ഇനി ഓടിക്കൊണ്ട് ചാർജ് ചെയ്യാം
Wednesday, April 18, 2018 8:33 AM IST
ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ടാ​ൽ ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തു​ക​ളി​ൽ സ​ർ​വ​സാ​ധാ​ര​ണ​മാ​യേ​ക്കും. ബാ​റ്റ​റി സാ​ങ്കേ​തി​ക​വി​ദ്യ കു​റേ​ക്കൂ​ടി മെ​ച്ച​പ്പെ​ട്ടാ​ൽ ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​രം​ഗ​ത്ത് വ​ലി​യ കു​തി​ച്ചു​ചാ​ട്ട​ത്തി​നു വ​ഴി​യൊ​രു​ങ്ങും. നി​ല​വി​ൽ ബാ​റ്റ​റി വാ​ഹ​ന​ങ്ങ​ൾ ചാ​ർ​ജ് തീ​ർ​ന്നാ​ൽ ചാ​ർ​ജ് ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ മി​ക്ക ഇ​ട​ങ്ങ​ളി​ലും വ്യാ​പി​ച്ചു​വ​രു​ന്ന​തേ​യു​ള്ളൂ. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ്വീ​ഡ​ൻ ശ്ര​ദ്ധ നേ​ടു​ന്ന​ത്.

ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ൾ​ക്കാ​യി മാ​ത്രം പാ​ത​യൊ​രു​ക്കു​ക മാ​ത്ര​മ​ല്ല ചാ​ർ​ജിം​ഗ് സം​വി​ധാ​ന​വും ഒ​രു​ക്കി​യാ​ണ് സ്വീ​ഡ​ൻ ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ളു​ടെ വ്യാ​പ​ന​ത്തെ സ്വാ​ഗ​തം ചെ​യ്ത​ത്. ര​ണ്ടു കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ലു​ള്ള പാ​ത​യി​ൽ വാ​ഹ​ന​ങ്ങ​ൾ ഓ​ടു​ന്ന​തി​നി​ടെ ത​ന്നെ ചാ​ർ​ജ് ചെ​യ്യാ​നു​ള്ള സം​വി​ധാ​ന​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ര​ണ്ടു ട്രാ​ക്കു​ള്ള ഈ ​റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് ചാ​ർ​ജ് ചെ​യ്യാ​നാ​വ​ശ്യ​മാ​യ ഇ​ല​ക്‌​ട്രി​ക് സ​ർ​ക്യൂ​ട്ടു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ട്രെ​യി​ൻ ട്രാ​ക്കി​നു മു​ക​ളി​ലൂ​ടെ പോ​കു​ന്ന ഇ​ല​ക്‌​ട്രി​ക് ലൈ​ൻ പോ​ലെ റോ​ഡി​നു മു​ക​ളി​ലാ​യു​ള്ള ഇ​ലക്‌​ട്രി​ക് ലൈ​നി​ൽ വാ​ഹ​ന​ത്തെ ബ​ന്ധി​പ്പി​ച്ചാ​ണ് ഓ​ടു​ന്ന​തി​നി​ടെ ബാ​റ്റ​റി ചാ​ർ​ജ് ചെ​യ്യു​ക.

ര​ണ്ടു കി​ലോ​മീ​റ്റ​ർ‌ നീ​ള​മു​ള്ള ഇ​ല​ക്‌​ട്രി​ക് ലൈ​ൻ 50 മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള ഭാ​ഗ​ങ്ങ​ളാ​യി തി​രി​ച്ചി​ട്ടു​ണ്ട്. വാ​ഹ​നം ഓ​ടു​ന്പോ​ൾ മാ​ത്ര​മാ​ണ് ബാ​റ്റ​റി ചാ​ർ​ജ് ആ​കു​ക. വാ​ഹ​നം നി​ന്നാ​ൽ ലൈ​നി​ൽ​നി​ന്ന് വാ​ഹ​ന​ത്തി​ലേ​ക്കു​ള്ള വൈ​ദ്യു​ത​പ്ര​വാ​ഹം നി​ല​യ്ക്കും. കൂ​ടാ​തെ, ഓ​രോ വാ​ഹ​ന​വും ഉ​പ​യോ​ഗി​ക്കു​ന്ന വൈ​ദ്യു​തി തി​ട്ട​പ്പെ​ടു​ത്തി ബി​ൽ ഡ്രൈ​വ​ർ​ക്കു ന​ല്കാ​നും സം​വി​ധാ​ന​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.