വീടൊരുക്കാം മനോഹരമായി
വീടൊരുക്കാം മനോഹരമായി
Tuesday, September 20, 2016 4:58 AM IST
അതിഥികൾ അകത്തളങ്ങളിലേക്ക് എത്തുമ്പോൾ അവരെ ആകർഷിക്കാൻ പോന്ന മനോഹാരിത ഓരോ മുറികൾക്കും ഉണ്ടാകുക എന്നത് വലിയ കാര്യം തന്നെയാണ്. ഓരോ മുറിയുടെയും ആവശ്യം കണ്ടറിഞ്ഞ് ഇന്റീരിയർ ഒരുക്കുകയെന്നത് അൽപം പ്രയാസമുള്ളതാണ്. വീട് എങ്ങനെ മനോഹരമായൊരുക്കാം എന്നതിനുള്ള ടിപ്സ് നൽകുകയാണ് ട്വിങ്കിൾ മാത്യു....

apdnIÄ ]p©ncn¡s«

ലക്ഷങ്ങൾ മുടക്കിയാൽ നേടാനാവാത്ത ഭംഗി ചിലപ്പോൾ മുറിയുടെ ആകൃതി, വലുപ്പം, മുറിയിലെ വെളിച്ചം, ജനൽ, വാതിൽ എന്നിവയുടെ ഇരുപ്പുവശം എന്നിവയെല്ലാം കണക്കിലെടുത്ത് ആ മുറിയിൽ വയ്ക്കുന്ന ഒരു ചിത്രത്തിൽ നിന്നോ ഒരു വസ്തുവിൽ നിന്നോ നമുക്ക് ലഭിച്ചെന്നു വരും. സാമാന്യം വലിയ സമചതുരത്തിലുള്ള മുറിയുടെ ഒത്ത നടുക്ക് ഒരു ഉരുളിയും അതിൽ കുറച്ചു പുഷ്പങ്ങളും കുറച്ചു അലങ്കാരമത്സ്യങ്ങളും ഒന്നു സജ്‌ജീകരിച്ചു നോക്കൂ. നീണ്ട മുറികൾക്ക് ഭംഗിയേകാൻ രണ്ടോ മൂന്നോ കുഞ്ഞു പെയിന്റിങ്ങുകൾക്ക് സാധിക്കും. പെയ്ന്റിംഗ് രാജാരവിവർമയുടെതാകണമെന്നില്ല. ആയിരമോ, രണ്ടായിരമോ രൂപ മുടക്കിയാൽ ഏതൊരാൾക്കും ചുരുങ്ങിയ കാലംകൊണ്ട് പഠിച്ചെടുക്കാവുന്ന ഫാബ്രിക് പെയ്ന്റിംഗ്, ഗ്ലാസ് പെയ്ന്റിംഗ്, ഓയിൽ പെയ്ന്റിംഗ് ഇന്ന് സുലഭമാണ്. ഈ പെയിന്റിംഗുകൾക്ക് ആകർഷകത്വം കൂട്ടാൻ അവയ്ക്കു നേരെ സ്പോട്ട് ലൈറ്റുകൾ പിടിപ്പിക്കാവുന്നതാണ്. വൈവിധ്യവും പുതുമയും ആഗ്രഹിക്കുന്നവർക്കായി ഈ സപോട്ട് ലൈറ്റുകളിലെ ബൾബുകൾ മാറ്റിമാറ്റി കൊടുക്കാവുന്നതാണ്.



IfÀ XoapIÄ \ÂImw

മുറികൾക്ക് പല കളർ തീമുകൾ നൽകുകയും അതനുസരിച്ച് കാര്യങ്ങൾ ക്രമീകരിക്കുകയും ചെയ്യുന്നത് എന്നും വീടിന്റെ പുതുമ നിലനിർത്താൻ സാധിക്കും. ഇതിനായി ഭിത്തികൾക്ക് സ്‌ഥായിയായി ക്രീമോ, വൈറ്റോ പോലെയുള്ള ഇളം കളറുകൾ കൊടുക്കാം. കോൺട്രാസ്റ്റായി മുറിയിലെ മറ്റു വസ്തുക്കൾക്ക് കടും കളറുകളായ നീല, കറുപ്പ്, ചുവപ്പ് എന്നിങ്ങനെ ഉപയോഗിക്കാം.

ഫർണീച്ചറും കർട്ടനും എപ്പോഴും മാറ്റാൻ നമുക്ക് സാധിക്കില്ലല്ലോ. അതിനാൽ കർട്ടനുകൾക്ക് ഹൈലൈറ്റ് നൽകാതെ കുറഞ്ഞ ചെലവിൽ മാറ്റാൻ സാധിക്കുന്ന അഞ്ചോ ആറോ സാധനങ്ങൾ മുറികളിൽ സജ്‌ജീകരിക്കുന്നത് നന്നായിരിക്കും. പല ആകൃതിയിലും വലുപ്പത്തിലുമുള്ള മൺകുടങ്ങൾ, ഡ്രൈ ഫ്ളവർ ഉപയോഗിച്ചുള്ള അലങ്കാരവസ്തുക്കൾ എന്നിവ ഇഷ്‌ടമുള്ള പെയിന്റടിച്ച് മുറിയുടെ വിവിധ സ്‌ഥലങ്ങളിൽ സജ്‌ജീകരിക്കാവുന്നതാണ്.


സ്വീകരണ മുറിയിലെ ഷോകേസിൽ വച്ചിട്ടുള്ള സാധനങ്ങളും ഭിത്തിയിലുള്ള പെയിന്റിംഗുകളും ഓരോ കളർ തീം അനുസരിച്ച് മാറ്റാവുന്നതാണ്.

ഓരോ മുറിയിലും ഉപയോഗം ഏറ്റവും കുറഞ്ഞിരിക്കുന്ന സ്‌ഥലങ്ങളാണ് ആ മുറിയുടെ മൂലകൾ. എന്നാൽ ഒരു മുറി ഭംഗിയായി സജ്‌ജീകരിക്കുന്നതിൽ മൂലകൾക്ക് വളരെയധികം പ്രാധാന്യമുണ്ട്. വില കൂടിയ വസ്തുക്കൾ വച്ചാൽ മാത്രമേ ഭംഗിയുണ്ടാകൂ എന്നില്ല. പല പാഴ്വസ്തുക്കളും നമുക്ക് ഉപയോഗപ്രദമായ അലങ്കാരവസ്തുക്കളായി മാറ്റാം. പഴയ കുപ്പികൾ, ഉണങ്ങിയ കമ്പുകൾ ഉപയോഗശൂന്യമായ കപ്പുകൾ ഇവയെല്ലാം നമുക്ക് അഭിരുചിക്കനുസരിച്ച് ഭംഗിയുള്ളതാക്കാം.

ഓരോ വീടിന്റെയും അകത്തളങ്ങൾ ഭംഗിയായി സജ്‌ജമാക്കാൻ ഒരു മാജിക്കൽ മനസു മതി.



þSzn¦nÄ amXyp

കാഞ്ഞിരപ്പള്ളി തേക്കുംതോട്ടത്തിൽ ബേബി മാത്യു– വത്സ ദമ്പതികളുടെ മകളാണ് ട്വി ങ്കിൾ മാത്യു. പാലാരിവട്ടത്ത് മദേഴ്സ് പൗച്ച് പ്ലേ സ്കൂൾ ആൻഡ് ഡേ കെയറിന്റെ മാനേജിംഗ് പാർട്ണറാണ്. പിജി ഡിപ്ലോമ ഇൻ ടീച്ചേഴ്സ് ട്രെയിനിംഗ്(സിംബയോസിസ്), എംകോം ടാക്സ്(ഗുരുവായൂരപ്പൻ കോളജ്), പിജി ഡിപ്ലോമ ഇൻ ബിസിനസ് മാനേജ്മെന്റ്(ആർഇസി കോഴിക്കോട്), ബികോം (പ്രൊവിഡൻസ് വിമൻസ് കോളജ് കോഴിക്കോട്). സെന്റ് ജോസഫ്സ് ഗേൾസ് ഹൈസ്കൂൾ കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഭർത്താവ് ജിസ് പി. കൊട്ടുകാപ്പള്ളി (ജനറൽ മാനേജർ, കാത്തലിക് സിറിയൻ ബാങ്ക്, തൃശൂർ). മക്കൾ സ്നേഹ ജിസ്, സെമി ജിസ്.