ട്രൂ കോളറിൽ ഇനിമുതൽ കോൾ റിക്കാർഡിംഗും
Tuesday, July 17, 2018 9:53 AM IST
ട്രൂ​​കോ​​ള​​ർ പു​​തി​​യ ഫീ​​ച്ച​​ർ അ​​വ​​ത​​രി​​പ്പി​​ച്ചു. ആ​​ഗോ​​ള​​ത​​ല​​ത്തി​​ലു​​ള്ള ആ​​ൻ​​ഡ്രോ​​യ്ഡ് ഉ​​പ​​യോ​​ക്താ​​ക്ക​​ൾ​​ക്ക് ഇ​​നിമു​​ത​​ൽ ട്രൂ ​​കോ​​ള​​റി​​ലൂ​​ടെ കോ​​ൾ റി​​ക്കാ​​ർ​​ഡ് ചെ​​യ്യാം. ഫോ​​ൺ കോ​​ളി​​ലൂ​​ടെ വ്യ​​ക്തി​​ഹ​​ത്യ, ത​​ട്ടി​​പ്പ് തു​​ട​​ങ്ങി​​യ കു​​റ്റ​​കൃ​​ത്യ​​ങ്ങ​​ൾ ന​​ട​​ത്തു​​ന്ന​​തു ത​​ട​​യാ​​നും പ​​രാ​​തി​​പ്പെ​​ടാ​​നും സൗ​​ക​​ര്യ​​മൊ​​രു​​ക്കാ​​നാ​​ണ് പു​​തി​​യ ഫീ​​ച്ച​​ർ.

ഉ​​പ​​യോ​​ക്താ​​ക്ക​​ൾ​​ക്ക് പു​​തി​​യ ബി​​സി​​ന​​സ് പ​​ങ്കാ​​ളി​​ക​​ളെ ക​​ണ്ടെ​​ത്താ​​ൻ സ​​ഹാ​​യി​​ക്കു​​ന്ന​​തു മു​​ത​​ൽ അ​​നാ​​വ​​ശ്യ കോ​​ളു​​ക​​ളി​​ൽ​​നി​​ന്നു ര​​ക്ഷ​​നേ​​ടാ​​ൻ സ്ത്രീ​​ക​​ളെ സ​​ഹാ​​യി​​ക്കാ​​നും ട്രൂ ​​കോ​​ള​​റി​​നു ക​​ഴി​​യു​​മെ​​ന്ന് സ്വീ​​ഡ​​ൻ ആ​​സ്ഥാ​​ന​​മാ​​യു​​ള്ള ട്രൂ​​കോ​​ള​​റി​​ന്‍റെ നി​​ർ​​മാ​​താ​​ക്ക​​ൾ വാ​​ർ​​ത്താ​​ക്കു​​റി​​പ്പി​​ൽ അ​​റി​​യി​​ച്ചു.

ട്രൂ​​കോ​​ള​​ർ ഉ​​പ​​യോ​​ക്താ​​ക്ക​​ളു​​ടെ നി​​ര​​ന്ത​​ര​​മാ​​യ ആ​​വ​​ശ്യ​​പ്ര​​കാ​​ര​​മാ​​ണ് കോ​​ൾ റി​​ക്കാ​​ർ​​ഡിം​​ഗ് ഫീ​​ച്ച​​ർ​​കൂ​​ടി ഉ​​ൾ​​പ്പെ​​ടു​​ത്തി​​യ​​ത്. എ​​ന്നാ​​ൽ, പ്രീ​​മി​​യം ഉ​​പ​​യോ​​ക്താ​​ക്ക​​ൾ​​ക്കു മാ​​ത്ര​​മാ​​യി​​രി​​ക്കും പു​​തി​​യ ഫീ​​ച്ച​​ർ ല​​ഭ്യ​​മാ​​കു​​ക. പ്രീ​​മി​​യം ഉ​​പ​​യോ​​ക്താ​​ക്ക​​ൾ ഡ​​യ​​ൽ ചെ​​യ്യു​​ന്പോ​​ഴോ കോ​​ൾ റി​​സീ​​വ് ചെ​​യ്യു​​ന്പോ​​ഴോ റി​​ക്കാ​​ർ​​ഡിം​​ഗ് ഫീ​​ച്ച​​ർ ഓ​​ൺ ചെ​​യ്യാ​​നു​​ള്ള ഓ​​പ്ഷ​​ൻ ല​​ഭി​​ക്കും.

റി​​ക്കാ​​ർ​​ഡ് ചെ​​യ്യു​​ന്ന​​വ ഫോ​​ൺ സ്റ്റോ​​റേ​​ജി​​ലേ​​ക്ക് സേ​​വ് ചെ​​യ്യ​​പ്പെ​​ടു​​ക​​യും ചെ​​യ്യും. പ്രീ​​മി​​യം സ​​ബ്സ്ക്രി​​പ്ഷ​​ൻ കൂ​​ടാ​​തെ 14 ദി​​വ​​സ​​ത്തെ ട്ര​​യ​​ൽ ഓ​​പ്ഷ​​നും ക​​ന്പ​​നി ന​​ല്കു​​ന്നു​​ണ്ട്‌.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.