ആ​ൾ​ത്താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടി​ൽ​ നി​ന്ന് കിട്ടിയത് ഒ​രു കു​ടം സ്വ​ർ​ണ​നാ​ണ​യം
Thursday, June 14, 2018 5:34 PM IST
വ​ർ​ഷ​ങ്ങ​ളാ​യി ആ​ൾ​ത്താ​മ​സ​മി​ല്ലാ​തി​രു​ന്ന വീ​ട്ടി​ൽ​നി​ന്ന് ഒ​രു കു​ടം സ്വ​ർ​ണം ക​ണ്ടെ​ത്തി. ഫ്രാ​ൻ​സി​ലെ ക്രും​പെ​റി​ലാ​യി​രു​ന്നു സം​ഭ​വം.

വീ​ട് പൊ​ളി​ച്ചു​നീ​ക്കാ​നെ​ത്തി​യ സം​ഘ​മാ​ണ് വീ​ടി​ന്‍റെ സ്റ്റോ​ർ റൂ​മി​ൽ​നി​ന്ന് നി​ധി ക​ണ്ടെ​ത്തി​യ​ത്. ഈ​യം​കൊ​ണ്ടു​ണ്ടാ​ക്കി​യ ഒ​രു കു​ട​ത്തി​നു​ള്ളി​ലാ​യി​രു​ന്നു സ്വ​ർ​ണ​നാ​ണ​യ​ങ്ങ​ൾ സൂ​ക്ഷി​ച്ചി​രു​ന്ന​ത്.

1870 ൽ ​പു​റ​ത്തി​റ​ക്കി​യ 600 ബെ​ൽ​ജി​യം സ്വ​ർ​ണ​നാ​ണ​യ​ങ്ങ​ളാ​ണ് കു​ട​ത്തി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ന്‍റെ യ​ഥാ​ർ​ഥ മൂ​ല്യം ക​ണ​ക്കാ​ക്കി​യി​ട്ടി​ല്ല.

നി​ധി ക​ണ്ടെ​ടു​ത്ത​വ​ർ അ​ത് പോ​ലീ​സി​ന് കൈ​മാ​റി. ഫ്രാ​ൻ​സി​ലെ നി​യ​മ​മ​നു​സ​രി​ച്ച് ഇ​ത്ത​ര​ത്തി​ലു​ള്ള പ​ഴ​യ നി​ധി​ക​ൾ ക​ണ്ടെ​ത്തി​യാ​ൽ അ​തി​ൽ പ​കു​തി നി​ധി ഇ​രു​ന്ന സ്ഥ​ല​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​നും ബാ​ക്കി പ​കു​തി നി​ധി ക​ണ്ടെ​ടു​ത്ത​യാ​ൾ​ക്കും അ​വ​കാ​ശ​പ്പെ​ട്ട​താ​ണ്.

ഇ​പ്പോ​ൾ കി​ട്ടി​യി​രി​ക്കു​ന്ന നി​ധി​ക്ക് കു​റ​ഞ്ഞ​ത് ഒ​രു കോ​ടി രൂ​പ​യു​ടെ മൂ​ല്യ​മു​ണ്ടെ​ന്നാ​ണ് ക​രു​തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.