വേദനകളോടു ബൈ പറയാം
വേദനകളോടു ബൈ പറയാം
Saturday, July 22, 2017 4:18 AM IST
മുട്ടിനും നടുവിനും കൊളുത്തി വലിക്കുന്നതുപോലുള്ള വേദന ഒരിക്കലെങ്കിലും അനുഭവിച്ചിട്ടില്ലാത്തവർ വിരളമായിരിക്കും. മുട്ടുവേദനയും നടുവേദനയും മൂലം വിഷമിക്കുന്ന സ്ത്രീകളുടെ എണ്ണം ഇന്ന് കൂടിവരുകയാണ്. ഏറെ സമയം നിന്ന് ജോലി ചെയ്യേണ്ടിവരുക, ഭക്ഷണക്രമത്തിലെ മാറ്റം, അമിത ശരീരഭാരം, ഹോർമോണ്‍ വ്യതിയാനത്തിെൻറ ഭാഗമായുള്ള അസ്ഥിബലം കുറയൽ, ആർത്തവവിരാമത്തോടനുബന്ധിച്ചുള്ള പ്രശ്നങ്ങൾ ഇവയെല്ലാം മുട്ടുവേദനയും നടുവേദനയും കൂടാൻ കാരണമാകുന്നു.

മുട്ടുവേദന

മുട്ടുവേദന കാൽമുട്ടിെൻറ തേയ്മാനമാണ് മുട്ടുവേദനയ്ക്കു കാരണം.

മുട്ടുവേദന സംഭവിക്കാം

അമിത ഭാരം ഉയർത്തുന്പോൾ, കുത്തിയിരുന്നിട്ട് എഴുന്നേൽക്കുന്പോൾ, കൂടുതലായി വീട്ടുജോലികൾ ചെയ്യുന്പോഴൊക്കെ മുട്ടുവേദന ഉണ്ടാകാം.

കാരണങ്ങൾ

* തേയ്മാനം സംഭവിച്ച മുട്ടു ചിരട്ട, അസ്ഥി, തരുണാസ്ഥി എന്നിവയുടെ ഉരസൽ എന്നിവയെല്ലാം മുട്ടുവേദനയുടെ കാരണങ്ങളാണ്.
* മുട്ടിനുള്ളിലെ തരുണാസ്ഥികൾ അർധചന്ദ്രാകൃതിയിലാണ് ഇരിക്കുന്നത്. ശരീരഭാരം അമിതമാകുന്പോൾ ഈ അസ്ഥികൾക്കുണ്ടാകുന്ന കീറൽ കാലക്രമേണ മുട്ടുവേദനയുണ്ടാക്കും.
* കായികവിനോദങ്ങളിൽ ഏർപ്പെടുന്നവർ പെട്ടെന്ന് ചാടുകയോ തിരിയുകയോ വീഴുകയോ ചെയ്യുന്പോഴും കാൽമുട്ട് പെട്ടെന്ന് മടങ്ങുന്പോഴും ലിഗ്മെൻറിനുണ്ടാകുന്ന ക്ഷതം മുട്ടുവേദനയുടെ കാരണങ്ങളിൽ പെടുന്നു.
* ഒരേ പ്രവൃത്തി പല പ്രാവശ്യം ചെയ്യുന്പോൾ അസ്ഥിക്കുണ്ടാകുന്ന ക്ഷതവും മുട്ടുവേദനയുണ്ടാക്കും.
* യൂറിക് ആസിഡ് കൂടുന്നതും മുട്ടുവേദനയുടെ കാരണങ്ങളാണ്.
* വാതരോഗങ്ങളായ വാതരക്തം, ആമവാതം, സന്ധിവാതം എന്നിവ ശരീരത്തിെൻറ പ്രതിരോധശക്തി കുറയ്ക്കും. പ്രതിരോധശേഷിയുടെ ഈ അസന്തുലിതാവസ്ഥയും മുുവേദനയുണ്ടാക്കും.

വ്യായാമത്തിന്‍റെ പ്രസക്തി

തുടയിലെ മസിലുകളുടെ(മുന്നിലെയും പിന്നിലെയും) ബലം കൂട്ടിയെടുക്കാനുള്ള വ്യായാമങ്ങൾ ശീലിക്കണം.

ഇത് ഒഴിവാക്കാം

വേദനയും തേയ്മാനവുമുള്ളവർ സ്റ്റെയർ കേസ് കയറുന്നതും ഇറങ്ങുന്നതും, ഓട്ടം, മലകയറൽ, ഏറെ സമയം കുത്തിയിരിക്കൽ, മുട്ടുമടയ്ക്കി വച്ച് ഇരിക്കൽ എന്നിവയും ഒഴിവാക്കണം.

ആഹാരത്തിലും ശ്രദ്ധിക്കാം

ആയുർവേദ മരുന്നുകൾ കഴിക്കുന്പോൾ ആഹാരകാര്യത്തിൽ ശ്രദ്ധിക്കണം. വറ്റൽമുളകുപൊടി, എരിവ്, മസാലക്കൂട്ട്, തൈര് എന്നിവ ഒഴിവാക്കണം. സമയം തെറ്റിയും വൈകിയുമുള്ള ഭക്ഷണ ക്രമം എന്നീ കാര്യങ്ങൾ ഒഴിവാക്കണം.

അസ്ഥിബലം കൂാനുള്ള ഭക്ഷണത്തിനാണ് പ്രാധാന്യം നൽകുന്നത്. കാത്സ്യം കൂടുതൽ അടങ്ങിയിട്ടുള്ള എള്ള്, റാഗി, ബീറ്റ്റൂട്ട് എന്നിവ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തണം.

ചികിത്സാരീതി

മുട്ടുവേദനയുണ്ടായാൽ ഒരു വിദഗ്ധ ഡോക്ടറുടെ നിർദേശ പ്രകാരം മാത്രമാണ് ചികിത്സ നടത്തേണ്ടത്. ഓരോരുത്തരുടെയും രോഗസ്ഥിതിയും പ്രായവും അനുസരിച്ചുള്ള ചികിത്സാരീതിയാണ് ആയുർവേദം അനുശാസിക്കുന്നത്. ക്ഷതം പലപ്പോഴും മർഭാഗത്തെ ബാധിക്കുന്നതിനാൽ മർമ്മ ചികിത്സ, വാതരക്ത ചികിത്സ, തുടങ്ങി വ്യത്യസ്ത ചികിത്സാരീതികളാണ് ചെയ്യുന്നത്.

ഒൗഷധസേവയോടൊപ്പം വീട്ടിലിരുന്നും ആശുപത്രിയിൽ കിടന്നും ചികിത്സ ചെയ്യാം. ഒൗഷധസേവയോടൊപ്പം വീട്ടിലിരുന്നുള്ള ചികിത്സയിൽ മുതിര, മണൽ, പുളിയില, ആവണക്കില എന്നിവക്കൊണ്ടുള്ള കിഴിയിടലും ചൂർണം ഉപയോഗിച്ചുള്ള ലേപന ചികിത്സയുമാണ് നടത്തുക. ഇത് ലഘുരീതിയിലുള്ള ചികിത്സയാണ്. മുട്ടിെൻറ പരിചരണത്തിനാണ് ചികിത്സാരീതിയിൽ പ്രാധാന്യം നൽകുന്നത്.

ആശുപത്രീ വാസം

ആശുപത്രിയിലെ ചികിത്സയിൽ പഞ്ചകർമ്മ ചികിത്സയ്ക്കാണ് പ്രാധാന്യം നൽകുന്നത്. മുട്ടിലെ നീർക്കെട്ട് മാറ്റുന്നതിനായി പൊടി, ഇല, നാരങ്ങ, ഇലക്കിഴി ഇവ ഉപയോഗിച്ച് കിഴിയിടുന്നു. തൈലധാര, ധാന്യാമ്ളധാര എന്നിവ കൂടാതെ സന്ധിബലം കൂട്ടുന്നതിനായി ഞവരക്കിഴി, ജാനുവസ്തി എന്നിവ ചെയ്യും. മുട്ടിലെ നീർക്കെട്ടും വേദനയും കുറഞ്ഞാൽ മാത്രമേ തൈലങ്ങൾ പുരൂ. വേദന ശക്തമാണെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം താൽക്കാലിക ആശ്വാസം നൽകുന്ന ബാമുകൾ നൽകാറുണ്ട്. എല്ലാറ്റിനും ഉപരിയായി ഡോക്ടറുടെ നിർദേശ പ്രകാരം മാത്രമേ ചികിത്സ തുടങ്ങാവൂ.

അനുശസ്ത്ര ചികിത്സാവിധികൾ

രോഗത്തിെൻറ കാഠിന്യം അനുസരിച്ചാണ് പലപ്പോഴും ചികിത്സ നിശ്ചയിക്കുന്നത്. പ്രാദേശികമായി രക്തം എടുത്തു കളയുന്ന ചികിത്സാരീതികളായ ശൃംഗം, സിരാവേധം ചികിത്സ (ആ പ്രദേശത്തേക്ക് പുതിയ രക്തം കൊണ്ടുവരുകയും രക്തയോട്ടം സുഗമമായി ത്വരിതപ്പെടുത്താനും), പ്രത്യേക ഭാഗത്തായി ചെറുതായി കുത്തി ചൂട് കൊടുക്കുന്ന ചികിത്സാരീതിയായ അഗ്നികർമം, ബാൻഡേജിംഗ്(വച്ചുകെടടൽ) എന്നിവയിലൂടെ വേദനയ്ക്കും നീർക്കെിനും പുകച്ചിലിനും ആശ്വാസം ലഭിക്കും.


നട്ടംതിരിക്കും നടുവേദന

നട്ടെല്ലില്ലോ ബന്ധപ്പെട്ട പേശികളിലോ സന്ധികളിലോ ഉണ്ടാകുന്ന ഏതെങ്കിലും രോഗത്തിെൻറ ലക്ഷണമാണ് നടുവേദന. അതായത് അവയവ സംബന്ധമായും അസ്ഥിസംബന്ധമായും നടുവേദന വരാം.

കാരണങ്ങൾ

35 വയസു കഴിഞ്ഞാൽ നടുവേദനയ്ക്കുള്ള സാധ്യതയേറെയാണ്. എല്ലുകളുടെ ബലം കുറഞ്ഞു തുടങ്ങുകയും പേശികളുടെ ഇലാസ്തികത കുറയുന്നതുമാണ് ഇതിനു കാരണം. നട്ടെല്ലിലെ ഡിസ്കുകളിലെ ജലാംശം കുറയുന്നതുമൂലം വഴക്കം കുറഞ്ഞ് നടുവേദന വരാം.

ഹോർമോണ്‍ വ്യതിയാനം, ഭാരം പെട്ടെന്ന് എടുത്തുയർത്തുക, വ്യായാമമില്ലായ്മ, അമിതഭാരം എടുക്കുക, ചാടി ഇറങ്ങുക, തെന്നിവീഴുക, കശേരുക്കളുടെ ചുറ്റുമുള്ള ലിഗമെൻറിനു വേദന, മസിലുകളുടെ മുറുക്കം, ത്വക്കിനുണ്ടാകുന്ന അണുബാധ, ഗർഭപാത്രം, കിഡ്നി, അണ്ഡാശയം എന്നിവയ്ക്കുണ്ടാകുന്ന അസുഖങ്ങൾ, മലശോധന ശരിയായി നടക്കാതെ വരുക, മലദ്വാരവും മലാശയവുമായി ബന്ധപ്പെട്ട അസുഖങ്ങൾ എന്നിവയെല്ലാം നടുവേദനയ്ക്കുള്ള കാരണങ്ങളാണ്.

വാതരോഗങ്ങളുടെ ഭാഗമായുള്ള അസ്ഥി തേയ്മാനം, കശേരുക്കളെ ബാധിക്കുന്ന സ്പോണ്ടിലോസിസ് എന്നിവയും നടുവേദനയുണ്ടാക്കും. ശരീരത്തിലെ ഏതെങ്കിലും അവയവത്തിനുണ്ടാകുന്ന രോഗം മൂലമാണ് നടുവേദനയുണ്ടാകുന്നതെങ്കിൽ അവയ്ക്കുള്ള ചികിത്സയാണ് വേണ്ടത്. അതുപോലെത്തന്നെ മൂത്രത്തിലെ കല്ല്, ട്യൂമർ, കാൻസർ എന്നിവ മൂലം നടുവേദന ഉണ്ടാകുകയാണെങ്കിൽ വിശദമായ പരിശോധനയും തുടർ ചികിത്സയും വേണ്ടിവരും.

നീർക്കെട്ട് കശേരുക്കളുടെ കീഴ്ഭാഗത്തുള്ള അസ്ഥിയെ ബാധിച്ചുണ്ടാകുന്ന ഇീരര്യറ്യിശമ, പ്രായമായവരിൽ ഉണ്ടാകുന്ന ക്ഷതങ്ങൾ, ഹോർമോണ്‍ വ്യതിയാനം, അസ്ഥിബലം കുറയൽ, ശരീരത്തിനു വിട്ടുമാറാത്ത വേദന (എശയൃീാ്യമഹഴശമ) എന്നിവയും നടുവേദനയുണ്ടാക്കും. കഴുത്തിനുണ്ടാകുന്ന നീർക്കെട്ട് കാലക്രമേണ നടുവേദനയുണ്ടാക്കും.

ഭക്ഷണത്തിൽ ശ്രദ്ധിക്കണം

ഭക്ഷണകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. കൊഴുപ്പും എണ്ണമയവും അധികമുള്ള ഭക്ഷണം ഒഴിവാക്കണം. കൊളസ്ട്രോളും പ്രമേഹവും ഉള്ളവരാണെങ്കിൽ അതിനുള്ള ചികിത്സ കൂടി നടത്തണം.

വ്യായാമ മുറകൾ ശീലിക്കാം

ചികിത്സയ്ക്കു ശേഷം വ്യായാമമുറകളും ചിയായ ആഹാരക്രമവും തുടർ ജീവിതശൈലിയിൽ ഉൾപ്പെടുത്തണം. ദിവസവും പത്തു മിനിറ്റ് വ്യായാമത്തിനായി മാറ്റിവയ്ക്കണം. ലഘുവായ വ്യായാമം ശീലിക്കുന്നതായിരിക്കും നല്ലത്.

ചികിത്സാരീതി

മുട്ടുവേദനയ്ക്കു പറയുന്ന ചികിത്സാരീതി തന്നെയാണ് നടുവേദനയ്ക്കും അനുശാസിക്കുന്നത്. ഓരോരുത്തരുടെയും പ്രായവും രോഗാവസ്ഥയും കണക്കാക്കി വിദഗ്ധ ഡോക്ടറുടെ നിർദേശപ്രകാരമായിരിക്കണം ചികിത്സ തുടങ്ങാൻ.

നീർക്കെട്ടും വേദനയും മസിലുകളുടെ പിടുത്തവും കുറയ്ക്കുന്നതിനായുള്ള മർമ്മ ചികിത്സയും നീർക്കെട്ട് വലിക്കാനായി പൊടിയും ലേപനങ്ങളും പുരിയുള്ള വച്ചുകെലും വീട്ടിൽത്തന്നെ ചെയ്യാം. ശൃംഗം ചികിത്സയും അഗ്നികർമ്മവും ഇവിടെയും നിർദേശിക്കുന്നുണ്ട്.

കടീവസ്തി, തൈലവസ്തി, കഷായവസ്തി, ഞവരക്കിഴി, പിഴിച്ചിൽ, ധാന്യാമ്ളധാര, ധാന്യകിഴി, പൊടിക്കിഴി, നാരങ്ങാക്കിഴി, മുക്കിഴി എന്നിവയും ചികിത്സാരീതിയിൽ ഉൾപ്പെടും.

പഥ്യം ശ്രദ്ധിക്കണം

ഏതു രോഗമായാലും ഡോക്ടർ നിർദേശിക്കുന്ന പഥ്യം ശ്രദ്ധിക്കണം. ആയുർവേദ മരുന്നുകൾ ദഹിച്ചിട്ടാണ് ശരീരത്തിന് ഗുണം ചെയ്യുന്നത്. ദഹനം ശരിയല്ലാതെ വരുന്പോൾ വീണ്ടും പ്രശ്നമുണ്ടാകും.
ആയുർവേദ മരുന്നു കഴിക്കുന്പോൾ ദഹന പ്രക്രിയ സുഗമമാക്കുന്നതിനായി അമിതാഹാരം വേണ്ട. രോഗത്തിന് പറ്റാത്ത ദ്രവ്യങ്ങൾ ഉപേക്ഷിക്കണം. അതായത് വാതരോഗികൾ കടല, പരിപ്പ് വർഗങ്ങളും പ്രമേഹരോഗികൾ അമിതമായ അന്നജവും ഒഴിവാക്കണം. വേദനയുളളവർ വാതത്തെക്കൂുന്ന ഉപ്പ്, മുളകുപൊടി, തൈര്, പുളി എന്നിവ വർജിക്കണം. രക്തസംബന്ധമായ അസുഖങ്ങൾ ഉള്ളവർ തൈര്, എണ്ണ, കൊഴുപ്പ് എന്നിവ ഉപേക്ഷിക്കണം. മത്സ്യവും മാംസവും ഗ്രേവി കൂടാതെ കഴിക്കാം. വറുത്തതും എണ്ണയിൽ പൊരിച്ചതുമായ ആഹാരപദാർഥങ്ങളിൽ മിതത്വം പാലിക്കണം.

ഡോ. രാജേഷ് എസ്
സീനിയർ മെഡിക്കൽ ഓഫീസർ (എൻസി)
ജില്ലാ ആയുർവേദ ആശുപത്രി, എറണാകുളം

തയാറാക്കിയത്: സീമ മോഹൻലാൽ