കൂ​ടി​നു​ള്ളി​ൽ കി​ട​ക്കു​ന്ന സിം​ഹ​ത്തെ ക​ല്ലെ​റി​ഞ്ഞ് സ​ന്ദ​ർ​ശ​ക​ർ; അ​മ്പ​ര​പ്പി​ക്കു​ന്ന സം​ഭ​വം ചൈ​ന​യി​ൽ
Wednesday, June 20, 2018 12:30 PM IST
മൃ​ഗ​ശാ​ല​യി​ലെ കൂ​ടി​നു​ള്ളി​ൽ കി​ട​ക്കു​ന്ന സിം​ഹ​ത്തി​നു നേ​ർ​ക്ക് സ​ന്ദ​ർ​ശ​ക​ർ ക​ല്ലെ​റി​യു​ന്ന​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു. ബെ​യ്ജിം​ഗി​ലെ വൈ​ൽ​ഡ് ലൈ​ഫ് പാ​ർ​ക്കി​ലാ​ണ് ഏ​വ​രെ​യും അ​മ്പ​ര​പ്പി​ച്ച സം​ഭ​വം ന​ട​ന്ന​ത്.

കൂ​ടി​നു​ള്ളി​ൽ ശാ​ന്ത​രാ​യി കി​ട​ക്കു​ന്ന സിം​ഹ​ങ്ങ​ൾ​ക്കു നേ​ർ​ക്ക് ഒ​രാ​ൾ ക​ല്ലെ​ടു​ത്തെ​റി​യു​മ്പോ​ൾ സ​മീ​പം നി​ന്ന് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന യു​വ​തി സ​മീ​പ​ത്തു​ള്ള മ​റ്റൊ​രു സിം​ഹ​ത്തെ​യും ക​ല്ലെ​റി​യു​വാ​ൻ നി​ർ​ദ്ദേ​ശി​ക്കു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം.

ചൈ​ന​യി​ലെ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഈ ​വീ​ഡി​യോ വൈ​റ​ലാ​യ​തി​നെ തു​ട​ർ​ന്ന് ഇ​വ​രു​ടെ പ്ര​വൃ​ത്തി​യെ വി​മ​ർ​ശി​ച്ച് നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ്. ഇ​തി​നു മു​മ്പും മൃ​ഗ​ശാ​ല​യി​ൽ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ആ​ളു​ക​ൾ മൃ​ഗ​ങ്ങ​ളെ ആ​ക്ര​മി​ച്ച സം​ഭ​വം ചൈ​ന​യി​ൽ ഉ​ണ്ടാ​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.