വാട്സ്ആപ്പിൽ ഇനി ഗ്രൂപ്പ് വീഡിയോ കോളിംഗ്
Wednesday, August 1, 2018 9:54 AM IST
വാ​ട്സ്ആ​പ്പി​ൽ വീ​ഡി​യോ-​വോ​യി​സ് പി​ന്തു​ണ​യോ​ടെ ഗ്രൂ​പ്പ് കോ​ളിം​ഗ് ന​ട​ത്താ​ൻ ക​ഴി​യു​ന്ന സം​വി​ധാ​നം നി​ല​വി​ൽ​വ​ന്നു. 2017 ഒ​ക്‌​ടോ​ബ​റി​ൽ വി​ക​സി​പ്പി​ച്ച ഗ്രൂ​പ്പ് കോ​ളിം​ഗ് സം​വി​ധാ​ന​ത്തെ സം​ബ​ന്ധി​ച്ച് മേ​യി​ൽ ന​ട​ത്തി​യ ആ​ന്വ​ൽ എ​ഫ്8 ഡെ​വ​ല​പ്പ​ർ കോ​ണ്‍ഫ​റ​ൻ​സി​ൽ ഫേ​സ്ബു​ക്ക് പ്ര​ഖ്യാ​പ​നം ന​ട​ത്തി​യി​രു​ന്നു. പു​തി​യ ഫീ​ച്ച​ർ ലോ​ക​മെ​ന്പാ​ടു​മു​ള്ള ആ​ൻ​ഡ്രോ​യ്ഡ്, ഐ​ഒ​എ​സ് പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ ല​ഭ്യ​മാ​കും. ഒ​രേ​സ​മ​യം നാ​ലു പേ​രു​മാ​യാ​ണ് ഗ്രൂ​പ്പ് കോ​ളിം​ഗ് ന​ട​ത്താ​ൻ ക​ഴി​യു​ക.

സി​ഗ്ന​ൽ കു​റ​ഞ്ഞ​യി​ട​ങ്ങ​ളി​ലും മി​ക​വു പ്ര​ക​ടി​പ്പി​ക്കു​ന്ന രീ​തി​യി​ലാ​ണ് പു​തി​യ ഗ്രൂ​പ്പ് കോ​ളിം​ഗ് സം​വി​ധാ​നം രൂ​പ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് ക​ന്പ​നി പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. വി​ളി​ക​ൾ എ​ൻ​ഡ് ടു ​എ​ൻ​ഡ് എ​ൻ​ക്രി​പ്ഷ​ൻ രീ​തി​യി​ൽ സു​ര​ക്ഷി​ത​മാ​യി​രി​ക്കും. പു​തി​യ സം​വി​ധാ​നം ഫോ​ണി​ൽ ല​ഭി​ക്കാ​ൻ ഗൂ​ഗി​ൾ, ആ​പ്പി​ൾ പ്ലേ​സ്റ്റോ​റു​ക​ളി​ൽ​നി​ന്ന് വാ​ട്സ്ആ​പ്പി​ന്‍റെ പു​തി​യ വേ​ർ​ഷ​ൻ ഡൗ​ണ്‍ലോ​ഡ് ചെ​യ്യ​ണം.

ഫേ​സ്ബു​ക്ക് മെ​സ​ഞ്ച​ർ നി​ല​വി​ൽ 50 പേ​ർ​ക്ക് ഒ​ന്നി​ച്ചു വീ​ഡി​യോ കോ​ൾ ചെ​യ്യാ​ൻ ക​ഴി​യു​ന്ന സം​വി​ധാ​നം ന​ല്കു​ന്നു​ണ്ട്. സ്കൈ​പ്- 25, സ്നാ​പ്ചാ​റ്റ്-16, ആ​പ്പി​ൾ ഫേ​സ്ടൈം-32 എ​ന്നി​ങ്ങ​നെ​യും വി​വി​ധ ആ​പ്ലി​ക്കേ​ഷ​നു​ക​ൾ വീ​ഡി​യോ ഗ്രൂ​പ്പ് കോ​ളിം​ഗ് സം​വി​ധാ​നം ന​ല്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.