടു തവണ നനയും ആവശ്യ മാണ്. 20 ദിവസം കഴിയുന്നതോടെ വിത്തുകൾ മുളച്ചു തുടങ്ങും.

ഇത് 100–120 ദിവസം വരെ തുടരാം. തൈകൾ 25–30 സെന്റീമീറ്റർ ഉയരമാകുന്നതു വരെ നഴ്സറിയിൽ സൂക്ഷിക്കാം. ശേഷം പോട്ടിംഗ് മിശ്രിതം നിറച്ച ചട്ടിയിലേക്കോ, കൂടുകളിലേക്കോ മാറ്റി നടാം. ഒന്നര വർഷം പ്രായമായ തൈകളാണ് മാറ്റി നടാനായി തെരഞ്ഞെടുക്കേണ്ടത്. അവയ്ക്ക് രണ്ടോ മൂന്നോ ശാഖകളും 45 സെന്റീമീറ്ററിൽ കുറയാതെ ഉയരവും ഉണ്ടായിരിക്കും. ചെടികൾ തമ്മിൽ ആറു മീറ്റർ അകലം കിട്ടത്തക്ക വിധം 60 ഃ 60 ഃ 60 സെന്റീമീറ്റർ വലിപ്പത്തിലാണ് കുഴികളെടുക്കേണ്ടത്. ഇപ്രകാരം തയാറാക്കിയ കുഴികളിൽ ആവശ്യത്തിന് മേൽമണ്ണും, ജൈവവളവും ചേർത്ത് മേയ്–ജൂൺ, ഓഗസ്റ്റ്–സെപ്റ്റം ബർ മാസങ്ങളിൽ തൈകൾ മാറ്റി നടാം.


ചെടിയൊന്നിന് ആദ്യവർഷം 15 കിലോ ഗ്രാം ജൈവവളവും, തുടർന്ന് അളവു കൂട്ടി നാലാം വർഷം മുതൽ 55 കിലോ എന്ന തോതിലും മേയ്–ജൂൺ മാസങ്ങളിൽ ചേർത്തു കൊടുക്കുക.

തുടർന്ന് ഓരോ വർഷവും അളവു കൂട്ടി, 15–ാം വർഷം മുതൽ 652 ഗ്രാം യൂറിയ, 1250 ഗ്രാം രാജ്ഫോസ്, 1250 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്ന തോതിൽ ചേർക്കുക. വളങ്ങൾ വർഷത്തിൽ രണ്ടു തവണകളായി മേയ്–ജൂണിലും, സെപ്റ്റംബർ – ഒക്ടോബറിലും ചേർക്കാം. ചെടിയ്ക്ക് ചുറ്റും 1–1.25 മീറ്റർ അകലത്തിൽ രാസവളം വിതറി മണ്ണ് വലിച്ചിട്ട് മൂടുക. ചെടി ചുവട്ടിൽ കളകൾ വരാതെ നോക്കുക. വേനൽക്കാലത്ത് തണൽ നൽകുകയും നനയ്ക്കുകയും വേണം. പുതയിടുന്നത് വേനൽ കാഠിന്യത്തെ അതിജീവിക്കാനും ഉപകരിക്കും. നട്ട് 6–7 വർഷം മുതൽ ഗ്രാമ്പൂ പൂവിട്ടു തുടങ്ങും. ജനുവരി, ഫെബ്രുവരി, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളാണ് പൂവിടുന്ന കാലം. പൂമൊട്ടുകൾ വളരെ ശ്രദ്ധയോടെ പറിച്ചെടുക്കണം. പച്ചനിറം മാറി ഇളം ചുവപ്പാകുമ്പോൾ മൊട്ടുകൾ പറിക്കാം. ഇളം തണ്ടുകൾക്ക് കേടു പറ്റാതെ വേണം നുള്ളിയെടുക്കാൻ. ഇല, തണ്ട് എന്നിവ നീക്കി വൃത്തിയുള്ള പായ്കളിൽ നിരത്തി വെയിലത്ത് ഉണക്കണം. നല്ല വെയിലുള്ള കാലാവസ്‌ഥയിൽ 4–5 ദിവസം കൊണ്ട് ഗ്രാമ്പൂ നന്നായി ഉണങ്ങും. ശരിയായി ഉണങ്ങിയാൽ മൊട്ടിന്റെ തണ്ടിന് കടും തവിട്ടു നിറവും ബാക്കി ഭാഗത്തിന് ഇളം തവിട്ടു നിറവുമായിരിക്കും. ഗ്രാമ്പൂവിന്റെ തൈലത്തിനാണ് ഏറ്റവും ഔഷധ ഗുണമുള്ളത്. ഗ്രാമ്പൂ മൊട്ടിൽ 17 ശതമാനവും, തണ്ടുകളിൽ ആറു ശതമാനവും, ഇലകളിൽ മൂന്നു ശതമാനവും തൈലം അടങ്ങിയിട്ടുണ്ട്. മഴയ്ക്കു മുമ്പായി ബോർഡോ മിശ്രിതം തളിക്കുന്നത് പൂപ്പൽ രോഗങ്ങളെ പ്രതിരോധിക്കാൻ സഹായിക്കും.

ഗ്രാമ്പൂ തൈകൾ, തൈയ്യൊന്നിന് 20 രൂപ നിരക്കിൽ കൃഷി വിഞ്ജാന കേന്ദ്രം, അമ്പലവയൽ (വയനാട്) ഫാമിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :– 04936 260411

ഷഫ്ന കളരിക്കൽ
സംഷീർ എം

സബ്ജക്ട് മാറ്റർ സ്പെഷലിറ്റ്സ് കൃഷി വിജ്‌ഞാനകേന്ദ്രം, വയനാട്