വെ​ള്ളം നു​ണ​യു​ന്ന മി​ടു​ക്ക​ൻ പാ​മ്പ്; കി​ടി​ല​ൻ വീ​ഡി​യോ
Monday, April 2, 2018 8:59 AM IST
മൃ​ഗ​ങ്ങ​ൾ വെ​ള്ളം കു​ടി​ക്കു​ന്ന ദൃ​ശ്യം കാ​ണാ​ത്ത​വ​രാ​യി ആ​രും ത​ന്നെ​യി​ല്ല. എ​ന്നാ​ൽ പാ​ന്പ് വെ​ള്ളം കു​ടി​ക്കു​ന്ന​ത് ക​ണ്ടി​ട്ടു​ള്ള​വ​ർ ആ​രൊ​ക്കെ​യു​ണ്ടെ​ന്ന ചോ​ദ്യ​ത്തി​ന് ഉ​ത്ത​രം ന​ൽ​കാ​ൻ ആ​ർ​ക്കാ​യാ​ലും അ​ൽ​പ്പം ബു​ദ്ധി​മു​ട്ടേ​ണ്ടി വ​രും. ഇ​പ്പൊ​ഴി​ത അ​ത്ത​ര​മൊ​രു വീ​ഡി​യോ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ക​യാ​ണ്.

അ​മേ​രി​ക്ക​യി​ലെ ടെ​ക്സ​സ് സ്വ​ദേ​ശി​യാ​യ ടെ​യ്‌ല​ർ നി​ക്കോ​ൾ ഡീ​ൻ എ​ന്ന​യാ​ളാ​ണ് ത​ന്‍റെ വ​ള​ർ​ത്തു പാ​ന്പ് വെ​ള്ളം കു​ടി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ട്വീ​റ്റ​റി​ൽ കൂ​ടി പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. ഓ​റ​ഞ്ച് നി​റ​മു​ള്ള ഹോ​ഗ്നോ​സ് എ​ന്ന​യി​ന​ത്തി​ൽ​പ്പെ​ട്ട പാ​ന്പാ​ണി​ത്.

സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ വൈ​റ​ലാ​യ വീ​ഡി​യോ​യ്ക്ക് മി​ക​ച്ച അ​ഭി​പ്രാ​യ​ങ്ങ​ൾ പ​ങ്കു​വെ​ച്ച് നി​ര​വ​ധി​യാ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തി​നു മു​ന്പ് ക​ർ​ണാ​ട​ക​യി​ൽ ഒ​രു പാ​ന്പ് കു​പ്പി​വെ​ള്ളം കു​ടി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ വൈ​റ​ലാ​യി മാ​റി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.