ഐടിഐ: തൊഴിലുറപ്പിനു സാങ്കേതിക കോഴ്‌സുകള്‍
എ​ളു​പ്പം ജോ​ലി കി​ട്ടാ​ൻ സ​ഹാ​യി​ക്കു​ന്ന​താ​ണ് ഐ​ടി​ഐ കോ​ഴ്സു​ക​ളെ​ന്നാ​ണു ക​ണ​ക്കാ​ക്കു​ന്ന​ത്. സം​സ്ഥാ​ന, കേ​ന്ദ്ര സ​ർ​ക്കാ​രു​ക​ൾ, റെ​യി​ൽ​വേ, പ്ര​തി​രോധ മേ​ഖ​ല​ക​ളി​ൽ ഐ​ടി​ഐ പാ​സാ​യ​വ​ർ​ക്കു തൊ​ഴി​ൽ സാ​ധ്യ​ത​യു​ണ്ട്. കൂ​ടാ​തെ സ്വ​ന്തം നി​ല​യി​ലും തൊ​ഴി​ൽ ചെ​യ്യാ​നും അ​വ​സ​ര​മു​ണ്ട്. രാ​ജ്യ​ത്തി​ന​ക​ത്തും പു​റം​രാ​ജ്യ​ങ്ങ​ളി​ലു​മു​ള്ള തൊ​ഴി​ൽ​സാ​ധ്യ​ത മു​ന്പി​ൽ​ക​ണ്ടു​കൊ​ണ്ട് അ​തി​നൂ​ത​ന ട്രേ​ഡു​ക​ളാ​ണ് കേ​ര​ള​ത്തി​ലെ ഐ​ടി​ഐ​ക​ളി​ൽ രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്.

91 ഗ​വ​ണ്‍​മെ​ന്‍റ് ഐ​ടി​ഐ​ക​ളി​ലാ​യി 76 ട്രേ​ഡു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടു​ന്ന​തി​നാ​ണ് അ​വ​സ​രം. കേ​ന്ദ്ര​സ​ർ​ക്കാ​ർ അം​ഗീ​കാ​രം ഉ​ള്ള എ​ൻ​സി​വി​ടി മെ​ട്രി​ക്ക്, എ​ൻ​സി​വി​ടി നോ​ണ്‍ മെ​ട്രി​ക്ക്, സി​ഒ​ഇ സ്ട്രീ​മു​ക​ളി​ലും കേ​ര​ള സ​ർ​ക്കാ​ർ അം​ഗീ​കാ​ര​മു​ള്ള എ​സ്‌‌സിവി​ടി നോ​ണ്‍ മെ​ട്രി​ക്ക്, പ്ല​സ്ടു യോ​ഗ്യ​താ ട്രേ​ഡു​ക​ൾ എ​ന്നീ സ്ട്രീ​മു​ക​ളി​ലും ഉ​ൾ​പ്പെ​ടു​ന്ന ട്രേ​ഡു​ക​ളി​ൽ യോ​ഗ്യ​ത അ​നു​സ​രി​ച്ച് പ്ര​വേ​ശ​ന​ത്തി​നാ​യി അ​പേ​ക്ഷി​ക്കാം. എ​സ്‌​സി​വി​ടി, പ്ല​സ്ടു ട്രേ​ഡു​ക​ളാ​യ സോ​ഫ്ട്‌​വേ​ര്‍ ടെ​സ്റ്റിം​ഗ് അ​സി​സ്റ്റ​ന്‍റ്, ഡാ​റ്റ​ബെ​യ്‌​സ് മാ​നേ​ജ്‌​മെ​ന്‍റ് അ​സി​സ്റ്റ​ന്‍റ് എ​ന്നി​വ കാ​സ​ര്‍​ഗോ​ഡ് ഐ​ടി​ഐ​യി​ല്‍ മാ​ത്ര​മാ​ണ് നി​ല​വി​ലു​ള്ള​ത്.

നാ​ൽ​പ​തി​ൽ അ​ധി​കം ഐ​ടി​ഐ​ക​ളി​ൽ നാ​ഷ​ണ​ൽ കൗ​ണ്‍​സി​ൽ ഫോ​ർ വൊ​ക്കേ​ഷ​ണ​ൽ ട്രെ​യി​നിം​ഗ് (എ​ൻ​സി​വി​ടി) അം​ഗീ​കാ​ര​മു​ള്ള കോ​ഴ്സു​ക​ൾ ന​ട​ത്തു​ന്നു​ണ്ട്. ഇ​ത്ത​രം ട്രേ​ഡു​ക​ളി​ൽ പ​രി​ശീ​ല​നം നേ​ടു​ന്ന​വ​ർ​ക്കാ​ണ് തൊ​ഴി​ൽ സാ​ധ്യ​ത കൂ​ടു​ത​ൽ. മ​റ്റ് ഐ​ടി​ഐ​ക​ളി​ൽ സ്റ്റേ​റ്റ് കൗ​ണ്‍​സി​ൽ ഫോ​ർ വൊ​ക്കേ​ഷ​ണ​ൽ ട്രെ​യി​നിം​ഗി​ന്‍റെ പാ​ഠ്യ പ​ദ്ധ​തി അ​നു​സ​രി​ച്ചു​ള്ള കോ​ഴ്സു​ക​ളാ​ണു ന​ട​ത്തു​ന്ന​ത്. ഇ​തു കേ​ര​ള പി​എ​സ്‌സി അം​ഗീ​ക​രി​ച്ച​താ​ണ്.

ഐ​ടി​ഐ ട്രേ​ഡു​ക​ളെ മെ​ട്രി​ക് എ​ന്നും നോ​ണ്‍ മെ​ട്രി​ക് എ​ന്നും ര​ണ്ടാ​യി തി​രി​ച്ചി​രി​ക്കു​ന്നു. മെ​ട്രി​ക് ട്രേ​ഡു​ക​ൾ ര​ണ്ടു വ​ർ​ഷ​ത്തേ​തും നോ​ണ്‍ മെ​ട്രി​ക് ട്രേ​ഡു​ക​ൾ ഒ​രു വ​ർ​ഷ​ത്തേ​തു​മാ​ണ്. ഇ​തു കൂ​ടാ​തെ ചി​ല ഐ​ടി​ഐ​ക​ളി​ൽ ടൂ​ൾ ആ​ൻ​ഡ് ഡൈ ​മേ​ക്കിം​ഗി​ൽ മൂ​ന്നു വ​ർ​ഷ​ത്തെ കോ​ഴ്സു​മു​ണ്ട്. സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ ഐ​ടി​ഐ​ക​ളി​ൽ ഓ​ഗ​സ്റ്റി​ൽ ആ​രം​ഭി​ക്കു​ന്ന വി​വി​ധ കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് ഈ ​മാ​സം 30 വ​രെ അ​പേ​ക്ഷ സ്വീ​ക​രി​ക്കും. ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​തി​ന്‍റെ പ്രി​ന്‍റൗ​ട്ടും ഫീ​സും പ​രി​ശോ​ധ​ന​യ്ക്കാ​യി ജൂ​ലൈ മൂ​ന്നി​ന​കം ഹാ​ജ​രാ​ക്ക​ണം.

നാ​ഷ​ണ​ൽ ട്രെ​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ്

സ​ർ​ക്കാ​ർ ഐ​ടി​ഐ​യി​ലെ എ​ൻ​സി​വി​ടി അം​ഗീ​കാ​ര​മു​ള്ള ട്രേ​ഡു​ക​ൾ/​യൂ​ണി​റ്റു​ക​ൾ എ​ന്നി​വ​യി​ൽ 2018 ഓ​ഗ​സ്റ്റ് സെ​ഷ​നി​ൽ പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന​വ​ർ 80 ശ​ത​മാ​ന​ത്തി​ൽ കു​റ​യാ​തെ നി​ർ​ബ​ന്ധി​ത ഹാ​ജ​രോ​ടു​കൂ​ടി പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യാ​ൽ, എ​ൻ​സി​വി​ടി ന​ട​ത്തു​ന്ന അ​ഖി​ലേ​ന്ത്യാ പ​രീ​ക്ഷ​യി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ അ​ർ​ഹ​രാ​കു​ന്ന​തും പ​രീ​ക്ഷ​യി​ൽ വി​ജ​യി​ക്കു​ന്ന​വ​ർ​ക്ക് നാ​ഷ​ണ​ൽ ട്രേ​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കും.

അ​പേ​ക്ഷി​ക്കേ​ണ്ട രീ​തി

ഓ​ണ്‍​ലൈ​നാ​യി വേ​ണം അ​പേ​ക്ഷി​ക്കാ​ൻ. അ​പേ​ക്ഷാ​ഫോ​റം പ്രോ​സ്പെ​ക്ട​സ് എ​ന്നി​വ ww.itiadmissionskerala.org, https://det.kerala.gov.in എ​ന്നീ വെ​ബ്സൈ​റ്റുകളിൽ ല​ഭ്യ​മാ​ണ്. അ​പേ​ക്ഷ​ക​രു​ടെ സൗ​ക​ര്യാ​ർ​ഥം എ​ല്ലാ ഐ​ടി​ഐ​ക​ളി​ലും ഹെ​ൽ​പ് ഡ​സ്ക് ഉ​ണ്ടാ​യി​രി​ക്കും.14 വ​യ​സ് പൂ​ർ​ത്തി​യാ​യ പ​ത്താം ക്ലാ​സ് തോ​റ്റ​വ​ർ​ക്കും ജ​യി​ച്ച​വ​ർ​ക്കും പ്ല​സ് ടു ​പാ​സാ​യ​വ​ർ​ക്കും തെ​ര​ഞ്ഞെ​ടു​ക്കാ​വു​ന്ന ട്രേ​ഡു​ക​ൾ ഐ​ടി​ഐ​ക​ളി​ൽ ല​ഭ്യ​മാ​ണ്. ഓ​രോ ഐ​ടി​ഐ​ക​ളി​ലും പ്ര​വേ​ശ​നം ന​ട​ത്തു​ന്ന ട്രേ​ഡു​ക​ളു​ടെ വി​വ​രം വെ​ബ്സൈ​റ്റി​ൽ പ്രോ​സ്പെ​ക്ട​സി​നോ​ടൊ​പ്പം പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. ഒ​രാ​ൾ​ക്ക് ഒ​ന്നി​ൽ കൂ​ടു​ത​ൽ ഐ​ടി​ഐ​ക​ളി​ൽ, വി​വി​ധ ട്രേ​ഡു​ക​ളി​ലേ​ക്കാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. 55 രൂ​പ​യാ​ണ് അ​പേ​ക്ഷാ ഫീ​സ്. മെ​ട്രി​ക് ട്രേ​ഡി​നും നോ​ണ്‍ മെ​ട്രി​ക് ട്രേ​ഡി​നും പ്ര​ത്യേ​കം അ​പേ​ക്ഷാ​ഫോ​റ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്ക​ണം. അ​തി​നു പ്ര​ത്യേ​കം ഫീ​സും ന​ൽ​ക​ണം. ട്ര​ഷ​റി​യി​ലും ഐ​ഐ​ടി​ക​ളി​ൽ നേ​രി​ട്ടും ഫീ​സ് അ​ട​യ്ക്കാം. അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കു​മ്പോ​ള്‍ എ​സ്എം​എ​സ് ആ​യി ല​ഭി​ക്കു​ന്ന യൂ​സ​ര്‍ ഐ​ഡി പാ​സ് വേ​ര്‍​ഡ് എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് അ​പേ​ക്ഷ​യി​ല്‍ തി​രു​ത്ത​ല്‍ വ​രു​ത്താം.

സ്റ്റൈ​പ​ൻ​ഡ് ല​ഭി​ക്കും

ഹോ​സ്റ്റ​ൽ സൗ​ക​ര്യ​മു​ള്ള ഐ​ടി​ഐ​ക​ളി​ൽ പ്ര​വേ​ശ​നം ല​ഭി​ച്ച​വ​രി​ൽ ദൂ​ര​പ​രി​ധി ക​ണ​ക്കാ​ക്കി നി​ശ്ചി​ത ശ​ത​മാ​നം പ​രി​ശീ​ല​നാ​ർ​ഥി​ക​ൾ​ക്ക് താ​മ​സ​സൗ​ക​ര്യം ന​ൽ​കും. ഓ​രോ ഐ​ടി​ഐ​യി​ലേ​യും അ​നു​വ​ദി​ച്ച സീ​റ്റു​ക​ളി​ലെ അ​ന്പ​ത് ശ​ത​മാ​നം പ​രി​ശീ​ല​നാ​ർ​ഥി​ക​ൾ​ക്ക് പ്ര​തി​മാ​സം 120 രൂ​പ വീ​തം സ്റ്റൈ​പൻ​ഡ് അ​നു​വ​ദി​ക്കും.

ര​ക്ഷി​താ​വി​ൻ​റെ വാ​ർ​ഷി​ക വ​രു​മാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ്റ്റൈ​പൻ​ഡ് അ​നു​വ​ദി​ക്കു​ക. അ​ർ​ഹ​രാ​യു​ള്ള പ​ട്ടി​ക​ജാ​തി/​വ​ർ​ഗ​ക്കാ​ർ​ക്ക് ബ​ന്ധ​പ്പെ​ട്ട വെ​ൽ​ഫെ​യ​ർ ഡി​പ്പാ​ർ​ട്ടു​മെ​ൻ​റു​ക​ളി​ൽ നി​ന്നും സ്റ്റൈ​പൻ​ഡ് ന​ൽ​കും.

സെക്രട്ടറിയല്‍ പ്രാക്ടീസും ഫാഷന്‍ ഡിസൈനിംഗും

സാ​​​ങ്കേ​​​തി​​​ക വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ന് കീ​​​ഴി​​​ലു​​​ള​​​ള 17 ഗ​​​വ​​​ണ്‍​മെ​​​ന്‍റ് കൊ​​​മേ​​​ഴ്സ്യ​​​ല്‍ ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ടു​​​ക​​​ളി​​​ല്‍ ര​​​ണ്ടു വ​​​ര്‍​ഷ​​​ത്തെ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​ല്‍ പ്രാ​​​ക്ടീ​​​സ് ഡി​​​പ്ലോ​​​മാ കോ​​​ഴ്സി​​​ലേ​​​ക്കും, 42 ഗ​​​വ​​​ണ്‍​മെ​​​ന്‍റ് ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഫാ​​​ഷ​​​ന്‍ ഡി​​​സൈ​​​നിം​​​ഗി​​​ല്‍ ന​​​ട​​​ത്തു​​​ന്ന ര​​​ണ്ട് വ​​​ര്‍​ഷ​​​ത്തെ ഫാ​​​ഷ​​​ന്‍ ഡി​​​സൈ​​​നിം​​​ഗ് ആ​​​ൻ​​​ഡ് ഗാ​​​ര്‍​മെ​​​ന്‍റ് ടെ​​​ക്നോ​​​ള​​​ജി കോ​​​ഴ്സു​​​ക​​​ളി​​​ലേക്കും പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. സ​​​ര്‍​ക്കാ​​​ര്‍, സ​​​ര്‍​ക്കാ​​​രി​​​ത​​​ര ഓ​​​ഫീ​​​സു​​​ക​​​ളി​​​ല്‍ മി​​​നി​​​സ്റ്റീ​​​രി​​​യ​​​ല്‍ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ ധാ​​​രാ​​​ളം തൊ​​​ഴി​​​ല്‍ സാ​​​ധ്യ​​​ത​​​ക​​​ളാ​​​ണ് സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​ല്‍ പ്രാ​​​ക്ടീ​​​സ് ഡി​​​പ്ലോ​​​മാ കോ​​​ഴ്സി​​​നു​​​ള​​​ള​​​ത്. കോ​​​ഴ്സു​​​ക​​​ള്‍ പ​​​രി​​​ഷ്ക​​​രി​​​ച്ച സി​​​ല​​​ബ​​​സ് അ​​​നു​​​സ​​​രി​​​ച്ചാ​​​ണ് ന​​​ട​​​ത്തു​​​ന്ന​​​ത്. ഈ ​​​കോ​​​ഴ്സു​​​ക​​​ളു​​​ള്ള സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​വ​​​രം www.dte keral a.gov.in /www.sitt trkera la.oc.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ല്‍ ല​​​ഭി​​​ക്കും. എ​​​സ്എ​​​സ്എ​​​ല്‍​സി യാ​​​ണ് ര​​​ണ്ട് കോ​​​ഴ്സുകളുടെയും അ​​​ടി​​​സ്ഥാ​​​ന യോ​​​ഗ്യ​​​ത. യ​​​ഥാ​​​ക്ര​​​മം 22 വ​​​രെ​​​യും, 23 വ​​​രെ​​​യും അ​​​ത​​​ത് സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ല്‍ നി​​​ന്നും അ​​​പേ​​​ക്ഷാ ഫോ​​​റ​​​വും പ്രോ​​​സ്പെ​​​ക്ട​​​സും ല​​​ഭി​​​ക്കും. അ​​​പേ​​​ക്ഷ സ​​​മ​​​ര്‍​പ്പി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി 26.