കോപ്പിയടി തടയാൻ മൂത്രപ്പുരയിൽ കാമറ!
Tuesday, May 22, 2018 2:16 PM IST
അ​ലി​ഗ​ഡ് ദ​രം സ​മാ​ജ് ഡി​ഗ്രി കോ​ള​ജി​ലെ ആ​ണ്‍​കു​ട്ടി​ക​ളു​ടെ മൂ​ത്ര​പ്പു​ര​യി​ൽ സി​സി​ടി​വി കാ​മ​റ പി​ടി​പ്പി​ച്ച​ത് വി​വാ​ദ​മാ​കു​ന്നു. വി​ദ്യാ​ർ​ത്ഥി​ക​ൾ അ​ടി​വ​സ്ത്ര​ത്തി​ൽ കോ​പ്പി ക​ട​ലാ​സ് ഒ​ളി​പ്പി​ച്ച് പ​രീ​ക്ഷാ​ഹാ​ളി​ൽ എ​ത്തു​ന്ന​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​ണ് അ​ധി​കൃ​ത​ർ ഇ​ത്ത​ര​ത്തി​ൽ ഒ​രു ന​ട​പ​ടി​യെ​ടു​ത്തി​രി​ക്കു​ന്ന​ത്. എ​ൽ​എ​ൽ​ബി, ബി​ബി​എ, ബി​സി​എ പ​രീ​ക്ഷ​ക​ൾ ന​ട​ക്കു​ന്ന കെ​ട്ടി​ട​ത്തി​ലെ ശു​ചി​മു​റി​ക​ളി​ലാ​ണ് ഇ​ത് ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

എ​ന്നാ​ൽ, ത​ട്ടി​പ്പ് പി​ടി​കൂ​ടാ​നാ​ണ് കാ​മ​റ ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​നെ സ്വ​കാ​ര്യ​ത​യി​ലേ​ക്കു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​യി കാ​ണേ​ണ്ട​തി​ല്ലെ​ന്നും പ്രി​ൻ​സി​പ്പാ​ൾ അ​റി​യി​ച്ചു. മൂ​ത്ര​പ്പു​ര​യു​ടെ മൂ​ല​ക​ളി​ൽ മാ​ത്ര​മാ​ണ് കാമ​റ​ക​ൾ ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത് എ​ന്ന് പു​തു​താ​യി വ​ന്ന പ്രി​ൻ​സി​പ്പൽ എ​ച്. പ്ര​കാ​ശ് പ​റ​ഞ്ഞു.

പെ​ണ്‍​കു​ട്ടി​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ അ​ധ്യാ​പി​ക​മാ​രും ആ​ണ്‍​കു​ട്ടി​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ അ​ധ്യാ​പ​ക​രു​മാ​ണ് നി​രീ​ക്ഷി​ക്കു​ന്ന​ത് എ​ന്നും പ്രി​ൻ​സി​പ്പൽ പ​റ​ഞ്ഞു. മൂ​ത്ര​പ്പു​ര​ക​ളി​ൽ മാ​ത്ര​മാ​ണ് വ​ച്ചി​രി​ക്കു​ന്ന​തെ​ന്നും ശു​ചി​മു​റി​ക​ളി​ൽ വ​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം ദേ​ശീ​യ​മാ​ധ്യ​മ​ത്തോ​ട് പ​റ​ഞ്ഞു. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ പ്ര​തി​ഷേ​ധ​വു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ രം​ഗ​ത്ത് വ​ന്നി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.