തയാറെടുക്കാം, വിവാഹത്തിനായി
തയാറെടുക്കാം, വിവാഹത്തിനായി
Friday, December 9, 2016 5:52 AM IST
വിവാഹമെന്നത് പവിത്രമായ ഒരു ബന്ധമാണ്. ഇത് രണ്ട് വൃക്‌തികളെ ഒന്നാക്കുന്നു. ജീവിതത്തിന്റെ ഓരോ പടവുകളിലും താങ്ങായി ഞാൻ നിന്നോടൊപ്പമുണ്ട് എന്ന ഓർമപ്പെടുത്തൽ കൂടിയാണ് വിവാഹം. ഇരുപതുകൾ കഴിഞ്ഞാൽ കുടുംബാംഗങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും ചോദിക്കുന്ന ഒരു ചോദ്യമാണ്, ‘‘കല്ല്യാണമായോ?’’. ഈ ചോദ്യങ്ങൾ നിങ്ങൾക്ക് വളരെ പരിചിതമായിരിക്കാം. ചിലസമയത്ത് നിങ്ങളുടെ വിവാഹം നടത്താൻ ഏറ്റവും കൂടുതൽ ശുഷ്കാന്തിയും താൽപര്യവും മറ്റുള്ളവർക്കാണെന്ന് തോന്നിപ്പോവും.

വിവാഹത്തിനുള്ള തയാറെടുപ്പുകളും ആലോചനകളും നടക്കുന്നതിന് മുമ്പായി നിങ്ങൾ സ്വയം ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്– ‘‘ഞാൻ വിവാഹം കഴിക്കാൻ തയാ റാണോ?’’ നിങ്ങളുടെ പ്രായമാണ് കല്ല്യാണത്തിനായി വീട്ടുകാർ കണക്കിലെടുക്കുക. എന്നാൽ ഈ ചോദ്യത്തിനുത്തരം പറയുവാനായി നിങ്ങൾ കണ ക്കിലെടുക്കേണ്ടത്, നിങ്ങളുടെ പക്വതയും, പുതിയ ഉത്തരവാദിത്തങ്ങളേറ്റെടുക്കുവാനുള്ള സന്നദ്ധതയു മാണ്. നാം മറ്റൊരു വ്യക്‌തിയെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നതിന് മുമ്പ്, തനിക്ക് സ്വന്തം മനസിനെ പറ്റി എത്രത്തോളം ധാരണയുണ്ടെന്ന അവബോധം നമുക്കുണ്ടാവണം. നമ്മൾ സന്തോഷമാണെങ്കിൽ മാത്രമേ നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന പങ്കാളിക്ക് സന്തോഷം നൽകുവാനാവൂ. അതുകൊണ്ട് സ്വന്തം കുറവുകളും കഴിവുകളും നന്നായി മനസിലാക്കേണ്ടത് ഈ ഘട്ടത്തിൽ അനിവാര്യമാണ്.

ഈ ഘട്ടത്തിനു ശേഷം വരുന്നതാണ് വിവാഹാ ലോചനകളും തുടർന്നുണ്ടാകുന്ന പുരോഗമനങ്ങളും. വീട്ടുകാർ കല്ല്യാണാലോചനകളുമായി വരുമ്പോൾ ഹൃദയമിടിപ്പ് കൂടുന്നതായി പലരും ശ്രദ്ധിച്ചിട്ടുണ്ടാകാം. താൻ ജീവിതപങ്കാളിയായി തിരഞ്ഞെടുക്കുന്ന ആൾ തന്റെ ആഗ്രഹങ്ങൾക്കും, ആവശ്യങ്ങൾക്കും എതിരു നിൽക്കുമോ. തന്റെ ആശയങ്ങളുമായി യോജിച്ചു പോകുന്ന ഒരു വ്യക്‌തിയായിരിക്കുമോ? തന്റെ കുടുംബാംഗങ്ങളെ സ്വന്തമെന്നു കരുതുവാൻ അയാൾക്ക് സാധിക്കുമോ?

തന്നെ പൂർണമായി മനസിലാക്കാൻ പറ്റുന്ന വ്യക്‌തിയായിരിക്കുമോ? എന്നിങ്ങനെ അനവധി ചോദ്യങ്ങൾ മനസിലൂടെ കടന്നു പോയിട്ടുണ്ടാവാം. ഇത്തരം ചോദ്യങ്ങളും ആശങ്കകളും ഉണ്ടാവുക യുവതീയുവാക്കളിൽ സർവസാധാരണമാണ്. യുവതികളിൽ പ്രത്യേകിച്ച് ഈ ആശങ്കകൾ അൽപം കൂടുതലായിരിക്കും. കാരണം മറ്റൊരു കുടുംബ ത്തിലേക്ക് മാറി താമസിക്കേണ്ടിവരുന്നത് സ്ത്രീ കളാണ്. അതുകൊണ്ടു തന്നെ കൂടുതൽ പൊരുത്ത പ്പെടലുകൾ ആവശ്യമായി വരുന്നത് സ്ത്രീകൾക്കാണ്. താൻ വരിക്കുന്ന പുരുഷൻ തന്റെ എല്ലാ ഇഷ്ട ങ്ങൾക്കും എതിര് നിൽക്കുമോ എന്ന ഭയം സ്ത്രീകളിൽ കൂടുതലാണ്. എന്നാൽ ഈ ഭയങ്ങളെ മറികടക്കു വാനുള്ള ഉത്തമമായ പരിഹാരം മനസു തുറന്ന് സംസാരിക്കുക എന്നതാണ്.





താൻ ഈ വിവാഹത്തിൽ നിന്ന് എന്തെല്ലാമാണ് ആഗ്രഹിക്കന്നത് എന്നും, തന്റെ പങ്കാളി എന്തെല്ലാമാണ് തന്നിൽ നിന്നും പ്രതീക്ഷി ക്കുന്നത് എന്നും നിങ്ങൾ വിവാഹത്തിന് മുമ്പ് ചോദിച്ചു മനസിലാക്കേണ്ടതുണ്ട്. നിങ്ങളുടെ ആഗ്രഹങ്ങളും അനിഷ്ടങ്ങളുമെല്ലാം പങ്കാളിയെ അറിയിക്കാൻ വിവാഹത്തിന് മുമ്പുള്ള സമയം വിനിയോഗിക്കണം.

വിവാഹമെന്നത് എന്നന്നേക്കുമുള്ളതാണ്. ഈ തീരുമാനം എടുക്കാനുള്ള സമയം മാതാപിതാക്കൾ യുവതീയുവാക്കൾക്ക് കൊടുക്കേണ്ടത് അത്യാവ ശ്യമാണ്. ഈ സമയം പരസ്പരമറിയാനും പൊരുത്ത ക്കുറവുകളുണ്ടെങ്കിൽ പിരിയാനുമുള്ള ഘട്ടമാണ്. അതുകൊണ്ടുതന്നെ സുഹൃത് ബന്ധത്തിലുപരിയായി മറ്റൊരു രീതിയിൽ നിങ്ങളെ ചൂഷണം ചെയ്യാ നിടയാകരുത്.

വിവാഹശേഷമുള്ള പ്രതിസന്ധികൾ

അങ്ങനെ രാജകുമാരനും രാജകുമാരിയും വിവാഹം കഴിക്കുന്നു. പിന്നീട് അവർ സുഖമായി ജീവിക്കുകയും ചെയ്തു എന്നത് പലപ്പോഴും കഥകളിൽ മാത്രം സംഭവിക്കുന്നതാണ്. അതിന്റെ പല വെല്ലുവിളികളും മുന്നിലേക്ക് ഇട്ടുതരുന്നത് വിവാഹം കഴിക്കുമ്പോഴാണ്. ശീലിച്ചുവന്ന പല കാര്യങ്ങൾ മാറ്റുവാനും, പുതിയ ശീലങ്ങൾ സ്വീകരിക്കാനും വിവാഹം പ്രേരിപ്പിക്കുന്നു. ഇക്കാലത്ത് വിവാഹത്തിന് മുമ്പ് തന്നെ വരനുമായി സംസാരിക്കാനും ഇടപെടാനുമുള്ള അവസരമുള്ള തിനാൽ പല പെൺകുട്ടികൾക്കും വരന്റെ ഇഷ്ടാ നിഷ്ടങ്ങൾ എന്തെന്ന് മനസിലാക്കാനും അതുമായി പൊരുത്തപ്പെടാനുമുള്ള അവസരമുണ്ടാവും. എന്നാൽ ശരിയായ വെല്ലുവിളി വരന്റെ വീട്ടുകാരുമായി പൊരുത്തപ്പെടുന്നിടത്താണ്– പ്രത്യേകിച്ച് വിവാഹ ശേഷം വരന്റെ മാതാപിതാക്കളുമൊത്താണ് കഴിയേണ്ടി വരുന്നതെങ്കിൽ.

മനുഷ്യർ തമ്മിലുണ്ടാവുന്ന പൊരുത്തക്കേടുകളാണ് ഒരു പ്രധാനകാരണം. ഈ പൊരുത്തക്കേടുകളുടെ പരിഹാരവും ആശയവിനിമയത്തിൽത്തന്നെയാണ്. തുറന്നു സംസാരിക്കുക എന്നത് തന്നെയാണ് പ്രശ്ന പരിഹാരത്തിന്റെ ആദ്യപടി. ഭർത്താവുമായിട്ടുള്ള ആശയവിനിമയം സ്ഫുടവും സുതാര്യവും ആയിരി ക്കാൻ ശ്രദ്ധിക്കണം. ഭർത്താവിന്റെ ആൾക്കാരു മായിട്ടുള്ള ആശയവിനിമയത്തിൽ പ്രത്യേകിച്ച് പ്രശ്നപരിഹാരത്തിനുള്ള ആശയവിനിമയത്തിൽ ഭർത്താവും കൂടി ഉൾപ്പെടുന്നു. ഭർതൃഗൃഹത്തിലുള്ള വരുമായിട്ടുള്ള ആശയവിനിമയവും പ്രശ്നപരിഹാരവും കുറ്റമറ്റതാവും.

വിവാഹിതയായി ഭർത്താവിനൊപ്പം വീട്ടിലെത്തുന്ന പെൺകുട്ടികൾക്കുള്ള പ്രതീക്ഷകൾ പോലെതന്നെ, ഭർതൃഗൃഹത്തിലുള്ളവർക്കും പെൺകുട്ടിയെക്കുറിച്ചും അവളുടെ റോളിനെ പറ്റിയും പ്രതീക്ഷകളുണ്ടാവും. പ്രതീക്ഷകളും വാസ്തവവും തമ്മിലുള്ള അന്തരവും പൊരുത്തക്കേടുകളിലേക്ക് നയിക്കുന്ന പ്രധാന കാരണമാണ്. രണ്ട് കൂട്ടർക്കും പ്രതീക്ഷകളാവാം. പക്ഷെ, അത് വാസ്തവത്തിലൂന്നിയിട്ടുള്ളതാണെങ്കിൽ, പൊരുത്തപ്പെടൽ സുഗമമാവും. വിവാഹശേഷം ഭർത്താവിന്റെ മാത്രം, ഭർത്താവിനു വേണ്ട എല്ലാ കാര്യങ്ങളും ഞാൻ തന്നെ ചെയ്യും എന്ന നിലപാടുകൾ ബന്ധങ്ങളെ അകറ്റിക്കൊണ്ടു പോവാൻ മാത്രമേ ഉപകരിക്കൂ. അതുപോലെ ഭർത്താവിന്റെ അമ്മയുടെ ഭാഗത്തുനിന്നുള്ള ചില നിലപാടുകൾ– അവന്റെ ഇഷ്ടം എനിക്ക് മാത്രമേ അറിയൂ, ഞാൻ തന്നെ ചെയ്താലെ ശരിയാവൂ, എന്ന തരത്തിലുള്ള നിലപാടുകൾ, വധുവിൽ അന്യതാബോധമുണ്ടാക്കുകയും ഭർത്താ വിന്റെ വീടുമായി ഇഴുകിച്ചേരുന്നതിൽ നിന്ന് അവളെ പിന്തിരിപ്പിക്കുകയും ചെയ്യും.


ഈഗോ വേണ്ട

ഈഗോ അല്ലെങ്കിൽ ഞാനെന്ന ഭാവമാണ് പൊരുത്തക്കേടുകളിലേക്ക് നയിക്കുന്ന മറ്റൊരു കാരണം. ഈഗോ കൂടിയും കുറഞ്ഞതുമായ അളവിൽ എല്ലാവരിലുമുണ്ട്. പക്വത കുറഞ്ഞ ആളുകളിൽ അത് വളരെയധികം മുന്നിട്ട് നിൽക്കുകയും പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. വരനും വധുവും ഒരു പോലെ ഈഗോ ഉള്ളവരാണെങ്കിൽ പൊരുത്തക്കേടുകൾ പലപ്പോഴും യുദ്ധത്തിലേക്ക് എത്തും. അതിന്റെ കൂടെ പക്വതക്കുറവും കൂടി ഒരാൾക്കുണ്ടെങ്കിൽ, കാര്യങ്ങൾ വഷളാവും. ഇരുവീട്ടുകാരുടെയും ഇടപെടലുകൾ വേണ്ടിവരികയും ചെയ്യും. പ്രശ്നങ്ങൾ പരിഹരിച്ചാൽത്തന്നെ അത് ഇരുകൂട്ടരിലും കയ്പ് അവശേഷിപ്പിക്കുകയും ചെയ്യും. പ്രശ്നപരിഹാര മുണ്ടായില്ലെങ്കിൽ പലപ്പോഴും കോടതിമുറിയിലാവും ബന്ധം അവസാനിക്കുക.



ലൈംഗിക പ്രശ്നങ്ങൾ

ലൈംഗികതയെക്കുറിച്ചുള്ള അവബോധമില്ലായ്മയാണ് പലപ്പോഴും ലൈംഗികമായ പ്രശ്നങ്ങളുടെ ഉറവിടം. ദാമ്പത്യത്തിൽ, ആദ്യകാലങ്ങളിൽ പ്രത്യേകിച്ച് വളരെയധികം പ്രാധാന്യമുള്ള ഒരു കാര്യമാണ് തൃപ്തികരമായ ലൈംഗികബന്ധം. ലൈംഗികത ഒളിഞ്ഞും തെളിഞ്ഞും മീഡിയയിൽ പ്രകടമാണെങ്കിലും അതിനെക്കുറിച്ചുള്ള അജ്‌ഞത ഇപ്പോഴും യുവജനങ്ങളിൽ നിലനിൽക്കുന്നുണ്ട്. ഒന്നോ രണ്ടോ വർഷത്തെ വിവാഹജീവിതത്തിന് ശേഷവും ലൈംഗികബന്ധത്തിലേർപ്പെട്ടിട്ടില്ലാത്ത ദമ്പതികൾ ഇന്നും മനഃശാസ്ത്രജ്‌ഞന്റെ അരികിൽ എത്താറുണ്ട്. പൂർണമായ ലൈംഗികതൃപ്തി കിട്ടാത്തതാണ് പലപ്പോഴും യുവദമ്പതികൾ പറയാറുള്ള മറ്റൊരു പ്രശ്നം. ഇവിടെ മാനസികവും ശാരീരികവുമായ പൊരുത്തം ഉണ്ടെന്ന് ഉറപ്പുവരുത്തുകയാണ് തൃപ്തിക്കുറവിന്റെ പ്രശ്ന പരിഹാരം. ഇത്തരം ചെറുതും വലുതുമായ കാര്യങ്ങളിൽ അൽപം ശ്രദ്ധ കേന്ദ്രീകരിച്ചാൽ നിങ്ങളുടെ ദാമ്പത്യം മനോഹരമാക്കാൻ നിങ്ങൾക്കു സാധിക്കും.

മാനസികമായ മുന്നൊരുക്കങ്ങൾ

വർഷങ്ങളായി പ്രണയിച്ചു വിവാഹം കഴിക്കാൻ തീരുമാനിച്ച കൂട്ടർക്കും, മാതാപിതാക്കൾ കണ്ട് പിടിച്ചയാളെ വിവാഹം കഴിക്കാൻ തീരുമാനിച്ച വർക്കുമിടയിൽ ഉത്കണ്ഠയ്ക്ക് ഏറ്റക്കുറച്ചിലുകൾ കാണുന്നില്ല എന്നത് രസകരമായ ഒരു കാര്യമാണ്. ഇതിനർഥം, വിവാഹമെന്നത് ഭയം ജനിപ്പിക്കുന്ന ഒരു ചടങ്ങാണെന്നല്ല. മറിച്ച് ജീവിതത്തിൽ ഒരു വ്യക്‌തി എടുക്കുന്ന സുപ്രധാനമായ തീരുമാനത്തിന്റെ ഒരുക്കത്തിലേക്കുള്ള മുന്നോടിയാണ് ഈ ഉത്കണ്ഠ. സന്തോഷം തരുന്നതാണെങ്കിലും ആ സന്ദർഭവുമായി പാകപ്പെടാനുള്ള സമയം നമ്മുടെ മനസിനാവശ്യമാണ്. ഈ ഉത്കണ്ഠ കാര്യങ്ങളെ കൂടുതലായി വിശകലനം ചെയ്യാനും, വരും വരായ്മകളെ പറ്റി ചിന്തിക്കാനും തുടർന്ന്, വിവാഹത്തിന്റെ ഒരുക്ക ത്തോടനുബന്ധിച്ചുണ്ടാകുന്ന വെല്ലുവിളികളെ തരണം ചെയ്യുവാനും മനസിനെ പാകപ്പെടുത്തുന്നു.

കല്ല്യാണത്തോടും നിശ്ചയത്തോടുമനുബന്ധിച്ചു മനസിനെ പലകാര്യങ്ങളും പിടിച്ചുലയ്ക്കാം. അത്തരം സന്ദർഭങ്ങളിൽ ഒരു വഴികാട്ടിയോ, അടുത്ത സുഹൃ ത്തോ, ഒരു ഡയറിയോ നമുക്ക് സഹായകരമാവാം. നമുക്കുണ്ടാവുന്ന അനാവശ്യമായ ഭയങ്ങളെ കുറ യ്ക്കാനും നല്ല രീതിയിൽ ചിന്തകളെ നയിക്കാനും ഇവ സഹായിക്കും. കാരണം, നമ്മുടെ വികാരങ്ങളും വിഷമങ്ങളും പ്രകടിപ്പിക്കുന്നതു വഴി ഉള്ളിലുണ്ടാവുന്ന വിഷമം/ഉത്കണ്ഠ കുറയ്ക്കാനാവും. നിങ്ങളുടെ ഉത്കണ്ഠയെപ്പറ്റി നിയുക്‌ത പങ്കാളിയുമായി സംസാരിക്കുന്നതിൽ തെറ്റില്ല. അതേ സമയം അവരുടെ വിഷമങ്ങളും ഉത്കണ്ഠകളും നിങ്ങൾ മനസിലാക്കാൻ ശ്രമിക്കണം. ദൃഢമായ ആശയവിനിമയമാണ് ഏതൊരു ദാമ്പത്യത്തിന്റെയും നാഴികക്കല്ല്.

മാതാപിതാക്കളും കുടുംബാംഗങ്ങളും നിങ്ങളുടെ വിവാഹത്തിൽ വലിയ പങ്ക് വഹിക്കുന്നവരാണ്. അവരുടെ മാനസികനിലയും സമ്മർദ്ദവും മനസി ലാക്കാനും നിങ്ങൾ സമയം കണ്ടെത്തണം. ഈ തിരക്കിനിടയിലും അവനവനുവേണ്ടിയും സമയം കണ്ടെത്താൻ നിങ്ങൾ ശ്രമിക്കണം. കാരണം നിങ്ങളുടെ മനസിന് പറയാനുള്ളത് കേൾക്കുകയും ആത്മ പരിശോധന നടത്തുകയും വഴി വളരെയധികം ശാന്തത നിങ്ങൾക്കു ലഭിക്കും.

ഡോ.സന്ധ്യ ചെർക്കിൽ
ന്യൂറോ സൈക്കോളജിസ്റ്റ് , ആസ്റ്റർ മെഡ്സിറ്റി, കൊച്ചി
ദേവിക ഗോപി
സൈക്കോളജിസ്റ്റ്, ആസ്റ്റർ മെഡ്സിറ്റി, കൊച്ചി

തയാറാക്കിയത്: സുനിൽ