നാസയുടെ ടെസ് പണി തുടങ്ങി
Monday, July 30, 2018 9:47 AM IST
സൗ​​ര​​യൂ​​ഥ​​ത്തി​​നു വെ​​ളി​​യി​​ലു​​ള്ള ഭൗ​​മ​​സ​​മാ​​ന ഗ്ര​​ഹ​​ങ്ങ​​ളെ (Exoplanets) തെ​​ര​​ഞ്ഞു​​പി​​ടി​​ക്കു​​ന്ന​​തി​​നു​​വേ​​ണ്ടി നാ​​സ രൂ​​പ​​ക​​ല്പ​​ന ചെ​​യ്ത ബ​​ഹി​​രാ​​കാ​​ശ ദൂ​​ര​​ദ​​ർ​​ശി​​നി​​യാ​​ണ്, ട്രാ​​ൻ​​സി​​റ്റിം​​ഗ് എ​​ക്സോ​​പ്ലാ​​ന​​റ്റ് സ​​ർ​​വേ സാ​​റ്റ​​ലൈ​​റ്റ് അ​​ഥ​​വാ ടെ​​സ്.

ജീ​​വ​​ന് അ​​നു​​കൂ​​ല​​മാ​​യ സാ​​ഹ​​ച​​ര്യ​​ങ്ങ​​ളു​​ള്ള ഗ്ര​​ഹ​​ങ്ങ​​ളു​​ണ്ടോ എ​​ന്ന​​ന്വേ​​ഷി​​ക്കു​​ക​​യാ​​ണ് ടെ​സി​ന്‍റെ പ്ര​​ധാ​​ന ല​​ക്ഷ്യം. ഏ​പ്രി​ൽ 18ന് ​വി​ക്ഷേ​പി​ച്ച ടെ​സ് ഈ ​മാ​സം 25 മു​ത​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​താ​യി നാ​സ ക​ഴി​ഞ്ഞ ദി​വ​സം അ​റി​യി​ച്ചു. അ​ന്യ​ഗ്ര​ഹ പ​ര്യ​വേ​ഷ​ണം തു​ട​ങ്ങി​യെ​ങ്കി​ലും അ​ടു​ത്ത​മാ​സം മാ​ത്ര​മേ ടെ​സി​ൽ​നി​ന്നു​ള്ള ഡാ​റ്റ ല​ഭി​ച്ചു​തു​ട​ങ്ങൂ. ഓ​രോ 13.5 ദി​വ​സം​കൂ​ടു​ന്പോ​ഴും ഭൂ​മി​യി​ലേ​ക്ക് ടെ​സ് ഡാ​റ്റ അ​യ​യ്ക്കും.

വി​ക്ഷേ​പ​ണ​ത്തി​നു​ശേ​ഷം മേ​യി​ൽ ടെ​സ് ആ​ദ്യ ചി​ത്രം ഭൂ​മി​യി​ലേ​ക്ക് അ​യ​ച്ചു. കാ​മ​റ​ക​ളു​ടെ പ്ര​വ​ർ​ത്ത​നം പ​രീ​ക്ഷി​ക്കു​ന്ന​തി​നു​വേ​ണ്ടി പ​ക​ർ​ത്തി​യ ചി​ത്ര​ത്തി​ൽ ര​ണ്ടു ല​ക്ഷം ന​ക്ഷ​ത്ര​ങ്ങ​ളെ ക​ണ്ടെ​ത്തി. മി​ക്ക ന​ക്ഷ​ത്ര​ങ്ങ​ൾ​ക്കും ഒ​രു ഗ്ര​ഹ​മെ​ങ്കി​ലു​മു​ണ്ടെ​ന്ന് നാ​സ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.