ഈ കൈകൾക്ക് ഇനിയും കരുത്തുണ്ടാവട്ടെ
Friday, March 9, 2018 9:07 AM IST
റോ​​​ഡി​​​ൽ കി​​​ട​​​ന്ന എ​​​ന്തോ ഒ​​​ന്ന്, ഇ​​​തു​​​വ​​​രെ ക​​​ണ്ടി​​​ട്ടി​​​ല്ലാ​​​ത്ത ആ ​​​സാ​​​ധ​​​നം അ​​​വ​​​ൾ -ആ ​​​പ​​​തി​​​മൂ​​​ന്നു​​​കാ​​​രി, കൗ​​​തു​​​ക​​​ത്തോ​​​ടെ കൈ​​യി​​ലെ​​ടു​​ത്തു. കി​​​ട്ടി​​യ വ​​​സ്തു ഗ്ര​​​നേ​​​ഡ് ആ​​​ണെ​​​ന്നു മ​​​ന​​​സി​​​ലാ​​​കും​​​മു​​​മ്പേ അ​​​ത് പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ചു, അ​​​വ​​​ളു​​​ടെ ര​​​ണ്ടു കൈ​​​പ്പ​​​ത്തി​​​ക​​​ളും ന​​​ഷ്ട​​​പ്പെ​​​ട്ടു. എ​​​ന്നാ​​​ൽ, വി​​​ധി​​​യെ പ​​​ഴി​​​ച്ച് ഇ​​​രി​​​ക്കാ​​​ൻ അ​​​വ​​​ൾ ഒ​​​രു​​​ക്ക​​​മാ​​​യി​​​രു​​​ന്നി​​​ല്ല. ന​​​ഷ്ട​​​പ്പെ​​​ട്ട കൈ​​​പ്പ​​​ത്തി​​​ക​​​ൾ​​​ക്കു പ​​​ക​​​രം മ​​​ന​​​ക്ക​​​രു​​​ത്തിനോടു കൂട്ടുപി ടിച്ച് അ​​​വ​​​ൾ പ​​​റ​​​ന്നു​​​യ​​​ർ​​​ന്നു.

ത​​​ക​​​ർ​​​ച്ച​​​യു​​​ടെ ചാ​​​ര​​​ത്തി​​​ൽ​​​നി​​​ന്ന് ഉ​​​യി​​​ർ​​​ത്തെ​​​ഴു​​​ന്നേ​​​റ്റ ആ ​​​ഫീ​​​നി​​​ക്സ് പ​​​ക്ഷി​​​യു​​​ടെ പേ​​​ര് മാ​​​ള​​​വി​​​ക അ​​​യ്യ​​​ർ. കു​​​റ​​​ച്ചു​​​കൂ​​​ടി കൃ​​​ത്യ​​​മാ​​​യി പ​​​റ​​​ഞ്ഞാ​​​ൽ, ഡോ. ​​മാ​​​ള​​​വി​​​ക അ​​​യ്യ​​​ർ. മ​​​ന​​​ക്ക​​​രു​​​ത്തി​​​ന്‍റെ പ​​​ര്യാ​​​യ​​​മാ​​​യ ഈ ​​​വ​​​നി​​​താ​​​ര​​​ത്ന​​​ത്തെ നാ​​​രീശ​​​ക്തി പു​​​ര​​​സ്കാ​​​രം ന​​ല്​​​കി ഇ​​​ന്ത്യ ആ​​​ദ​​​രി​​​ച്ചി​​​രി​​​ക്കു​​​ന്നു. തി​​​ക​​​ച്ചും ഈ ​​​ശ​​​ക്തീ​​​ക​​​ര​​​ണ പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് അ​​​ർ​​​ഹ​​​മാ​​​യ വ്യ​​​ക്തി​​​ത്വം.

ന​​​ഷ്ട​​​ങ്ങ​​​ളോ​​​ടു പ​​​ട​​​വെ​​​ട്ടി അ​​​വ​​​ൾ കുതിച്ചത് വ​​​ലി​​​യ ല​​​ക്ഷ്യ​​​ത്തി​​​ലേ​​​ക്കാ​​​യി​​​രു​​​ന്നു. മ​​​ന​​​സി​​​ൽ നി​​​റ​​​ച്ച ഇ​​​ന്ധ​​​നം ആ​​​ത്മ​​​വി​​​ശ്വാ​​​സ​​​വും മ​​​നോ​​​ബ​​​ല​​​വും. 2002ൽ ​​​സം​​​ഭ​​​വി​​​ച്ച അ​​​പ​​​ക​​​ട​​​ത്തെ പി​​​ന്നി​​​ലാ​​​ക്കി ഒ​​​ന്നി​​​നു പി​​​റ​​​കേ ഒ​​​ന്നാ​​​യി നേ​​​ട്ട​​​ങ്ങ​​​ളു​​​ടെ കൊ​​​ടു​​​മു​​​ടി ക​​​യ​​​റി ചെ​​​ന്നൈ​​​യി​​​ൽ ജീ​​​വി​​​ക്കു​​​ന്ന മാ​​​ള​​​വി​​​ക​​​യു​​​ടെ നി​​​ശ്ച​​​യ​​​ദാ​​​ർ​​​ഢ്യം. പ്ര​​​തി​​​സ​​​ന്ധി​​​ക​​​ളോ​​​ടു​​​ള്ള സ​​​ന്ധി​​​യി​​​ല്ലാ​​​ത്ത പോ​​​രാ​​​ട്ട​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണ്.

ഈ ​​​അ​​​പ​​​ക​​​ട​​​ത്തി​​​നു​​​ശേ​​​ഷം കാ​​​ലു​​​ക​​​ൾ​​​ക്കും ബ​​​ല​​​ക്ഷ​​​യം അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ടി​​​രു​​​ന്നു. കാ​​​ലി​​​ൽ മ​​​രു​​​ന്നു പു​​​ര​​​ട്ടി​​​യാ​​​ണ് രാ​​​ത്രി ക​​​ഴി​​​ച്ചു​​​കൂ​​​ട്ടി​​​യി​​​രു​​​ന്ന​​​ത്. പി​​​എ​​​ച്ച്ഡി ചെ​​​യ്യു​​​ന്ന സ​​​മ​​​യ​​​ത്ത് ഏ​​​റെ ശാ​​​രീ​​​രി​​​ക ക്ലേ​​​ശം അ​​​നു​​​ഭ​​​വി​​​ക്കേ​​​ണ്ടി​​​വ​​​ന്നു. വേ​​​ദ​​​ന സ​​​ഹി​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​തെ വ​​​രു​​​മ്പോ​​​ൾ കു​​​റ​​​ച്ചു​​​നേ​​​രം വി​​​ശ്ര​​​മി​​​ച്ച​​​ശേ​​​ഷ​​​മാ​​​യി​​​രു​​​ന്നു പ​​​ഠ​​​നം ന​​​ട​​​ത്തി​​​യി​​​രു​​​ന്ന​​​ത്.

ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ കും​​​ഭ​​​കോ​​​ണ​​​ത്താ​​​യി​​​രു​​​ന്നു മാ​​​ള​​​വി​​​ക ജ​​​നി​​​ച്ച​​​ത്. തു​​​ട​​​ർ​​​ന്നു​​​ള്ള ജീ​​​വി​​​തം രാ​​​ജ​​​സ്ഥാ​​​നി​​​ലെ ബീ​​​ക്കാ​​​നി​​​റി​​​ലും. അ​​​വി​​​ടെ​​​വ​​​ച്ചാ​​​ണ് അ​​​പ​​​ക​​​ടം സം​​​ഭ​​​വി​​​ച്ച​​​ത്. പ​​​ത്താം​​​ക്ലാ​​​സി​​​ലെ പ​​​രീ​​​ക്ഷ​​​യി​​​ൽ പ്രൈ​​​വ​​​റ്റാ​​​യി എ​​​ഴു​​​തി ആ ​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഒ​​​ന്നാം സ്ഥാ​​​നം നേ​​​ടി. വൈ​​​ക​​​ല്യ​​​മുള്ള ആ​​​ളു​​​ക​​​ൾ നേ​​​രി​​​ടേ​​​ണ്ടി​​​വ​​​രു​​​ന്ന അ​​​പ​​​മാ​​​നം എ​​​ന്ന​​​താ​​​യി​​​രു​​​ന്നു മാ​​​ള​​​വി​​​ക​​​യു​​​ടെ ഗ​​​വേ​​​ഷ​​​ണ വി​​​ഷ​​​യം. വൈ​​​ക​​​ല്യ​​​മു​​​ള്ള​​​വ​​​രോ​​​ടു സ​​​മൂ​​​ഹം എ​​​ങ്ങ​​​നെ പെ​​​രു​​​മാ​​​റു​​​ന്നു എ​​​ന്ന​​​റി​​​യാ​​​ൻ മാ​​​ള​​​വി​​​ക ചെ​​​ന്നൈ​​​യി​​​ലെ ആ​​​യി​​​ര​​​ത്തോ​​​ളം ബി​​​രു​​​ദവി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​മാ​​​യി അ​​​ഭി​​​മു​​​ഖം ന​​​ട​​​ത്തി. വൈ​​​ക​​​ല്യം ബാ​​​ധി​​​ച്ച പ​​​ത്തു​​​പേ​​​രെ പ്ര​​​ത്യേ​​​കം സ​​​ന്ദ​​​ർ​​​ശി​​​ച്ച് അ​​​വ​​​രു​​​ടെ അ​​​നു​​​ഭ​​​വ​​​ങ്ങ​​​ളും അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ളും ശേ​​​ഖ​​​രി​​​ക്കു​​​ക​​​യും ​​​ചെ​​​യ്തു.

2017 ഡി​​​സം​​​ബ​​​റി​​​ൽ ഡോ​​​ക്ട​​​റേ​​​റ്റ് നേ​​​ടി​​​യ മാ​​​ള​​​വി​​​ക ഫേ​​​സ്ബു​​​ക്ക് പോ​​​സ്റ്റ് ഇ​​​ട്ട​​​ത് ഇ​​​ങ്ങ​​​നെ: ""ഞാ​​​ൻ എ​​​ങ്ങ​​​നെ എ​​​ന്‍റെ ഗ​​​വേ​​​ഷ​​​ണ പ്ര​​​ബ​​​ന്ധം ടൈ​​​പ്പ് ചെ​​​യ്തു ത​​​യാ​​​റാ​​​ക്കി എ​​​ന്ന​​​താ​​​യി​​​രി​​​ക്കും നി​​​ങ്ങ​​​ളു​​​ടെ മ​​​ന​​​സി​​​ൽ ഉ​​​യ​​​രു​​​ന്ന കൗ​​​തു​​​കം.'' പോ​​​സ്റ്റ് ഇ​​​ട്ട് നി​​​മി​​​ഷ​​​നേ​​​രം​​​കൊ​​​ണ്ട് ഇ​​​ത് വൈ​​​റ​​​ലാ​​​യി. മാ​​​ള​​​വി​​​ക​​​യു​​​ടെ ഇം​​​ഗ്ലീ​​​ഷ് പോ​​​സ്റ്റ് ഇ​​​ങ്ങ​​​നെ - “ Say hello to Dr. Malavika Iyer,
To everyone who has been curious as to how I type, Do you see that bone protruding from my right hand? That is my one and only extraordinary finger. I even typed my Ph.D thesis with it.”

വൈ​​​ക​​​ല്യ​​​മു​​​ള്ള​​​വ​​​രു​​​മാ​​​യു​​​ള്ള ച​​​ർ​​​ച്ച​​​യി​​​ൽ മാ​​​ള​​​വി​​​ക തി​​​രി​​​ച്ച​​​റി​​​ഞ്ഞ​​​ത് അ​​​വ​​​രു​​​ടെ പ്ര​​​ശ്നം​ ത​​​ന്‍റേ​​​തു​​​ത​​​ന്നെ​​​യാ​​​ണെ​​​ന്നാ​​​ണ്. കു​​​റ​​​ച്ചു​​​നാ​​​ൾ അ​​​മേ​​​രി​​​ക്ക​​​യി​​​ൽ താ​​​മ​​​സി​​​ച്ച​​​പ്പോ​​ഴും മാ​​​ള​​​വി​​​ക ത​​​ന്‍റെ കൃ​​​ത്രി​​​മ കൈ​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രു​​​ന്നി​​​ല്ല. ഇ​​​ന്ത്യ​​​യി​​​ലേ​​​ക്ക് വ​​​ന്ന​​​പ്പോ​​​ഴും അ​​​ത് കൈ​​​വ​​​ശ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. ഇ​​​ന്ത്യ​​​യി​​​ൽ ചെ​​​ല​​​വി​​​ട്ട ര​​​ണ്ടു​​​മാ​​​സ​​​വും ത​​​ന്‍റെ നേ​​​ർ​​​ക്ക് ആ​​​ളു​​​ക​​​ളു​​​ടെ നോ​​​ട്ടം ഏ​​​റെ ഞെ​​​ട്ടി​​​ച്ചി​​​രു​​​ന്നു​​​വെ​​​ന്ന് മാ​​​ള​​​വി​​​ക പ​​​റ​​​യു​​​ന്നു.

അ​​​തു​​​മൂ​​​ലം വീ​​​ടി​​​നു പു​​​റ​​​ത്തേ​​​ക്ക് ഇ​​​റ​​​ങ്ങാ​​​ൻ​​​പോ​​​ലും തോ​​​ന്നി​​​യി​​​ല്ല. പി​​​ന്നീ​​​ട് ക്ര​​​മേ​​​ണ സ്വ​​​യം മാ​​​റ്റം​​​വ​​​രു​​​ത്തി. മ​​​റ്റു​​​ള്ള​​​വ​​​ർ എ​​​ന്തു ക​​​രു​​​തും എ​​​ന്ന​​​തി​​​ൽ ആ​​​ശ​​​ങ്ക​​​പ്പെ​​​ടേ​​​ണ്ട​​​തി​​​ല്ല എ​​​ന്നു സ്വ​​​യം പ​​​റ​​​ഞ്ഞു മ​​​ന​​​സി​​​ൽ ഉ​​​റ​​​പ്പി​​​ച്ചു. കൂ​​​ടു​​​ത​​​ൽ ആ​​​ളു​​​ക​​​ളെ ഉ​​​ൾ​​​ക്കൊ​​​ള്ളി​​​ക്കു​​​ന്ന വി​​​ധ​​​ത്തി​​​ൽ സ്കൂ​​​ൾ പ​​​ഠ​​​ന​​​ത്തി​​​ൽ മാ​​​റ്റ​​​ങ്ങ​​​ൾ വ​​​രു​​​ത്ത​​​ണ​​​മെ​​​ന്നാ​​​ണ് മാ​​​ള​​​വി​​​ക​​​യു​​​ടെ അ​​​ഭി​​​പ്രാ​​​യം. അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വ​​​നി​​​താ​​​ദി​​​ന​​​ത്തി​​​ൽ സ്ത്രീശ​​​ക്തീ​​​ക​​​ര​​​ണ​​​ത്തി​​​ന് പ്ര​​​ചോ​​​ദ​​​ന​​​മേ​​​കു​​​മാ​​​റ് ഈ ​​​നി​​​ശ്ച​​​യദാ​​​ർ​​​ഢ്യ​​​ത്തി​​​നു​​​ള്ള സ​​​മ്മാ​​​ന​​​മാ​​​ണ് രാ​​​ഷ്‌​​​ട്ര​​​പ​​​തി രാം​​​നാ​​​ഥ് കോ​​​വി​​​ന്ദി​​​ൽ​​​നി​​​ന്ന് ഏ​​​റ്റു​​​വാ​​​ങ്ങി​​​യ - നാ​​​രീശ​​​ക്തി പു​​​ര​​​സ്കാ​​​രം.

പ​​ടി​​പ​​ടി​​യാ​​യി മു​​ന്നോ​​ട്ട്

അ​​പ​​ക​​ടം ത​​ന്‍റെ ജീ​​വി​​തം ഇ​​ല്ലാ​​താ​​ക്കി എ​​ന്നു വി​​ല​​പി​​ച്ച് ഒ​​തു​​ങ്ങി​​ക്കൂ​​ടാ​​ൻ ത​​യാ​​റാ​​വാ​​തി​​രു​​ന്ന മാ​​ള​​വി​​ക ഇ​​ന്ന് ആ​​ഗോ​​ള​​ത​​ല​​ത്തി​​ൽ ശ്ര​​ദ്ധി​​ക്ക​​പ്പെ​​ട്ട മ​​നു​​ഷ്യാ​​വ​​കാ​​ശ ​​പ്ര​​വ​​ർ​​ത്ത​​ക​​കൂ​​ടി​​യാ​​ണ്. ഐ​​ക്യ​​രാ​​ഷ്‌​​ട്ര​​സം​​ഘ​​ട​​ന​​യു​​ടെ യു​​വ​​ജ​​ന​​ങ്ങ​​ൾ​​ക്കും ലിം​​ഗ​​സ​​മ​​ത്വ​​ത്തി​​നും വേ​​ണ്ടി​​യു​​ള്ള പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ൽ മാ​​ള​​വി​​ക​​യും പ​​ങ്കാ​​ളി​​യാ​​ണ്. ‌വ്യ​​ക്തി​​ത്വ​​വി​​ക​​സ​​ന പ​​രി​​ശീ​​ല​​ക, അം​​ഗ​​പ​​രി​​മി​​ത​​രു​​ടെ അ​​വ​​കാ​​ശ​​ങ്ങ​​ൾ​​ക്കാ​​യി പോ​​രാ​​ടു​​ന്ന പ്ര​​വ​​ർ​​ത്ത​​ക എ​​ന്നീ നി​​ല​​കളി​​ലും ശ്ര​​ദ്ധി​​ക്ക​​പ്പെ​​ട്ടി​​ട്ടു​​ണ്ട്.

ശാ​​രീ​​രി​​ക ന്യൂ​​ന​​ത​​ക​​ളു​​ള്ള​​വ​​ർ​​ക്കു​​വേ​​ണ്ടി ലോ​​ക​​ത്തു​​ട​​നീ​​ളം സ​​ഞ്ച​​രി​​ച്ച് ബോ​​ധ​​വ​​ത്ക​​ര​​ണ ​​പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളും ന​​ട​​ത്തി​​വ​​രു​​ന്നു. ഒ​​ക്‌​​ടോ​​​ബ​​​റി​​​ൽ ന​​​ട​​​ന്ന ലോ​​​ക ഇ​​​ക്ക​​​ണോ​​​മി​​​ക് ഫോ​​​റ​​​ത്തി​​​ന്‍റെ ഇ​​​ന്ത്യ ഇ​​​ക്ക​​​ണോ​​​മി​​​ക് ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ മാ​​​ള​​​വി​​​ക​​​യും വേ​​​ദി പ​​​ങ്കി​​​ട്ടി​​​രു​​​ന്നു. ഐ​​​ക്യ​​രാ​​​ഷ്‌​​​ട്ര സം​​​ഘ​​​ട​​​ന​​​യി​​​ലെ യൂ​​​ത്ത് ഫോ​​​റ​​​ത്തി​​​ൽ പ്ര​​​സം​​​ഗി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ക്ഷ​​​ണം മാ​​​ള​​​വി​​​ക​​​യ്ക്കു ല​​​ഭി​​​ച്ചു. പ്ര​​​തി​​​സ​​​ന്ധി​​​ക​​​ളെ നി​​​ശ്ച​​​യ​​​ദാ​​​ർ​​​ഢ്യം​​​കൊ​​​ണ്ട് മ​​​റി​​​ക​​​ട​​​ന്ന് വി​​​ജ​​​യശൃം​​​ഗ​​​ങ്ങ​​​ളി​​​ലേ​​​ക്കു കു​​​തി​​​ക്കു​​​ന്ന മാ​​​ള​​​വി​​​ക​​യ്ക്കു കൂ​​ട്ടാ​​യു​​ള്ള​​ത് നേ​​ട്ട​​ങ്ങ​​ളു​​ടെ പ​​ര​​മ്പ​​ര​​ത​​ന്നെ​​യാ​​ണ്. അ​​തെ, തോ​​ൽ​​ക്കാ​​ൻ മ​​ന​​സി​​ല്ലാ​​ത്ത​​വ​​ളു​​ടെ​​യൊ​​പ്പം ​​കൂ​​ടി​​യ നേ​​ട്ട​​ങ്ങ​​ൾ...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.