തിളങ്ങും സൗന്ദര്യത്തിനു പഴങ്ങൾ
തിളങ്ങും സൗന്ദര്യത്തിനു പഴങ്ങൾ
Saturday, August 19, 2017 3:21 AM IST
സുന്ദരമായ ചർമം ആരാണ് ആഗ്രഹിക്കാത്തത്. എല്ലാവരുടെയും സ്വപ്നമാണത്. സൗന്ദര്യമുള്ള, തിളങ്ങുന്ന ചർമം എന്നത് നമ്മൾ കഴിക്കുന്ന ആഹാരത്തെ ആശ്രയിച്ചിരിക്കുന്നുവെന്ന കാര്യം മറക്കരുത്. പക്ഷേ സൗന്ദര്യം വർധിപ്പിക്കാനായി ഏതുതരം ഭക്ഷണരീതി തെരഞ്ഞെടുക്കണമെന്ന കാര്യത്തിൽ ഏവർക്കും സംശയമാണ്. ശരീരസൗന്ദര്യം കൂട്ടാൻ സഹായിക്കുന്ന പഴങ്ങളെയും പച്ചക്കറികളെയും കുറിച്ചറിയാം...

മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് ത്വക്ക്. നമ്മുടെ ഭക്ഷണരീതിയിലുള്ള വ്യതിയാനം ആദ്യം ബാധിക്കുന്നത് ത്വക്കിനെയാണ്. പോഷകഗുണമുള്ള ഭക്ഷണരീതിയുടെ അഭാവംമൂലം ത്വക്കിൽ ചുളിവുകളും പാടുകളും ഉണ്ടാകുന്നു. ആരോഗ്യകരമായ ഭക്ഷണരീതി ചർമ്മത്തെ കൂടുതൽ ഓജസ്സുറ്റതാക്കുന്നു. ചർമ്മകാന്തിക്ക് ഉതകുന്ന ഭക്ഷണം കഴിക്കേണ്ടത് അനിവാര്യമാണ്.

ബീറ്റ്റൂട്ട്

ബീറ്റ്റൂട്ട് Anthocyani ൻറ കലവറയാണ്. ഇതിനകത്തുള്ള ശക്തമായ ആൻറി ഓക്സിഡൻറുകൾ ചർമം വരളുന്നത് തടയും. പ്രായാധിക്യത്തെ ചെറുക്കുന്നതിനും ചർമത്തിൽ ചുളിവുകൾ ഇല്ലാതാക്കുന്നതിനും ബീറ്റ്റൂട്ടിെൻറ ഉപയോഗം സഹായിക്കും.

കാരറ്റ്

ബീറ്റാകരോട്ടിൻ കാരറ്റിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. നമ്മുടെ ശരീരം ബീറ്റാകരോട്ടിനെ വിറ്റാമിൻഎ ആക്കി മാറ്റും. ആരോഗ്യമുള്ള ചർമത്തിന് ജീവകംഎ അതിപ്രധാനമാണ്. പ്രായാധിക്യത്തെ ചെറുക്കുന്നതിനും ചർമത്തെ ചുളിവുകളിൽ നിന്നു സംരക്ഷിക്കുന്നതിനും സഹായിക്കുന്നു.

തക്കാളി

തക്കാളിയിൽ അടങ്ങിയിരിക്കുന്ന ലൈകോപിൻ എന്ന ആൻറി ഓക്സിഡൻറ് സൂര്യതാപത്തിൽ നിന്നും പ്രായാധിക്യത്തിൽ നിന്നും ചർമത്തെ സംരക്ഷിക്കുന്നു. തക്കാളി അസിഡിക് ആയതിനാൽ ഇതിെൻറ പൾപ് മുഖക്കുരു ഉണങ്ങുന്നതിനും ചർമത്തിെൻറ സുഷിരങ്ങളെ മുറുക്കുന്നതിനും സഹായിക്കുന്നു. ചർമത്തിെൻറ സ്വാഭാവിക നിറം നിലനിർത്താൻ ലൈകോപിൻ സഹായിക്കും.

ബ്രൊക്കോളി

ഇത് ആൻറിഓക്സിഡൻറിനാൽ സന്പുഷ്ടമാണ്. ബ്രൊക്കോളിയിൽ ജീവകം സിയും ഇയും അടങ്ങിയിട്ടുണ്ട്. ബ്രൊക്കോളിയിലുള്ള ജീവകം സി കൊളാജൻ ഉത്പാദനത്തേയും ചർമം ആരോഗ്യമുള്ളതായി സൂക്ഷിക്കാനും സഹായിക്കും. അതുപോലെതന്നെ ബ്രൊക്കോളിയിലുള്ള ജീവകം ഇ ചർമത്തിെൻറ സെൽ മെബ്രയിനെ അൾട്രാവയലറ്റ് രശ്മികളിൽ നിന്നും സംരക്ഷിക്കുന്നു.

വെള്ളരിക്ക

കണ്ണിെൻറ ക്ഷീണം അകറ്റുന്നതിനും കണ്‍തടങ്ങളിലെ കറുപ്പുനിറം മാറുന്നതിനും കണ്ണിനു കുളിർമ കിട്ടുന്നതിനും വെള്ളരിക്ക ഉപയോഗിക്കുന്നു. വെള്ളരിക്കയിൽ ജലാംശം കൂടുതലാണ്. അതുകൊണ്ട് വെള്ളരിക്ക ശരീരത്തിന് ഏറെ അവശ്യമായ ഒരു പച്ചക്കറിയാണ്.


ഇലക്കറികൾ

ഇലക്കറികൾ ആൻറിഓക്സിഡൻറിനാൽ സന്പുഷ്ടമാണ്. നമ്മുടെ ചർത്തെ ചുളിവുകളിൽനിന്നും പ്രായാധിക്യത്തിൽ നിന്നും സംരക്ഷിക്കുന്നു. ചർമകോശങ്ങളെ ശക്തിപ്പെടുത്തുകയും ശരീരത്തിലുള്ള വിഷലിപ്തമായ മാലിന്യങ്ങൾ നീക്കം ചെയ്യാനും ഇലക്കറികൾ സഹായിക്കുന്നു.

പച്ചനിറമുള്ള പച്ചക്കറികൾ

കാബേജ്, ബ്രൊക്കോളി, ഗ്രീൻബെൽ പെപ്പർ, കിവി, സെലറി, ചീര എന്നിവയുടെ സ്ഥിരമായ ഉപയോഗം കാൻസറിനെ തടയും. ഇവയിൽ വൈറ്റമിൻസിയും ഫോളേറ്റും ധാരാളമുണ്ട്. ഇവ കോശത്തിെൻറ ഉദ്പാദനത്തിന് അനിവാര്യമാണ്.

ആപ്പിൾ

ആപ്പിളിൽ ജീവകം സി, ബൈഫേളവനോയ്ഡ്, നാരുകൾ, ധാതുക്കൾ, ജീവകങ്ങൾ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന ജീവകം സി ചർമത്തിെൻറ നിറം നിലനിർത്താൻ സഹായിക്കും. ഇത് ചർമത്തിെൻറ സ്വതവേയുള്ള ധാതുക്ഷയത്തെ തടയുകയും ചെയ്യും. ദിവസവും ആപ്പിൾ കഴിക്കുകയാണെങ്കിൽ മുഖക്കുരു വരുന്നതു തടയാം. മലബന്ധം ഇല്ലാതാക്കാനും ഇത് സഹായിക്കും. ചർമത്തെ പ്രായാധിക്യത്തിൽ നിന്നു രക്ഷിക്കാനും ആപ്പിളിനു കഴിയും.

പപ്പായ

പപ്പായയുടെ ഗുണഗണങ്ങളെക്കുറിച്ചു നമ്മുടെ പൂർവികരുടെ കാലം മുതൽക്കേ കേൾക്കുന്നതാണ്. പപ്പായ ആൻറി ഓക്സിഡൻറിനാൽ സന്പുഷ്ടമാണ്. ഇതിനകത്തുള്ള പപ്പയ്ൻ എന്ന എൻസൈം മൃതകോശങ്ങളെ നശിപ്പിച്ച് ചർമത്തെ സംരക്ഷിക്കുന്നു. ചർമത്തിെൻറ സ്വാഭാവിക കാന്തി നിലനിർത്താനും പപ്പായ ഉത്തമമാണ്.

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങിൽ ജീവകംഎ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് മുഖക്കുരുവിനു കാരണമാകുന്ന ബാക്ടീരിയയ്ക്കെതിരെ പൊരുതുന്നു. ഇതിൽ ജീവകംസി കൂടി അടങ്ങിയിുള്ളതിനാൽ മുഖക്കുരു വരാതെ ചർമത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.

ഓറഞ്ച്

ഇതിൽ ജീവകംസി ധാരാളമായി ഉള്ളതിനാൽ ചർമത്തിെൻറ നിറം മെച്ചപ്പെടുത്താൻ സഹായിക്കും. ഇതിൽ കൊളാജൻ കൂടിയുള്ളതിനാൽ ചർമം ആരോഗ്യമുള്ളതായി സൂക്ഷിക്കാനും പ്രായാധിക്യത്തെ ചെറുക്കാനും ചർമത്തെ ചുളിവുകളിൽ നിന്നു സംരക്ഷിക്കുന്നതിനും സഹായിക്കുന്നു.

നെല്ലിക്ക

ജീവകംസി ധാരാളമായി അടങ്ങിയിരിക്കുന്നു. ആൻറി ഓക്സിഡൻറും ധാരാളമായിുണ്ട്. ഇത് രോഗപ്രതിരോധശേഷി കൂട്ടുന്നതിനും ഇൻഫ്ളമേഷൻ കുറയ്ക്കുന്നതിനും ദഹനത്തിനും സഹായിക്കുന്നു. അസിഡിറ്റി കുറയ്ക്കുന്നതിനും നെല്ലിക്ക സഹായിക്കും.