ഫിറ്റ്നസ് ചലഞ്ച് പോലീസ് സേനയിലും; വെല്ലുവിളി ഏറ്റെടുത്ത് തൃശൂർ സിറ്റി പോലീസ് കമ്മീഷണറും കാസർഗോഡ് എസ്പിയും
Saturday, June 16, 2018 4:58 PM IST
കേ​ന്ദ്ര​മ​ന്ത്രി രാ​ജ്യ​വ​ർ​ദ്ധ​ൻ സിം​ഗ് റാ​ത്തോ​ഡി​ന്‍റെ ഫി​റ്റ്ന​സ് ച​ല​ഞ്ച് ഏ​റ്റെ​ടു​ത്ത് രം​ഗ​ത്തെ​ത്തി​യ പ്ര​മു​ഖ​ർ നി​ര​വ​ധി​യാ​ണ്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ഡി മു​ത​ൽ ക്രി​ക്ക​റ്റ് താ​രം വി​രാ​ട് കൊഹ്‌ലി​​യും മോ​ഹ​ൻ​ലാ​ൽ ഉ​ൾ​പ്പ​ടെ​യു​ള്ള നി​ര​വ​ധി ച​ല​ച്ചി​ത്ര താ​ര​ങ്ങ​ളും ഈ ​ച​ല​ഞ്ച് ഏ​റ്റെ​ടു​ത്ത് ത​ങ്ങ​ളു​ടെ ക​ഴി​വ് പ്ര​ക​ടി​പ്പി​ച്ച് രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

ഇ​പ്പൊ​ഴി​താ ഈ ​വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ത്ത് വാ​ർ​ത്ത​ക​ളി​ൽ താ​ര​മാ​കു​ക​യാ​ണ് തൃ​ശൂ​ർ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ജി.​എ​ച്ച്. യ​തീ​ഷ് ച​ന്ദ്ര​യും കാ​സ​ർ​ഗോ​ഡ് എ​സ്പി ഡോ. ​എ. ശ്രീ​നി​വാ​സും. പ്ര​ധാ​ന​മ​ന്ത്രി നി​ർ​ദ്ദേ​ശി​ച്ച ഫി​റ്റ​ന​സ് ച​ല​ഞ്ച് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന ഡി​ജി​പി ലോ​ക​നാ​ഥ് ബ​ഹ്റ​യു​ടെ നി​ർ​ദ്ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് ഇ​രു​വ​രും വെ​ല്ലു​വി​ളി​ഏ​റ്റെ​ടു​ത്ത് രം​ഗ​ത്തെ​ത്തി​യ​ത്.

തൃ​ശൂ​രി​ലെ ഒ​രു ഫി​റ്റ്ന​സ് ക്ല​ബ്ബി​ൽ വെ​ച്ച് പു​ഷ് അ​പ്പ് ചെ​യ്യു​ന്ന​തി​ന്‍റെ​യും പു​ള്ള് അ​പ്പ് ചെ​യ്യു​ന്ന​തി​ന്‍റെ​യും മ​റ്റ് കാ​യി​കാ​ഭ്യാ​സ​ങ്ങ​ൾ കാ​ണി​ക്കു​ന്ന​തി​ന്‍റെ​യും ദൃ​ശ്യ​ങ്ങ​ളാ​ണ് യ​തീ​ഷ് ച​ന്ദ്ര പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. ചു​റു​ചു​റു​ക്കോ​ടെ അ​ദ്ദേ​ഹം കാ​യി​കാ​ഭ്യാ​സം കാ​ണി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.



യോ​ഗ ചെ​യ്യു​ന്ന​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളാ​ണ് കാ​സ​ർ​ഗോ​ഡ് എ​സ്പി ഡോ. ​എ. ശ്രീ​നി​വാ​സ് പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. അ​സാ​മാ​ന്യ മെ​യ് വ​ഴ​ക്ക​ത്തോ​ടെ അ​ൽ​പ്പം സാ​ഹ​സി​ക​മാ​യി ത​ന്നെ​യാ​ണ് അ​ദ്ദേ​ഹം നി​ര​വ​ധി യോ​ഗാ​മു​റ​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്കു​ന്ന​ത്. എ​ന്താ​യാ​ലും വെ​ല്ലു​വി​ളി സ്വീ​ക​രി​ച്ചു​ള്ള ഇ​രു​വ​രു​ടെ​യും വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ നി​ര​വ​ധി​യാ​ളു​ക​ളാ​ണ് ക​ണ്ടു ക​ഴി​ഞ്ഞി​രി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.