പ്രമേഹവും വ്യായാമവും 24 ടിപ്‌സ്
പ്രമേഹവും വ്യായാമവും 24 ടിപ്‌സ്
Saturday, August 11, 2018 3:19 PM IST
മരുന്നുകള്‍ കൊണ്ട് മാത്രം പ്രമേഹം നിയന്ത്രണത്തില്‍ വരുത്തുക എന്നത് അസാധ്യമാണ്. തിരക്കുകള്‍ നിറഞ്ഞ ജീവിതത്തിനിടയിലും പ്രമേഹമുള്ളവര്‍ വ്യായാമത്തിനായി സമയം കണ്ടെത്തണം. ദിവസേന ഇരുപത് മുതല്‍ മുപ്പതു മിനിറ്റു വരെ മാത്രം മാറ്റിവച്ചാല്‍ മതി. വെളുപ്പിന് വ്യായാമം ചെയ്യുന്നത് നന്നെങ്കിലും എല്ലാവര്‍ക്കും ആ സമയം ദിനചര്യയുമായി ചേര്‍ന്ന് പോകണമെന്നില്ല.
വ്യായാമങ്ങളില്‍ ചില കാര്യങ്ങള്‍ രോഗികള്‍ ശ്രദ്ധിക്കു ന്നത് നല്ലതായിരിക്കും.

1. പുതുതായി വ്യായാമങ്ങള്‍ തുടങ്ങുന്നവര്‍ സ്ഥിരം ഡോക്ടറുമായി കാര്യങ്ങള്‍ തുറന്നു സംസാരിച്ചു വിശദീകരണങ്ങള്‍ തേടേണ്ടതാണ്.
2. പലതരം വ്യായാമങ്ങളുണ്ടെങ്കിലും നടത്തം, യോഗ, കാര്‍ഡിയോ എക്‌സര്‍സൈസ് എന്നിവയ്ക്ക് മുന്‍ഗണന കൊടുക്കുക.
3. നടക്കാന്‍ പോകുന്നവര്‍ വാക്കിങ് ഷൂസ്, അയവുള്ള സോക്‌സിനൊപ്പം ഇടുന്നത് നന്നായിരിക്കും.
4. പുതുതായി വാക്കിങ് ഷൂസ് വാങ്ങുന്നവര്‍ വൈകുന്നേരങ്ങളില്‍ വാങ്ങാന്‍ ശ്രദ്ധിക്കുക. ഇറുകിയ ഷൂസും സോക്‌സും വാങ്ങാതിരിക്കുക. അവ ധരിച്ച് കടകളില്‍ തന്നെ നടന്നു നോക്കണം.
5. വെളുപ്പിനെ നടക്കാനുദ്ദേശിക്കുന്നുണ്ടെങ്കില്‍ വെറും വയറ്റില്‍ നടക്കാന്‍ പോകാതിരിക്കുക.
6. ഗ്ലൂക്കോമീറ്ററില്‍ ഷുഗര്‍ നോക്കി വ്യായാമത്തിനു ശേഷമുള്ളത് ഡോക്ടറെ അറിയിക്കണം.
7. മരുന്നുകളില്‍ ചിലപ്പോള്‍ വ്യതിയാനങ്ങള്‍ വേണ്ടിവരും.
8. വ്യായാമത്തിന് തൊട്ടുമുന്‍പ് അനുവദിച്ച അളവില്‍ പഴവര്‍ഗങ്ങള്‍ സേവിക്കുന്നത് നന്ന്.
9. ജ്യൂസുകള്‍, കോളകള്‍ എന്നിവ പഞ്ചസാരയുടെ അളവ് പെെട്ടന്ന് കൂട്ടും എന്നുള്ളതിനാല്‍ ഇവ കുറഞ്ഞാല്‍ മാത്രം ഉപയോഗിക്കുക.
10. സ്വന്തം ജീവിതചര്യയില്‍ തന്നെ വ്യായാമങ്ങള്‍ ചേര്‍ക്കാവുന്നതാണ്.
11. ബസ്സില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഒന്നോ രണ്ടോ സ്‌റ്റോപ്പ് മുന്‍പേ ഇറങ്ങി വീിലേക്കോ ഓഫീസിലേക്കോ നടക്കാവുന്നതാണ്.
12.തുടക്കക്കാര്‍ക്ക് ഒരു കിലോമീറ്റര്‍ നടത്തം മതിയാകും .

13. പതുക്കെ പതുക്കെ വേഗം കൂട്ടി ദൂരം കൂുന്നതാണ് ഉത്തമം.
14. ഇരുപതു മുതല്‍ മുപ്പതു വരെ മിനിറ്റും രണ്ടു മുതല്‍ മൂന്നു വരെ കിലോമീറ്ററുമാണ് ഉത്തമം.
15. പള്‍സ് അളക്കുന്ന, കാല്‍ചുവടുകള്‍ അളക്കുന്ന സ്പീഡോമീറ്ററുകള്‍ മാര്‍ക്കറ്റില്‍ സുലഭമാണ്.
16. ഡോക്ടറുമായി സംസാരിച്ച് സ്വന്തം ടാര്‍ഗറ്റ് ഹാര്‍ട്രേറ്റ് മനസിലാക്കി വ്യായാമം ചെയ്യുക.
17.ദിവസേന വ്യായാമം ചെയ്യാന്‍ പദ്ധതി ഇടുക.
18. ആഴ്ചയില്‍ അഞ്ചു ദിവസമെങ്കിലും ചെയ്യാന്‍ സാധിക്കണം.
19.ജിമ്മില്‍ പോകുക, വെയിറ്റ് ട്രെയിനിങ് ചെയ്യുക, കൂടുതല്‍ ചവിട്ടുപടികള്‍ കയറുക എന്നിവ ആരോഗ്യപ്രശ്‌നങ്ങള്‍ ഡോക്ടറുമായി സംസാരിച്ച് മാത്രം ചെയ്യുക.

20. നീന്തല്‍ നല്ല വ്യായാമമാണ്. അതിനുള്ള സുരക്ഷിതമായ സ്ഥലങ്ങള്‍ നമ്മുടെ നാട്ടില്‍ കുറവാണ്. മഴക്കാലത്ത് ആറുകളും, കുളങ്ങളും ഉപയോഗിക്കുന്നത് സൂക്ഷിക്കണം.

21. യോഗ മനസിനും ശരീരത്തിനും ഉണര്‍വും ചെറുപ്പവും നല്‍കും. പഠിക്കാന്‍ പ്രായവും പ്രശ്‌നമല്ല. വലിയ ചെലവില്ലാതെ ഇന്നത്തെക്കാലത്ത് നമ്മുടെ ചുറ്റുപാടുകളില്‍ തന്നെ സാധിക്കും.

22. ഓര്‍ക്കുക, നടക്കുന്നവന്‍ ആശുപത്രിയില്‍ നിന്നും ദൂരേയ്ക്ക് നടക്കുന്നു. നടക്കാത്തവന്‍ (വ്യായാമം ചെയ്യാത്തവന്‍) പതുക്കെ പതുക്കെ രോഗിയാകുന്നു. അരമണിക്കൂര്‍ വ്യായാമം ചെയ്യുന്നവന്‍ രോഗം പകുതിയാക്കുന്നു.

23. കളികള്‍ , ഷട്ടില്‍, ഫുട്‌ബോള്‍ എന്നിവയും നന്ന്. പരുക്കുകള്‍ സൂക്ഷിക്കുക

24. Some exercise is better than no exercise & some time is better than no time

ഡോ.ദീപു ജോര്‍ജ്
കണ്‍സള്‍ട്ടന്റ് ഫിസിഷ്യന്‍, മെഡിക്കല്‍ട്രസ്റ്റ് ഹോസ്പിറ്റല്‍, എറണാകുളം