അതിവേഗ സ്കാനിംഗ് സംവിധാനവുമായി ടാറ്റാ ട്രസ്റ്റ്
Monday, June 11, 2018 3:48 PM IST
വൈ​ദ്യ​ശാ​സ്ത്ര​രം​ഗ​ത്ത് ഏ​റ്റ​വും വി​ല​പി​ടി​പ്പു​ള്ള ഉ​പ​ക​ര​ണം ഒ​രു​പ​ക്ഷേ എം​ആ​ർ​ഐ സ്കാ​നിം​ഗ് മെ​ഷീ​നാ​യി​രി​ക്കും. അ​തു​കൊ​ണ്ടു​ത​ന്നെ സ്കാ​നിം​ഗി​ന് ചെ​ല​വാ​കു​ന്ന തു​ക സാ​ധാ​ര​ണ​ക്കാ​ർ​ക്ക് താ​ങ്ങാ​ൻ ക​ഴി​യു​ന്ന​തി​നും അ​പ്പു​റ​മാ​കാ​റു​മു​ണ്ട്. ഇ​ന്ത്യ​ൻ ജ​ന​ത​യു​ടെ ഈ ​ബു​ദ്ധി​മു​ട്ട് തി​രി​ച്ച​റി​ഞ്ഞ് ടാ​റ്റാ ട്ര​സ്റ്റി​ന്‍റെ കീ​ഴി​ലു​ള്ള ഫൗ​ണ്ടേ​ഷ​ൻ ഫോ​ർ ഇ​ന്നൊ​വേ​ഷ​ൻ ആ​ൻ​ഡ് സോ​ഷ്യ​ൻ ഓ​ൺ​ട്ര​പ്ര​ണ​ർ​ഷി​പ് (ഫി​സെ) മാ​ഗ്ന​റ്റി​ക് റെ​സൊ​ണ​ന​ൻ​സ് ഇ​മേ​ജിം​ഗ് അ​ഥ​വാ എം​ആ​ർ​ഐ സ്കാ​ന​ർ വി​ക​സി​പ്പി​ച്ചു.

ശ​രീ​രം മു​ഴു​വ​ൻ സ്കാ​ൻ ചെ​യ്യാ​ൻ ക​ഴി​യു​ന്ന ഈ ​പു​തി​യ മെ​ഷീ​നി​ന് പ​ര​ന്പ​രാ​ഗ​ത എം​ആ​ർ​ഐ മെ​ഷീ​നു​ക​ളെ അ​പേ​ക്ഷി​ച്ച് നാ​ലു മ​ട​ങ്ങ് വേ​ഗം കൂ​ടു​ത​ലു​ണ്ട്. കൂ​ടാ​തെ വ​ള​രെക്കു​റ​ച്ച് വൈ​ദ്യു​തി​യേ ഉ​പ​യോ​ഗി​ക്കൂ എ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. തീ​ർ​ന്നി​ല്ല വി​ശേ​ഷ​ണ​ങ്ങ​ൾ, എ​ടു​ത്തു​മാ​റ്റാ​ൻ ക​ഴി​യു​ന്ന​തും ഭാ​രം​ കു​റ​ഞ്ഞ​തു​മാ​ണ് ഫി​സെ വി​ക​സി​പ്പി​ച്ച സ്കാ​ന​ർ. അ​തു​കൊ​ണ്ടു​ത​ന്നെ ഗ്രാ​മീ​ണ​മേ​ഖ​ല​യി​ലേ​ക്ക് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​കാ​നും ക​ഴി​യും.

ബം​ഗ​ളൂ​രു ആ​സ്ഥാ​ന​മാ​യു​ള്ള ശ്രീ ​സ​ത്യ​സാ​യ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹ​യ​ർ മെ​ഡി​ക്ക​ൽ സ്റ്റ​ഡീ​സ് ആ​ണ് ഈ ​ഉ​ദ്യ​മ​ത്തി​ൽ ഫി​സെ​യു​ടെ ക്ലി​നി​ക്ക​ൽ പാ​ർ​ട്ണ​ർ. ആ​ദ്യമെ​ഷീ​ൻ ഇ​വി​ടെ ക്ര​മീ​ക​രി​ച്ചു പ്ര​വ​ർ​ത്തി​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം.

പ​ത്തു കോ​ടി​യു​ടെ നി​ക്ഷേ​പ​ത്തി​ൽ പൂ​ർ​ണ​മാ​യും ഇ​ന്ത്യ​യി​ൽ​ത്ത​ന്നെ നി​ർ​മി​ച്ച സ്കാ​ന​റാ​ണ് ഇ​തെ​ന്ന് ടാ​റ്റാ ട്ര​സ്റ്റ് മേ​ധാ​വി(​ഇ​ന്നൊ​വേ​ഷ​ൻ ആ​ൻ​ഡ് ഓ​ൺ​ട്ര​പ്ര​ണ​ർ​ഷി​പ്)​യും ഫി​സെ​യു​ടെ സി​ഇ​ഒ​യു​മാ​യ മ​നോ​ജ് കു​മാ​ർ പ​റ​ഞ്ഞു.

സാ​മൂ​ഹി​ക​പ്രാ​ധാ​ന്യ​മു​ള്ള ക​ണ്ടു​പി​ടി​ത്ത​ങ്ങ​ൾ ന​ട​ത്തി വ​ലി​യ തോ​തി​ൽ സു​സ്ഥി​ര​മാ​യ സാ​മൂ​ഹി​ക വി​ക​സ​നം ന​ട​ത്തു​ക​യാ​ണ് ഫി​സെ​യു​ടെ പ്ര​വ​ർ​ത്ത​ന​ല​ക്ഷ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.