കുളമല്ലിത്, പത്തനംതിട്ട ബസ് സ്റ്റാൻഡ്; വൈറലായി ഹ്രസ്വചിത്രം
Thursday, June 14, 2018 2:35 PM IST
കാ​ല​വ​ർ​ഷ​ത്തി​ൽ ത​ക​ർ​ന്നു​കി​ട​ക്കു​ന്ന പ​ത്ത​നം​തി​ട്ട മു​നി​സി​പ്പ​ൽ ബ​സ്‌ സ്റ്റാ​ൻ​ഡി​ൽ ന​ട​ക്കു​ന്ന ഒ​രു സം​ഭ​വ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി നി​ർ​മി​ച്ച "ഒ​രു ബ​സ് സ്റ്റാ​ൻ​ഡ് ക​ഥ’ എന്ന ഹ്രസ്വചിത്രം വൈറലാകുന്നു. ബ​സ് സ്റ്റാ​ൻ​ഡി​ലി​റ​ങ്ങി​യ ഒ​രാ​ളു​ടെ 2000 നോ​ട്ടി​ന്‍റെ കെ​ട്ട് കാ​ണാ​തെ​പോ​കു​ന്ന​തോ​ടെ തു​ട​ങ്ങു​ന്ന ക​ഥ​യി​ൽ ആ​നു​കാ​ലി​ക രാ​ഷ്ട്രീ​യ സം​ഭ​വ വി​കാ​സ​ങ്ങ​ളും ച​ർ​ച്ച ചെ​യ്യു​ന്നു.

എം​പി, എം​എ​ൽ​എ, മു​നി​സി​പ്പാ​ലി​റ്റി ഇ​വ​രി​ൽ ആ​രെ​ങ്കി​ലും ബ​സ് സ്റ്റാ​ൻ​ഡ് ന​ന്നാ​ക്ക​ണ​മെ​ന്നും ജ​ന​ങ്ങ​ൾ​ക്ക് സു​ഗ​മ​മാ​യി യാ​ത്ര ചെ​യ്യാ​ൻ എ​ന്നാ​ണ് ക​ഴി​യു​ന്ന​തെ​ന്ന ആ​ശ​ങ്ക പ​ങ്കു​വ​യ്ക്കു​ന്ന ഈ ​ര​ണ്ടു മി​നി​ട്ട് ചി​ത്രം പി​റ്റി​എ മീ​ഡി​യ ഓ​ണ്‍​ലൈ​ൻ പേ​ജി​ൽ ആ​ണ് റി​ലീ​സ് ചെ​യ്ത​ത്.

"ഒ​രു ബ​സ് സ്റ്റാ​ൻ​ഡ് ക​ഥ’ ഇ​തി​നോ​ട​കം 13000 പേ​ർ ക​ണ്ടു​ക​ഴി​ഞ്ഞു.കാ​ർ​ട്ടൂ​ണി​സ്റ്റ് ഷാ​ജി മാ​ത്യു​വി​ന്‍റെ ക​ഥ​യി​ൽ ക​ലാ​സ്റ്റാ​ർ ക​ബീ​ർ, അ​ജി​ത് ചെ​ങ്ങ​റ, റാ​ഷി​ദ്, റെ​ജി ഫോ​ട്ടോ​ഷോ​പ്പ് എ​ന്നി​വ​രാ​ണ് അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന​ത്. ‌

മുമ്പ് ഈ ബസ് സ്റ്റാന്‍റിന്‍റെ ശോചനീയാവസ്ഥയെകുറിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട ഇലന്തൂർ സ്വദേശി സൂരജിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തന്നെ അപകീർത്തിപ്പെടുത്തുവാൻ ശ്രമിക്കുകയാണെന്ന സ്ഥലം എംഎൽഎ വീണ ജോർജിന്‍റെ പരാതിയെ തുടർന്നായിരുന്നു ഈ നടപടി.

സംഭവം മാധ്യമങ്ങളിൽ വാർത്തയായതോടെ എംഎൽഎയ്ക്കെതിരേ വൻ പ്രതിഷേധമായിരുന്നു സോഷ്യൽമീഡിയയിൽ ഉയർന്നത്. ഇതിനു പിന്നാലെയാണ് ബസ് സ്റ്റാന്‍റിന്‍റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടിയുള്ള ഹ്രസ്വചിത്രം സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.