നെതർലാൻഡ്സിലെ പ്ലാ​സ്റ്റി​ക് ര​ഹി​ത സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ൾ
Tuesday, March 13, 2018 11:58 AM IST
പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ൾ പ​രി​സ്ഥി​തി​ക്ക് ഹാ​നി​ക​ര​ണ​മാ​ണെ​ന്ന് എ​ല്ലാ​വ​ർ​ക്കും അ​റി​യാം. എ​ന്നാ​ൽ പ്ലാ​സ്റ്റി​ക്കി​ല്ലാ​ത്ത ഒ​രു ലോ​ക​ത്തെ​ക്കു​റി​ച്ച് ഇ​ന്ന് ചി​ന്തി​ക്കാ​നേ പാ​ടാ​ണ്. ക​ട​ക​ളി​ൽ പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ലും അ​വി​ടെ​നി​ന്ന് ല​ഭി​ക്കു​ന്ന പ​ല വ​സ്തു​ക്ക​ളും പ്ലാ​സ്റ്റി​ക്കി​ൽ പൊ​തി​ഞ്ഞാ​ണ് ന​മു​ക്ക് ല​ഭി​ക്കു​ക. എ​ന്നാ​ൽ പ്ലാ​സ്റ്റി​ക്കി​ല്ലാ​തെ ഒ​രു ചെ​റി​യ ക​ട​മാ​ത്ര​മ​ല്ല ഒ​രു സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് ത​ന്നെ പ്ര​വ​ർ​ത്തി​പ്പി​ക്കാ​മെ​ന്ന് തെ​ളി​യി​ക്കു​ക​യാ​ണ് നെ​ത​ർ​ല​ൻ​ഡ്സി​ലെ ആം​സ്റ്റ​ർ​ഡാം.

ലോ​ക​ത്തി​ലെ ആ​ദ്യ പ്ലാ​സ്റ്റി​ക് ര​ഹി​ത സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് ക​ഴി​ഞ്ഞ ദി​വ​സം ഇ​വി​ടെ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ഇ​വി​ടെ ല​ഭി​ക്കു​ന്ന നൂ​റു​ക​ണ​ക്കി​ന് ഉ​ത്പ​ന്ന​ങ്ങ​ളി​ൽ ഒ​ന്നി​ൽ​പ്പോ​ലും പ്ലാ​സ്റ്റി​ക്കി​ന്‍റെ സാ​ന്നി​ധ്യ​മി​ല്ല. ആ​ദ്യ​മൊ​ക്കെ ഇ​വി​ടെ എ​ത്തു​ന്ന ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ഇ​തു വി​ശ്വ​സി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലാ​യി​രു​ന്നു. കാ​ര​ണം മി​ക്ക വ​സ്തു​ക്ക​ളും പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ലാ​ക്കി വ​ച്ചി​രി​ക്കു​ന്ന​വ​യാ​ണെ​ന്നേ ഒ​റ്റ നോ​ട്ട​ത്തി​ൽ തോ​ന്നു​മാ​യി​രു​ന്നു​ള്ളു.

എ​ന്നാ​ൽ ഇ​വ​യൊ​ന്നും പ്ലാ​സ്റ്റി​ക്ക​ല്ലെ​ന്നും ആ​ഹാ​ര​വ​സ്തു​ക്ക​ൾ അ​ട​ക്കം എ​ല്ലാ സാ​ധ​ന​ങ്ങ​ളും പൊ​തി​യാ​ൻ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത് അ​ന്ന​ജം, പ​ഞ്ച​സാ​ര, പ​ൾ​പ്പ്, ഗ്ലാ​സ്, പേ​പ്പ​ർ, കാ​ഡ്ബോ​ർ​ഡ് എ​ന്നി​ങ്ങ​നെ​യു​ള്ള വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ചി​രി​ക്കു​ന്ന സാ​ധ​ന​ങ്ങ​ൾ​കൊ​ണ്ടാ​ണെ​ന്ന് സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ലെ​ന്ന​തു​പോ​ലെ ഇ​വ​യി​ലും സാ​ധ​ന​ങ്ങ​ൾ കേ​ടു​കൂ​ടാ​തെ ഇ​രി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.