ഗർഭധാരണം തിരിച്ചറിയാം
ഗർഭധാരണം തിരിച്ചറിയാം
Friday, February 16, 2018 3:00 PM IST
ഗർഭാവസ്ഥയുടെ ലക്ഷണങ്ങൾ

പ്രതിമാസം ഉണ്ടാകാറുള്ള ആർത്തവം മുടങ്ങുന്നത് ഗർഭത്തിെൻറ ആദ്യലക്ഷണമായി കണക്കാക്കാം. ഇതിനെ Amenorrhea എന്നു പറയുന്നു. ആരോഗ്യക്കുറവുകൊണ്ടും ഹോർമോണ്‍ വ്യതിയാനങ്ങൾകൊണ്ടും അനീമിയ, ക്ഷയം, തൈറോയ്ഡ് പ്രശ്നങ്ങൾ എന്നിവയാൽ മാസമുറ തെറ്റാം. കാലാവസ്ഥാമാറ്റം, മാനസിക സമ്മർദം എന്നിവയിലും മാസമുറ തെറ്റാം.

മുലക്കണ്ണുകളുടെ ചുറ്റും തരിതരിയായി Montgomery Õs Follicles പൊന്തിവരും. മൂന്നു മാസം കഴിഞ്ഞാൽ സ്തനങ്ങളിൽനിന്നും ദ്രാവകം വരുന്നതായി കാണാം. ഇതാണ് മുലപ്പാൽ (Colostrum) ആകുന്നത്. സ്തനങ്ങളിൽ നീർക്കെട്ടും ചെറിയ വേദനയും സാധാരണമാണ്.

ഗർഭകാല ഛർദി

മോണിംഗ് സിക്നസ് (Morning Sickness) എന്നു സാധാരണയായി പറയുമെങ്കിലും കാലത്തോ വൈകിട്ടോ ആണ് ഛർദി കാണാറുള്ളത്. ആദ്യഗർഭത്തിലാണ് ഈ ഛർദി കൂടുതലായി കണ്ടുവരുന്നത്. ഗർഭധാരണത്തിെൻറ അഞ്ചാമത്തെയോ ആറാമത്തെയോ ആഴ്ചയിലാണ് സാധാരണ ഛർദി ആരംഭിക്കുന്നത്. മൂന്നുമാസം കഴിയുന്പോൾ ഇത് മിക്കവാറും മാറുന്നു. ചിലർക്ക് ഛർദി ഉണ്ടാകാറില്ല.

ആദ്യത്തെ മൂന്നു മാസങ്ങളിൽ കൂടെക്കൂടെ മൂത്രമൊഴിക്കണമെന്ന് തോന്നും. ഗർഭാശയത്തിെൻറ മുന്നിലായി സ്ഥിതിചെയ്യുന്ന മൂത്രാശയം ഞെരുങ്ങുന്നതുമൂലമാണിത്. പ്രസവം അടുക്കാറാകുന്പോഴും ഈ അവസ്ഥ കാണാറുണ്ട്.


തളർച്ചയും ക്ഷീണവും ഗർഭാവസ്ഥയിൽ സാധാരണമാണ്. രക്തത്തിലെ പ്രോജസ്റ്ററോണ്‍ എന്ന ഹോർമോണ്‍ കൂടുതലുള്ളതുകൊണ്ടാണിത്.



മാനസിക വ്യത്യാസങ്ങൾ

മറ്റു ലക്ഷണങ്ങൾ മാനസികമായ വ്യത്യാസങ്ങളാണ്. മൂഡ് ചേഞ്ച്, ചെറിയ പ്രശ്നങ്ങൾപോലും താങ്ങാൻകഴിയാതെ വരിക, ചെറിയ കാര്യങ്ങൾക്കുപോലും കരയുക ഇവ ചിലരിൽ കാണാം.

ശരീരത്തിലെ ഹോർമോണിെൻറ വ്യത്യാസംമൂലം നീർക്കെട്ടുണ്ടാകാറുണ്ട്. ബീജസങ്കലനം കഴിഞ്ഞ് 10- 14 ദിവസം കഴിഞ്ഞ് ചെറിയതോതിൽ രക്താംശം ചിലരിൽ കാണാം. ഇതിനെ ഇംപ്ലാേൻറഷൻ ബ്ലീഡിംഗ് എന്നു പറയും.

മലബന്ധം ഉണ്ടാകുന്നവരോട് ധാരാളം വെള്ളം കുടിക്കാനും പച്ചക്കറികളും നാരുകളുമടങ്ങിയ ഭക്ഷണംകഴിക്കാനും ഉപദേശിക്കാറുണ്ട്. ചില ഗർഭിണികൾക്ക് ആഹാരത്തിെൻറ മണവും രുചിയും അസഹ്യമാകാറുണ്ട്. ചിലർക്ക് മുഖത്തും കൈകാലുകളിലും നീരു വരും.

18 ആഴ്ച ഗർഭമാകുന്പോൾ കുഞ്ഞിെൻറ അനക്കം അരറരയ്ക്ക് അനുഭവപ്പെടും. ആദ്യഗർഭങ്ങളിൽ 20- 22 ആഴ്ചയാകുന്പോഴേക്കും കുഞ്ഞിെൻറ അനക്കം അനുഭവപ്പെടുന്നു.

ഡോ. ടീന ആൻ ജോയി
കണ്‍സൾൻറ് ഗൈനക്കോളജിസ്റ്റ്, ആസ്റ്റർ മെഡ്സിറ്റി, എറണാകുളം