നഗരങ്ങളിലെ യുവതികളിൽ പ്രമേഹ സാധ്യത കൂടുതൽ
നഗരങ്ങളിലെ യുവതികളിൽ പ്രമേഹ സാധ്യത കൂടുതൽ
Tuesday, January 16, 2018 4:50 PM IST
പ്രമേഹം ഇന്ന് സർവസാധാരണമാണ്. എന്നാൽ നഗരങ്ങളിലെ യുവതികളിൽ 66 ശതമാനം പേർക്കും പ്രമേഹ സാധ്യത കൂടുതലാണെന്ന് അടുത്തിടെ നടന്ന പഠനങ്ങൾ സൂചിപ്പിക്കുന്നു. നോവോ നോർഡിസ്ക്കാൻറർ ഐ.എം.ആർ.ബി സർവേയിലാണ് നഗരങ്ങളിലെ 66 ശതമാനം യുവതികളിലും പ്രമേഹ സാധ്യത കണ്ടെത്തിയത്.

വ്യായാമത്തിന്‍റെ അഭാവം

നോവോ നോർഡിസ്ക് ഇന്ത്യ (പ്രമുഖ പ്രമേഹരോഗ ചികിത്സാ കന്പനി) കാൻറർ ഐ.എം.ആർ.ബിയുമായി സഹകരിച്ച് നടത്തിയ പ്രമേഹവും സ്ത്രീകളുടെ ആരോഗ്യവും എന്ന സർവേയിൽ നഗരങ്ങളിലെ ചെറുപ്പക്കാരികൾക്ക് ടൈപ്പ് 2 ഡയബറ്റിസ് വരുന്നതിനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തി. സർവേയിൽ പങ്കെടുത്ത 65 ശതമാനം സ്ത്രീകളും വ്യായാമം ചെയ്യുന്നില്ലെന്ന് കണ്ടെത്തിയതിനാലാണ് ഈ നിഗമനം.

2017ലെ ലോക പ്രമേഹ ദിനത്തിലെ വിഷയമായ ന്ധസ്ത്രീകളും പ്രമേഹവും, ആരോഗ്യകരമായ ഭാവിയിലേക്കുള്ള ഞങ്ങളുടെ അവകാശവുംത്സ അടിസ്ഥാനമാക്കിയാണ് ഇന്ത്യയിൽ സ്ത്രീകൾക്കിടയിൽ പ്രമേഹം സംബന്ധിച്ച അവബോധം വിലയിരുത്തുന്നതിനായി സർവേ നടത്തിയത്.

1865 വയസുള്ള 1055 സ്ത്രീകളുമായി നടത്തിയ അഭിമുഖത്തിൽ പ്രമേഹരോഗങ്ങളിൽ നിന്ന് ഉയർന്നുവരുന്ന അപകടങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തുകയുണ്ടായി. ഡൽഹി, മുംബൈ, ബംഗളൂരു, കൊൽക്കത്ത, ഹൈദരാബാദ്, ചെന്നൈ, അഹദാബാദ്, ഭുവനേശ്വർ, ലക്നൗ, ലുധിയാന, ഇൻഡോർ, ഗുവാഹത്തി, കൊച്ചി, വിജയവാഡ എന്നീ നഗരങ്ങളിൽ നടത്തിയ സർവേയിൽ 78 ശതമാനം സ്ത്രീകൾക്കും പ്രമേഹം ഗുരുതരമായ ആരോഗ്യ പ്രശ്നം ആണെന്ന് അവബോധമുണ്ട്. പ്രമേഹവും മറ്റ് അസുഖങ്ങളും തടയുന്നതിന് ആരോഗ്യകരമായ ജീവിത രീതികൾ സഹായിക്കുമെന്ന് 70 ശതമാനം സ്ത്രീകളും വിശ്വസിക്കുന്നു.
ശാരീരിക പ്രവർത്തനങ്ങൾ കുറയുന്നതും ഒപ്പം ആരോഗ്യകരമല്ലാത്ത ഭക്ഷണ ശീലങ്ങളും ഉയർന്ന സമ്മർദവുമുള്ള ജീവിതവും, പ്രത്യുത് പാദന പ്രായത്തിലുള്ള സ്ത്രീകളിൽ ഗെസ്റ്റേഷണൽ ഡയബറ്റിസ് മെലിറ്റസ് (ജിഡിഎംഗർഭകാല പ്രമേഹം) ഉണ്ടാകുന്നതിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.


ഡോ. വി. സെഷിയ ഡയബറ്റിസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂ് ചെയർമാൻ പ്രഫ. വി. സെഷിയ നടത്തിയ പഠനത്തിൽ ജി.ഡി.എം ഉള്ളതായി രോഗ നിർണ്ണയം നടത്തപ്പെട്ട സ്ത്രീകളിൽ ജനിക്കുന്ന കുട്ടികൾക്ക് ഭാവിയിൽ പ്രമേഹം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു. ഗർഭാശയത്തിൽ കുഞ്ഞിെൻറ വളർച്ച നടന്നു കൊണ്ടിരിക്കുന്പോഴുള്ള ഗസ്റ്റേഷണൽ പ്രോഗ്രാമിങ് കാരണം ഗർഭസ്ഥ ശിശുക്കളിൽ പ്രായപൂർത്തിയാകുന്പോൾ പ്രമേഹം ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലാണെന്നും കണ്ടെത്തിയിട്ടുണ്ട്.

30 മിനിറ്റെങ്കിലും വ്യായാമം വേണം

പ്രത്യുത്പാദന പ്രായത്തിലുള്ള സ്ത്രീകളിൽ പ്രമേഹരോഗം പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്തുകയും ചികിത്സ ആരംഭിക്കുകയും ചെയ്യണം. ദിവസേന കുറഞ്ഞത് 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യണം. ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളും പ്രമേഹത്തെ തടയുന്നതിന് വളരെ പ്രധാനമാണ്.

ഞെട്ടിപ്പിക്കുന്ന കണക്കുകൾ

ഏറ്റവും കൂടുതൽ പ്രമേഹരോഗികളുള്ള രാജ്യം എന്ന കണക്കിൽ ചൈനയെ മറികടക്കാനായി ഇന്ത്യ കുതിക്കുകയാണെന്ന് ഇൻറർനാഷണൽ ഡയബറ്റിസ് ഫെഡറേഷൻ (ഐ.ഡി. എഫ്) 8ാമത് അറ്റ്ലസ് 2017 ലെ കണക്കുകൾ സൂചിപ്പിക്കുന്നു. ഇപ്പോൾ ഇന്ത്യയിൽ 7.29 കോടി പ്രമേഹരോഗികളാണ് ഉള്ളത്. 2045 ആകുന്പോഴേക്കും ഇത് 13.43കോടിയായി വർധിക്കും. ആഗോളതലത്തിൽ ആറ് ജനനങ്ങളിൽ ഒന്നുവീതം (16.2%) ജിഡിഎം ബാധിതനാണ്.

നോവോ നോർഡിസ്ക്കാൻറർ ഐ.എം. ആർ.ബി സർവേ പറയുന്നത്, ഇന്ത്യയിൽ നഗരങ്ങളിലെ 73 ശതമാനം സ്ത്രീകൾക്ക് ജിഡിഎം എന്നതിനെക്കുറിച്ചോ അടുത്ത തലമുറയുടെ ആരോഗ്യത്തിൽ ഇതുണ്ടാക്കുന്ന അപകടസാധ്യതയെക്കുറിച്ചോ അറിവില്ലെന്നാണ്.

തയാറാക്കിയത്: സീമ
കടപ്പാട് ഡോ. ശൈല എസ് ഭട്ടാചാര്യ (എൻഡോക്രൈനോളജി)