നെല്ലിൽ വിളവു വർധനയ്ക്ക് താറാവ്
നെല്ലിൽ വിളവു വർധനയ്ക്ക് താറാവ്
Thursday, August 18, 2016 4:52 AM IST
<യ> പോൾസൺ താം

തൃശൂരിലെ കോൾ പാടങ്ങൾ സന്ദർശിച്ചപ്പോൾ എന്നെ ഏറ്റവും അധികം ആകർഷിച്ചത് ആ പാടങ്ങളിലെ താറാവു കൂട്ടങ്ങളാണ്. ഇതിനെക്കുറിച്ച് സംസാരിച്ചപ്പോൾ കർഷകൻ വാചാലനായി. പാടത്തുള്ള കളകൾ താറാവ് കൊത്തിത്തിന്നുന്നതുവഴി പ്രകൃതിഹിത പ്രക്രിയയിലൂടെ കളനിയന്ത്രണം സാധ്യമാകുന്നെന്ന് അദ്ദേഹം എന്നെ ബോധ്യപ്പെടുത്തി. കൂടാതെ മണ്ണിലുള്ള കളകളുടെ വിത്തും ഇവ ഭക്ഷിക്കുന്നു. ഇവയുടെ കൂട്ട നടത്തം മൂലം പാടങ്ങളിലെ കളകൾ മണ്ണിൽ പൂഴ്ന്ന് പിന്നീട് അഴുകി മണ്ണിന്റെ പോഷകമൂല്യം കൂട്ടുന്നു. കൂടാതെ ഇവയുടെ നടത്തം പാടത്തെ മണ്ണ് ഉഴുതു മറിച്ച പ്രതീതിയാണുണ്ടാകുന്നത്. ഇത് മൺതരികൾക്കിടയിൽ വായൂസഞ്ചാരമുണ്ടാക്കുന്നു. വായുവോട്ട മുള്ളുമണ്ണ് വേരോട്ടമുണ്ടാക്കുന്നു എന്നത് മറ്റൊരു സത്യമാണ്. ആഴത്തിൽ പോകാത്ത നെൽച്ചെടികളുടെ വേരുകൾക്ക് വായുവോട്ടമുള്ള മണ്ണ് നല്ലതാണ്.

നെല്ലിനെ ആക്രമിക്കുന്ന പുഴുക്കളെയും കീടങ്ങളെയും താറാവുകൂട്ടം തിന്നു തീർക്കും. ഇതു മൂലം നെൽകൃഷിയുടെ കീട നിയന്ത്രണ ചെലവ് ചുരുങ്ങി കിട്ടും. താറാവ് നെൽച്ചെടികൾക്കിടയിലൂടെ നടക്കുമ്പോൾ അവയിൽ മറഞ്ഞിരിക്കുന്ന കീടങ്ങൾ പുറത്തുവരും. താറാവുകൾ ഈ സമയം ഇവയെ കൊത്തിയെ ടുത്ത് ഭക്ഷണമാക്കും.

നെല്ലിന് മൂന്നാഴ്ച പ്രായമായാൽ 50, 60 താറാവുകളെ വയലിലേക്കിറക്കാം. പിന്നീട് ഒന്നര മാസം ഇവയെ വയലിൽ വിഹരിക്കാൻ അനുവദിക്കാം. എന്നാൽ കതിരിട്ട പാടങ്ങളിലേക്ക് താറാവുകൾ പോകുന്നതു നിയന്ത്രിക്കണം.

<ശാഴ െൃര=/ളലമേൗൃല/സമൃബ2016മൗഴ18ൃൃമ2.ഷുഴ മഹശഴി=ഹലളേ>

താറാവന്റെ വിസർജ്യ വസ്തുക്കൾ മണ്ണിൽ വീണാൽ അത് മണ്ണിന്റെ ഫലഭുഷ്ടിയെ വർധിപ്പിക്കും. താറാവിന്റെ വിസർജ്യം ഉത്തമമായ ജൈവവളമാണ്. രാസ വളത്തിന്റെ വിലയും അത് മനുഷ്യരാശിയോടു ചെയ്യുന്ന ദോഷങ്ങളും കണക്കിലെടുക്കുമ്പോഴാണ് നെല്ലിന്റെ വിളമികവിന് താറാവ് ചെയ്യുന്ന ഗുണങ്ങൾ വളരെ വലുതാണെന്ന് ബോധ്യപ്പെടുന്നത്.


1970 ൽ അമേരിക്കൻ പരിസ്‌ഥിതി പ്രവർത്തക റെയ്ച്ചൽ കാർസൺ, കീടനാശിനികൾ പരിസ്‌ഥിതിക്കും ആരോഗ്യത്തിനും കടുത്ത ആഘാതമേൽപ്പിക്കുമെന്ന് മുന്നറിയിപ്പു നൽകി. കീടനാശിനികളുടെ അമിത ഉപയോഗം വസന്തത്തെ ഇല്ലായ്മ ചെയ്യുമെന്നായിരുന്നു അവരുടെ കണക്കുകൂട്ടൽ. അതുപോലെ തന്നെ കീടനാശിനികളുടെ അമിത ഉപയോഗം അവയെ അതിജീവിക്കാനുള്ള ശക്‌തിയും കീടങ്ങൾക്ക് നൽകുന്നുണ്ടെന്ന് അവർ കണ്ടെത്തി. ഇപ്രകാരം കീടനാശിനികളെ അതി ജീവിക്കുന്ന 137 കീടങ്ങളെക്കുറിച്ച് നിശബ്ദവസന്തം എന്ന പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്. അതുപോലെ കളനാശിനികൾ വ്യാപകമായി ഉപയോഗിച്ചിരുന്ന കൃഷിസ്‌ഥലം പിന്നീട് കാർഷിക വൃത്തിക്ക് പറ്റുന്നില്ല എന്ന പരാതിയും ഉണ്ടായിട്ടുണ്ട്.

ഈ ദിശയിൽ നമ്മുടെ ചിന്ത ചെന്നെത്തുമ്പോഴാണ് താറാവുകൾ വലയിൽ വിഹരിക്കുമ്പോൾ അതുവഴി നെൽകൃഷിക്കും മാനവരാശിക്കും ലഭിക്കുന്ന നൻമകൾ വളരെ വലുതാണെന്ന് ബോധ്യപ്പെടുന്നത്. തൃശൂരിലെ കോൾ പാട കർഷകർ പാടത്തേക്ക് താറാവുകളെ വിഹരിക്കാൻ വിടുന്നതിന്റെ പിന്നിലെ രഹസ്യവും ഇതുതന്നെയാണ്. ഒപ്പം ചെലവില്ലാതെ ഒരു വിളമികവും.

കൂടുതൽ വിവരങ്ങൾക്ക് : പോൾസൺ താം, താനിക്കൽ വീട്, മരത്തം കോട് പി. ഒ., തൃശൂർ–680604
ഫോൺ– 9495355436.

<ശാഴ െൃര=/ളലമേൗൃല/സമൃബ2016മൗഴ18ൃൃമ3.ഷുഴ മഹശഴി=ഹലളേ>