ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ സ്പോർട്സ് ക്വോട്ടയിൽ കോണ്‍സ്റ്റബിൾ (ജനറൽ ഡ്യൂട്ടി) തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പുരുഷൻമാർക്കും സ്ത്രീകൾക്കും ഒഴിവുണ്ട്. വിജ്ഞാപനം വൈകാതെ പ്രസിദ്ധീകരിക്കും. ജിംനാസ്റ്റിക്സ്, സ്വിമ്മിംഗ്, അത്ലറ്റിക്, ബോക്സിംഗ്, ഫുട്ബോൾ, ഹോക്കി, ജൂഡോ, വെയിറ്റ് ലിഫ്റ്റിംഗ്, റെസ്ലിംഗ്, കബഡി, ആർച്ചറി, ഷൂട്ടിംഗ്, വാട്ടർ സ്പോർട്സ് തുടങ്ങിയ ഇനങ്ങളിൽ ഒഴിവുണ്ട്.
ശന്പളം- 5,200- 20,200 രൂപ+ ഗ്രേഡ് പേ- 2,000 രൂപ.
പ്രായം- 2017 ഓഗസ്റ്റ് ഒന്നിന് 18-23 വയസ്.
വിദ്യാഭ്യാസ യോഗ്യത- മെട്രിക്കുലേഷൻ അല്ലെങ്കിൽ പത്താംക്ലാസ് ജയം.
സ്പോർട്സ് യോഗ്യത- നാഷണൽ/ ഇന്റർനാഷണൽ/ ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി/ സ്റ്റേറ്റ് ചാന്പ്യൻഷിപ്പിൽ പങ്കെടുത്തിട്ടുള്ള അല്ലെങ്കിൽ ഇന്റർ സ്കൂൾ/ കോളജ് ടൂർണമെന്റുകളിൽ മെഡലുകൾ നേടിയ ടീമിൽ കളിക്കുന്നവർ. രാജ്യത്തെയോ സംസ്ഥാനങ്ങളെയോ പ്രതിനിധാനം ചെയ്തു രാജ്യാന്തര, ദേശീയ മത്സരങ്ങളിൽ പങ്കെടുത്തിരിക്കണം. സ്പോർട്സ് യോഗ്യത സംബന്ധിച്ച വിശദവിവരങ്ങൾക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.
ശാരീരിക യോഗ്യത- പുരുഷൻമാർ- 168 സെമീ. (എസ്ടിക്ക് 162.5 സെമീ), നെഞ്ചളവ്- 80 85 സെമീ. (എസ്ടിക്ക് 76- 81 സെമീ).ഉയരത്തിനൊത്ത തൂക്കം.
ശാരീരികയോഗ്യത- സ്ത്രീകൾക്ക്- ഉയരം 157 സെമീ(എസ്ടിക്ക് 154 സെമീ), നെഞ്ചളവ് ബാധകമല്ല.
അപേക്ഷാഫീസ്- 50 രൂപ
അപേക്ഷിക്കേണ്ട വിധം- www.bsf.nic.in എന്ന വെബ്സൈറ്റിൽനിന്ന് ഡൗണ്‍ലോഡ് ചെയ്തെടുക്കുന്ന അപേക്ഷാഫോമും അഡ്മിറ്റ് കാർഡും പൂരിപ്പിച്ച് സാക്ഷ്യപ്പെടുത്തിയ പാസ്പോർട്ട് സൈസ് ഫോട്ടോ ഒട്ടിച്ച് യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സഹികം അയയ്ക്കുക.