കരൾ സംരക്ഷണം ആയുർവേദത്തിൽ
കരൾ സംരക്ഷണം ആയുർവേദത്തിൽ
Thursday, April 27, 2017 3:58 AM IST
ശരീരത്തിന് ഉൗർജവും സ്വസ്ഥതയും ലഭിക്കുന്നതിന് കരളിെൻറ ആരോഗ്യം അനിവാര്യമാണ്. ആരോഗ്യമില്ലാത്ത കരളുള്ള ഒരു വ്യക്തിക്ക് എപ്പോഴും ക്ഷീണം, തലവേദന, അലർജികൾ, ത്വക് രോഗങ്ങൾ, ചിലപ്പോൾ അമിത ശരീരഭാരം എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്. ഹിതകരമായ ഭക്ഷണം നിത്യവും ഉപയോഗിക്കുന്നതു മൂലം കരളിെൻറ ആരോഗ്യം മെച്ചപ്പെടും.

ഭക്ഷണം രണ്ടു തരത്തിൽ

രണ്ടുതരത്തിലുള്ള ഭക്ഷണപദാർഥങ്ങളാണ് കരളിന് ആരോഗ്യകരമായിട്ടുള്ളത്. കരളിലെ വിഷാംശങ്ങളെ നശിപ്പിക്കാൻ പര്യാപ്തമായവയാണ് ആദ്യത്തെ ഇനം. ധാരാളം ആൻറീ ഓക്സിഡൻറുകൾ അടങ്ങിയിരിക്കുന്നതും, വിഷാംശങ്ങളെ നശിപ്പിക്കുന്നതിനോടൊപ്പം കരളിെൻറ ആരോഗ്യത്തെ സംരക്ഷിച്ച് നിലനിർത്തുന്നതുമാണ് രണ്ടാമത്തേത്.

ഗന്ധകത്തിെൻറ അംശം കൂടുതൽ അടങ്ങിയിരിക്കുന്ന വെളുത്തുള്ളി, ചുവന്നുള്ളി എന്നിവയുടെ ഉപയോഗം വിഷാംശങ്ങളെ നീക്കുന്നതിന് കരളിനെ സഹായിക്കും. ശരീരത്തിൽ എത്തിപ്പെട്ടേക്കാവുന്ന മെർക്കുറി, ഭക്ഷ്യവസ്തുക്കളിൽ രുചിക്കും ഗന്ധത്തിനുമായി ചേർക്കുന്ന കെമിക്കലുകൾ, അധികമായി ശരീരത്തിൽ ഉള്ള ഈസ്ട്രജൻ ഹോർമോണ്‍ എന്നിവയെ ശരീരത്തിൽ നിന്നും നീക്കം ചെയ്യുന്നതിന് ഇവ സഹായിക്കുന്നു.

ബ്രക്കോളി, കോളിഫ്ളവർ, കാബേജ്, മുളപ്പിച്ച ധാന്യങ്ങൾ എന്നിവയുടെ ഉപയോഗം ദഹനത്തെയും, വിഷാംശങ്ങളെ നശിപ്പിക്കുന്നതിനും ആവശ്യമായ എൻസൈമുകളുടെ ഉൽപാദനത്തിനും സഹായിക്കുക വഴി കരളിെൻറ ആരോഗ്യത്തെ നിലനിർത്തും.

ചെറുനാരങ്ങുടെ നീര് പിഴിഞ്ഞെടുത്ത് ഒരു കപ്പ് ചൂടുവെള്ളത്തിൽ ചേർത്ത് രാവിലെ വെറുംവയറ്റിൽ സേവിക്കുന്നത് വിഷാംശങ്ങളെ നീക്കുന്നതിനും കരളിനെ ശുദ്ധീകരിക്കുന്നതിനും പിത്തരസത്തിെൻറ ഉൽപാദനത്തിനും വയറിനെ ശുദ്ധീകരിക്കുക വഴി മലബന്ധത്തെ ഇല്ലാതാക്കുന്നതിനും ഉത്തമമാണ്. ബീറ്റ്റൂട്ട് ഉപയോഗിക്കുന്നത് രക്തത്തെ ശുദ്ധീകരിക്കുന്നതിനും, ഭക്ഷണത്തിലൂടെ എത്തിച്ചേരുന്ന ഘനലോഹാംശങ്ങളെ വലിച്ചെടുത്ത് പുറത്തു കളയുന്നതിനും സഹായകമാണ്.

പഴങ്ങൾ കഴിക്കാം

ധാരാളം ആൻറി ഓക്സിഡൻറുകൾ അടങ്ങിയിരിക്കുന്ന ഉണങ്ങിയ പ്ലം, ഉണക്കമുന്തിരി, ബ്ലൂബെറി, ബ്ലാക് ബെറി, റാസ്പ്ബെറി, ഓറഞ്ച്, റോസ് മുന്തിരി, ആപ്പിൾ എന്നീ പഴങ്ങൾ കൂടുതലായി ഉപയോഗിക്കുന്നത് കരളിെൻറ ആരോഗ്യത്തെ നിലനിർത്തുന്നതിന് സഹായകമാണ്. കരളിൽ നിന്നും വിഷാംശങ്ങളെ പുറംന്തള്ളുന്പോൾ, ഇവയിലെ ആൻറി ഓക്സിഡൻറുകളുടെ പ്രവർത്തനം മൂലം കരളിെൻറ ആരോഗ്യവസ്ഥയ്ക്ക് കുറവു വരാതെ സംരക്ഷണം ലഭിക്കുന്നു എന്നതാണ് ഇവയുടെ ഉപയോഗം കൊണ്ടുള്ള മുഖ്യമായ ഗുണം. ശരീരത്തിലെത്തുന്ന സാന്ദ്രത കൂടിയ ലോഹാംശങ്ങളെ കുടലിൽ നിന്നും പുറംന്തള്ളുന്നതിന് ആപ്പിളിന് പ്രത്യേകമായ കഴിവുണ്ട്. അതുകൊണ്ടു തന്നെ ഇവ കരളിലെ വിഷനിർാർജന പ്രക്രിയകളിൽ വളരെയധികം സഹായിയായി വർത്തിക്കുന്നു.

നാം ഉപയോഗിക്കുന്ന പല ആഹാരങ്ങളും കരളിെൻറ ആരോഗ്യത്തിന് ഉത്തമം ആയവയല്ല. ആരോഗ്യം കുറവുള്ള കരളിന്, രക്തത്തിലൂടെ ശരീരത്തിലെത്തുന്ന ദോഷകരമായ പദാർഥങ്ങളെ സൂക്ഷിക്കുന്നതിനുള്ള കഴിവ് കുറയുകയും മധുരത്തിെൻറ ദഹനത്തെ നിയന്ത്രിക്കുന്നതിനും ആരോഗ്യം നിലനിർത്തുന്നതിനും കഴിയാതെ വരും.

ഇവ മിതപ്പെടുത്താം

ശരീരത്തിെൻറ നിലനിൽപ്പിനും, പ്രതിരോധ സംവിധാനത്തിെൻറ ശരിയായ പ്രവർത്തനത്തിനും പ്രത്യുൽപ്പാദന പ്രവർത്തനങ്ങൾക്കും പഞ്ചസാര പോലുള്ള അന്നജം വളരെ നിർണായകമായ പങ്കുവഹിക്കുന്നു. എങ്കിൽപ്പോലും വളരെ ഉയർന്ന തോതിൽ പഞ്ചസാരയുടെ ഉപയോഗം കരളിൽ കൊഴുപ്പ് അടിഞ്ഞ് കരളിെൻറ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കും. ഇതുമൂലം കരളിന് ശരിയാംവിധം പ്രവർത്തിക്കാൻ സാധിക്കാതെ വരും. അതു നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാം. കരളിെൻറ വലിപ്പം വർധിക്കുക, കരളിലെ കൊഴുപ്പിെൻറ അളവ് കൂടുക എ്നിവ അവയിൽ പ്രധാനമായവയാണ്. ഇതുകൊണ്ട് തന്നെ കരളിെൻറ പ്രവർത്തനക്ഷമത വളരെ കുറയാനും സാധ്യതയുണ്ട്.


കുപ്പിയിലും പായ്ക്കറ്റുകളിലുമായി നിറച്ചുവരുന്ന പാനീയങ്ങൾ അധികമായി ഉപയോഗിക്കരുത്. ധാരാളം മധുരം അടങ്ങിയിരിക്കുന്ന ഭക്ഷണം അധികമായി ഉപയോഗിക്കുന്നതും കരൾ രോഗങ്ങൾക്കു കാരണമാകാം. ഇവയുടെ അമിതോപയോഗം മൂലം കുടലിൽ നിന്നു സാധാരണയിൽ കവിഞ്ഞ് മൂന്നിലൊരു ഭാഗം ബാക്ടീരിയകൾ രക്തത്തിൽ അധികമായി കലരുകയും, ഇവ കരളിൽ എത്തി കരൾ നാശം ഉണ്ടാക്കുകയും ചെയ്യുന്നു.

ഫാസ്റ്റ് ഫുഡ് വേണ്ട

ഫാസ്റ്റ്ഫുഡ് വിഭവങ്ങളിൽ പൂരിത കൊഴുപ്പുകളാണ് ഉപയോഗിക്കുന്നത്. ഇവയുടെ അമിതോപയോഗം മൂലം ഇവയെ ദഹിപ്പിച്ച് രക്തത്തിൽ നിന്നും നീക്കുന്നതിനു കരളിന് കഴിയാതെ വരുന്നു. ത·ൂലം ഇത്തരം കൊഴുപ്പുകൾ കരൾ കോശങ്ങളിലേക്ക് ആഴ്ന്നിറങ്ങി കരളിനെ നശിപ്പിക്കുന്നു.

അജിനോമോട്ടോ എന്നറിയപ്പെടുന്ന മോണോ സോഡിയം ഗ്ലൂാമേറ്റ് ചേർത്തുണ്ടാക്കുന്ന ഭക്ഷണ പദാർഥങ്ങളുടെ ഉപയോഗം കരളിെൻറ ആരോഗ്യത്തിന് ഹാനികരമാണ്. ഇവയുടെ അധികമായ ഉപയോഗം മൂലം രക്തസഞ്ചാരം തടസപ്പെടുകയും, ത·ൂലം നാഡീകോശങ്ങൾ നശിക്കുകയും കരളിെൻറയും വൃക്കയുടെയും പ്രവർത്തനങ്ങളെ അതു പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. പായ്ക്കറ്റുകളിലാക്കി വരുന്ന പലതരം സൂപ്പുകൾ, സാലഡുകൾ, ചിപ്പ്സുകൾ എന്നിവയെല്ലാം കൃത്രിമ മധുരം, കളറുകൾ, കേടാകാതെയിരിക്കുന്നതിനുള്ള കെമിക്കലുകൾ എന്നിവ അടങ്ങിയതാണ്.

അധികമായ അളവിലും, അധികകാലവും ഉപയോഗിക്കുന്ന പ്രോട്ടീൻ ഷെയ്ക്കുകൾ കരളിനെയും, വൃക്കയേയും തകരാറിലാക്കും. ഹെൽത്തു ഷെയ്ക്കുകളിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകൾ സോയയിൽ നിന്നോ, മറ്റു പച്ചക്കറികളിൽ നിന്നോ ആണെങ്കിൽപ്പോലും മാംസത്തിൽ നിന്നും കിട്ടുന്ന പ്രോട്ടീനുകളെക്കാൾ ദഹിക്കാൻ ബുദ്ധിമുുള്ളതാണ്. തത്ഫലമായി കരളിനും വൃക്കയ്ക്കും കൂടുതലായി പ്രവർത്തിക്കേണ്ടി വരും. ദഹന പ്രക്രിയകൾക്കുവേണ്ടി കരളിൽ കൂടുതൽ സമ്മർദ്ദം ഉണ്ടാക്കുന്നതിെൻറ ഫലമായി അമോണിയ പോലുള്ള വിഷപദാർത്ഥങ്ങൾ കൂടുതലായി രക്തത്തിൽ കലരാൻ ഇടവരും. ഇപ്രകാരം കരൾ രോഗങ്ങൾ തുടരുന്പോൾ രക്തത്തിൽ കലർന്നിരിക്കുന്ന വിഷപദാർത്ഥങ്ങൾ കാലക്രമേണ തലച്ചോറിനെയും നാഡീവ്യൂഹത്തെയും രോഗബാധിതമാക്കും.

റെഡ് മീറ്റ് സ്ഥിരമാക്കേണ്ട

പ്രോട്ടീനുകളും കൊഴുപ്പും അധികമായി അടങ്ങിയിട്ടുള്ള റെഡ് മീറ്റുകളുടെ സ്ഥിരമായ ഉപയോഗം കരളിനു നല്ലതല്ല. ഇവയിലെ പ്രോട്ടീൻ, കൊഴുപ്പ് എന്നിവയെ നശിപ്പിക്കുന്നതിന് വേണ്ടി കരൾ സാധാരണയിലധികം പ്രവർത്തിക്കേണ്ടി വരുന്നതുകൊണ്ട് ഇവയുടെ അമിതമായ ഉപയോഗം കരൾ രോഗം ഉണ്ടാക്കും. അധികമായി എത്തുന്ന പ്രോട്ടീൻ വിഷാംശമായി രക്തത്തിൽ കലരുകയും അതു തലച്ചോറിെൻറ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യും.

അമിത മദ്യപാനം ഒഴിവാക്കാം

കൂടിയ അളവിലുള്ള മദ്യപാനം തുടർന്നാൽ കരളിൽ കൊഴുപ്പ് അടിയുന്നതിനും സീറോസിസ് ഹെപ്പറൈറ്റിസ് എന്നീ കരൾ രോഗങ്ങൾ ഉണ്ടാകുന്നതിനും കാരണമാകും. മദ്യത്തിൽ കൂടുതലായി അടങ്ങിയിരിക്കുന്ന ഉൗർജം അമിതവണ്ണം ഉണ്ടാക്കുന്നതിനും കരളിൽ നീർക്കെട്ട് ഉണ്ടാക്കുന്നതിനും കാരണമാകും.

ഡോ.ആർ രവീന്ദ്രൻ ബിഎഎംഎസ്
അസി.സീനിയർ മെഡിക്കൽ ഓഫീസർ, ദി ആര്യവൈദ്യ ഫാർമസി, (കോയന്പത്തൂർ) ലിമിറ്റഡ് ബ്രാഞ്ച്
സിഎംഎസ് കോളജ് റോഡ്, കോട്ടയം.