Home
|
Editorial
|
Leader Page Article
|
Local News
|
Kerala
|
National
|
International
|
Business
|
Sports
|
Obituary
|
NRI News
|
Big Screen
|
Health
Review
Back to home
കാണാതെ പോകരുത് ഈ "ടേക്ക് ഓഫ്'
മരണത്തെ മുന്നിൽ കണ്ട ദിനരാത്രങ്ങൾക്ക് ഒരു കഥ പറയാനുണ്ടാകും. ആ കഥയാണ് ദൈവത്തിന്റെ മാലാഖമാർ ടേക്ക് ഓഫിലൂടെ പറയുന്നത്. ബിഗ് സ്ക്രീനിൽ കണ്ടത് ഇത്ര ഭീകരമാണെങ്കിൽ നേരിട്ട് നടന്നത് ചിന്തകൾക്ക് അപ്പുറമുള്ള കാര്യങ്ങളായിരിക്കുമെന്ന് ഉറപ്പാണ്. ഇറാക്കിലെ ആ ദുരന്തഭൂമിയിലേക്ക് നിങ്ങൾ ഓരോരുത്തരേയും കൂട്ടിക്കൊണ്ടു പോവുകയാണ് സംവിധായകൻ മഹേഷ് നാരായണൻ.
ഐഎസ് ഭീകരരുടെ പിടിയിൽ നിന്നും രക്ഷപ്പെട്ട 46 മലയാളി നഴ്സുമാരെ 2014-ൽ പത്രങ്ങളിലൂടെയും വിഷ്വൽ മീഡിയയിലൂടെയും നമ്മൾ കണ്ടതാണ്. അന്ന് അവരെക്കുറിച്ച് വന്ന ഓരോ കഥകളും ഇമവെട്ടാതെ വായിക്കുകയും ചെയ്തിട്ടുണ്ടാവാം. എന്നാൽ വാക്കുകൾ കൊണ്ട് പറഞ്ഞൊതുക്കാൻ പറ്റാത്ത ചിലതുണ്ട്. അത്തരം അനുഭവങ്ങളുടെ നേർക്കാഴ്ചകളാണ് ടേക്ക് ഓഫ് നിങ്ങളോട് സംവദിക്കുന്നത്. ഉള്ളിൽ ഉയരുന്ന വിങ്ങലുകളെ അടക്കിനിർത്താൻ പാടുപെടുമെങ്കിലും സഹനത്തിന്റെ വഴിതാണ്ടി വന്നവരുടെ കഥ ഓരോരുത്തരുടെയും ഉള്ളിൽ തട്ടുമെന്നുള്ളതിൽ തർക്കമില്ല. കാണാം, അറിയാം അവർ നേരിട്ട കഠിന വഴികളുടെ നാളുകളെ ബിഗ് സ്ക്രീനിലെ കാഴ്ചകളിലൂടെ.
കഥയും മനസും ഒരുമിക്കുന്നൊരിടമുണ്ട് - എഴുത്തുമുറി. ആ മുറിയിൽ തിരക്കഥാകൃത്തുകളായ മഹേഷ് നാരായണനും പി.വി.ഷാജികുമാറും ഒരുമിച്ചിരിക്കാൻ തീരുമാനിച്ചതോടെയാണ് ടേക്ക് ഓഫിലെ കഥാപാത്രങ്ങൾക്ക് ജീവൻ വയ്ക്കുന്നത്. ജീവിതത്തിലെ 46 പേർ സിനിമയിലെത്തുന്പോൾ 19 പേരിലേക്ക് ചുരുങ്ങുന്നുണ്ടെങ്കിലും അവർക്കുള്ളിലിരുന്ന് സമീറയും (പാർവതി) ഷഹീദും (കുഞ്ചാക്കോ ബോബൻ) നല്ലപോലെ പോരടിക്കുന്നുണ്ട്.
തിക്രിത്തിൽ ഐഎസ് ഭീകരരുടെ പിടിയിൽ അകപ്പെട്ട19 നഴ്സുമാരുടെ കഥയാണ് ടേക്ക് ഓഫ് പറയുന്നത്. എഡിറ്റർ കസേരയിൽ നിന്നും സംവിധായകന്റെ കസേരയിലേക്ക് ചേക്കേറുന്പോൾ മഹേഷ് നാരായണൻ എടുത്ത റിസ്ക് ചെറുതല്ല. പക്ഷേ ഇനി മഹേഷ് നാരായണൻ അറിയപ്പെടുക മലയാള സിനിമയ്ക്ക് പുതുവഴി തുറന്ന സംവിധായകൻ എന്ന നിലയിലായിരിക്കും.
യഥാർഥ സംഭവത്തിന് സിനിമാ ഭാഷ്യം രചിക്കുന്പോൾ കാട്ടേണ്ട കണിശത കൃത്യമായി സംവിധായകൻ പാലിച്ചിടത്താണ് ടേക്ക് ഓഫ് വേറിട്ട കാഴ്ചയാകുന്നത്. സല്യൂട്ട് പാർവതി, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ...! നിങ്ങൾ മൂവരുമാണ് ഈ ചിത്രത്തിലെ മുഖങ്ങൾ. യഥാർഥ സംഭവത്തെ അതേ തീക്ഷ്ണതയോടെ നെഞ്ചോടു ചേർക്കാൻ പ്രാപ്തമാക്കിയതിന്റെ പ്രധാന ശില്പികൾ. നഴ്സുമാരുടെ കദനകഥ പറയാനല്ല മറിച്ച് അവരുടെ ജീവിതങ്ങളെ തുറന്ന പുസ്തകമാക്കാനാണ് സിനിമ ശ്രമിക്കുന്നത്. നാട്ടിലും വിദേശങ്ങളിലും നഴ്സുമാരെ മറ്റുള്ളവർ നോക്കിക്കാണുന്നതെങ്ങനെയെന്ന് ചിത്രം കൃത്യമായി വരച്ചിടുന്നുണ്ട്.
പറഞ്ഞറിയിക്കാൻ പറ്റാത്തത്ര കാഴ്ചകൾ ദുരന്തമുഖത്തു നിന്നും കാമറയ്ക്കുള്ളിലേക്ക് ആവാഹിക്കാൻ ഛായാഗ്രാഹകൻ സാനു ജോൺ വർഗീസ് കിണഞ്ഞുശ്രമിച്ചപ്പോൾ അതിന്റെ ഫലം ബിഗ് സക്രീനിൽ അതേ തീവ്രതയോടെ കാണാൻ കഴിഞ്ഞു. ഇതിൽ വേഷമിട്ട ഓരോരുത്തരും തങ്ങളുടെ മനസ് കൂടി ആ കഥാപാത്രത്തിന് സമ്മാനിച്ചപ്പോൾ അസ്വഭാവികതയുടെ നിഴൽപോലും എങ്ങും കാണാൻ കഴിഞ്ഞില്ല. പാർവതിയുടെ പകർന്നാട്ടങ്ങളുടെ മറ്റൊരു തലമാണ് സമീറ. പ്രതിസന്ധികളെ സന്ധിയില്ലാതെ പോരാടുന്ന ഒരുവളായി പാർവതി ചിത്രത്തിൽ നിറഞ്ഞാടിയപ്പോൾ ദൈവത്തിന്റെ മാലാഖമാരുടെ നാട്ടിലെ കഷ്ടപ്പാടുകളത്രയും അവളുടെ മുഖത്തു നിന്നു വായിച്ചെടുക്കാനായി.
ഇറാക്കിലെ ഇന്ത്യൻ അംബാസഡറായ മനോജായി ഫഹദ് ഫാസിൽ നിർണായക ഘട്ടത്തിലെത്തുന്നതോടെ ചിത്രത്തിന്റെ ത്രില്ലിന് ആക്കം കൂടുകയായിരുന്നു. സമീറയ്ക്ക് കൈത്താങ്ങായി കൂടെക്കൂടുന്ന ഷഹീദിനെ തൻമയത്വത്തോടെ അവതരിപ്പിച്ച ചാക്കോച്ചന്റെ മറ്റൊരു മികച്ച കഥാപാത്രമാണിത്. ഇനി കുഞ്ചാക്കോ ബോബൻ എന്ന നടനെ വിലയിരുത്തപ്പെടുക ടേക്ക് ഓഫിന് മുന്‍പും ശേഷവും എന്ന നിലയിലായിരിക്കുമെന്ന് നിസംശയം പറയാം.
ഇത്രയും സീരിയസായ വിഷയത്തിന് അനുഗുണമായി പശ്ചാത്തല സംഗീതം ഒരുക്കിയ ഗോപി സുന്ദറിനെ എത്രകണ്ട് അഭിനന്ദിച്ചാലും മതിയാവില്ല. ദുരന്ത മുഖങ്ങളിലെ തീവ്രതയെ മനസിലേക്ക് പകർന്നുതരാൻ ഗോപീ സുന്ദറിന്റെ സംഗീതത്തിനായി. ഇതുപോലൊരു വിഷയം സിനിമയാക്കുന്പോൾ നിർമാതാക്കളുടെ റോളിലെത്തി ആന്റോ ജോസഫും ഷെബിൻ ബെക്കറും ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് നല്കിയ ധൈര്യത്തെ കണ്ടില്ലായെന്ന് നടിക്കാനാവില്ല.
പാട്ടും കൂത്തും മേളാങ്കവും ഒന്നുമില്ലെന്നേയുള്ളു.. മനസിൽ തൊടുന്ന കഥയുണ്ട്, ഒരുപിടി കഥാപാത്രങ്ങളും. അവർ നിങ്ങളെ പിടിച്ചിരുത്തുമെന്നതിൽ സംശമില്ല. ടിക്കറ്റെടുക്കാം ദൈവത്തിന്റെ മാലാഖമാർ നേരിടേണ്ടി വന്ന ദുരന്തമുഖങ്ങളിലെ കഥ അറിയാൻ. അന്തരിച്ച സംവിധായകൻ രാജേഷ് പിള്ളയ്ക്ക് കൊടുക്കാൻ സുഹൃത്തുക്കൾക്ക് ഇതിലും മികച്ച സമ്മാനമുണ്ടാകില്ല.
(2017ലെ നേട്ടങ്ങളിലൊന്നാണ് ടേക്ക് ഓഫിലെ കാഴ്ചകൾ... കണ്ടില്ലായെങ്കിൽ വലിയ നഷ്ടവും.)
വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന് മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്ക്കപ്പുറത്തെവിടെയോ മനുവിന്റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്റെ ആഗ്രഹത്തിന്റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കിയിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്റെ ആത്മകഥയോ?
നമ്പി നാരായണന്റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്‍പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്പ
ആരാധനയുടെയും ആത്മാഭിമാനത്തിന്റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
പകയുടെ കനല് എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
മോഹൻലാലിന്റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന് പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്റെ വക "പണി'
Home
|
Editorial
|
Leader Page
|
Latest News
|
Local News
|
Kerala
|
National
|
International
|
Business
|
Sports
|
NRI News
|
Religion
|
Movies
|
Viral
|
4 wheel
|
Health
|
About Us
Remembrances
|
Today's news
|
Youth Special
|
Cartoons
|
Jeevithavijayam
|
Matrimonial
|
Classifieds
|
Deepika Newspaper
|
Rashtra Deepika
|
Chocolate
University News
|
Sunday Deepika
|
Business Deepika
|
Karshakan
|
Kuttikalude Deepika
|
Career Deepika
|
Sreedhanam
|
Children's Digest
|
Deepika Campus
Rashtra Deepika LTD
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved , To access reprinting rights please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
|
Terms of use
Copyright @ 2021 , Rashtra Deepika Ltd.