അ​റു​പ​ത​ടി മു​ക​ളി​ൽ നി​ന്നും ന​ദി​യി​ലേ​ക്ക് സു​ഹൃ​ത്തു​ക്ക​ൾ ത​ള്ളി​യി​ട്ട കൗ​മാ​ര​ക്കാ​രി​ക്ക് ഗു​രു​ത​ര പ​രി​ക്ക്
Tuesday, August 14, 2018 12:15 PM IST
അ​റു​പ​ത​ടി ഉ​യ​രത്തിൽ സ്ഥിതി ചെയ്യുന്ന പാ​ല​ത്തി​ൽ നി​ന്നും ന​ദി​യി​ലേ​ക്കു സു​ഹൃ​ത്തു​ക്ക​ൾ ത​ള്ളി​യി​ട്ട പ​തി​നാ​റു​കാ​രി​ക്ക് ഗു​രു​ത​ര പ​രി​ക്ക്. വാ​ഷിം​ഗ്ട​ണി​ലെ യാ​കോ​ട്ടി​ലെ ലെ​വി​സ് ന​ദി​യി​ലാ​ണ് സം​ഭ​വം. ന​ദി​യി​ലേ​ക്കു ചാ​ടാ​ൻ ത​നി​ക്കു പേ​ടി​യാ​ണെ​ന്ന് കൗ​മാ​ര​ക്കാ​രി പ​റ​ഞ്ഞു​വെ​ങ്കി​ലും ഇ​തു ചെ​വി​ക്കൊ​ള്ളാ​തി​രു​ന്ന സു​ഹൃ​ത്തു​ക്ക​ളി​ലൊ​രാ​ൾ പി​ന്നി​ൽ നി​ന്നും ഈ ​പെ​ണ്‍​കു​ട്ടി​യെ ത​ള്ളി​യി​ടു​ക​യാ​യി​രു​ന്നു.

വീ​ഴ്ച്ച​യി​ൽ ഈ ​കു​ട്ടി​യു​ടെ വാ​രി​യെ​ല്ലു​ക​ൾ​ക്കും അ​ന്ന​നാ​ള​ത്തി​നും ശ്വാ​സ​നാ​ള​ത്തി​നും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. എ​ന്‍റെ മ​ക​ൾ മ​രി​ക്കു​ക​യോ അ​ല്ലെ​ങ്കി​ൽ ആ​യു​ഷ്ക്കാ​ലം മു​ഴു​വ​ൻ ത​ള​ർ​ന്നു കി​ട​ക്കേ​ണ്ടി​വ​രു​ക​യോ ചെ​യ്യു​മാ​യി​രു​ന്നു​വെ​ന്നും എ​ന്നാ​ൽ അ​വ​ൾ​ക്ക് മ​റ്റ് കു​ഴ​പ്പ​ങ്ങ​ളൊ​ന്നു​മു​ണ്ടാ​കാ​ത്ത​തി​ൽ ഞാ​ൻ അ​തി​യാ​യി സ​ന്തോ​ഷി​ക്കു​ന്നു​വെ​ന്ന് കു​ട്ടി​യു​ടെ അ​മ്മ പ​റ​ഞ്ഞു.

വീ​ണ ഉ​ട​ൻ സു​ഹൃ​ത്തു​ക്ക​ൾ ത​ന്നെ​യാ​ണ് ഈ ​പെ​ണ്‍​കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.