സെ​​​​ൽ​​​​ഫി​​​​ക്കു​​​​വേ​​​​ണ്ടി സം​​​​ഘം ചേ​​​​ർ​​​​ന്ന് ഏ​​​​റ്റു​​​​മു​​​​ട്ടി വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​രി​​​​ക​​​​ൾ
Sunday, August 12, 2018 9:15 AM IST
സെ​​​​ൽ​​​​ഫി​​​​ക്കു​​​​വേ​​​​ണ്ടി സം​​​​ഘം ചേ​​​​ർ​​​​ന്ന് ഏ​​​​റ്റു​​​​മു​​​​ട്ടി വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​രി​​​​ക​​​​ൾ. ഇ​​​റ്റ​​​ലി​​​യി​​​ലെ ലോ​​​​ക​​​​പ്ര​​​​ശ്സ​​​​ത ട്രെ​​​​വി ജലധാരയ്ക്കടു​​​​ത്താ​​​​ണ് വി​​​​നോ​​​​ദ​​സ​​​​ഞ്ചാ​​​​രി​​​​ക​​​​ളു​​​​ടെ കൂ​​​​ട്ട​​​​ത്ത​​​​ല്ലു​​​​ണ്ടാ​​​​യ​​​​ത്. നെ​​​​ത​​​​ർ​​​​ല​​ൻ​​ഡ്സ് സ്വ​​​​ദേ​​​​ശി​​​​നി​​​​യാ​​​​യ പ​​ത്തൊ​​ന്പ​​തു​​കാ​​​​രി​​​​യും അ​​​​മേ​​​​രി​​​​ക്ക​​​​ൻ സ്വ​​​​ദേ​​​​ശി​​​​നി​​​​യും ത​​​​മ്മി​​​​ലാ​​​​യി​​​​രു​​​​ന്നു ആ​​​​ദ്യം ഏ​​​​റ്റു​​​​മു​​​​ട്ടി​​​​യ​​​​ത്.

ജലധാര പ​​​​ശ്ചാ​​​​ത്ത​​​​ല​​​​മാ​​​​ക്കി സെ​​​​ൽ​​​​ഫി​​​​യെ​​​​ടു​​​​ക്കാ​​​​നാ​​​​യി ഇ​​​​രു​​​​വ​​​​രും ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത് ഒരേ സ്ഥ​​​​ല​​​​മാ​​​​യി​​​​രു​​​​ന്നു. ഈ ​​​​സ്ഥ​​​​ല​​​​ത്തു​​​​നി​​​​ന്നു​​​​കൊ​​​​ണ്ടു​​​​ള്ള ആ​​​​ദ്യം സെ​​​​ൽ​​​​ഫി ത​​​​നി​​​​ക്കു​​​​വേ​​​​ണ​​​​മെ​​​​ന്ന് ഇ​​​​രു​​​​വ​​​​രും വാ​​​​ശി​​​​പി​​​​ടി​​​​ച്ച​​​​തോ​​​​ടെ​​​​യാ​​​​ണ് വ​​​​ഴ​​​​ക്ക് ഉട​​​​ലെ​​​​ടു​​​​ത്ത​​​​ത്. തു​​​​ട​​​​ർ​​​​ന്ന് ഇ​​​​രു​​​​വ​​​​ർ​​​​ക്കു​​​​മൊ​​​​പ്പ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​വ​​​​രും രം​​​​ഗ​​​​ത്തെ​​​​ത്തി​​​​യ​​​​തോ​​​​ടെ കൂ​​​​ട്ട​​​​ത്ത​​​​ല്ലാ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഏ​​​​റ്റു​​​​മു​​​​ട്ടി​​​​യ​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ കേ​​​​സെ​​​​ടു​​​​ത്ത​​​​താ​​​​യി പോ​​​​ലീ​​​​സ് അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.