പു​രു​ഷ ഗാ​യ​ക​നെ ആ​ലിം​ഗ​നം ചെ​യ്തു; സൗ​ദി അ​റേ​ബ്യ​യി​ൽ യു​വ​തി അ​റ​സ്റ്റി​ൽ
Sunday, July 15, 2018 10:56 AM IST
സ്റ്റേ​ജി​ൽ ക​യ​റി പു​രു​ഷ ഗാ​യ​ക​നെ ആ​ലിം​ഗ​നം ചെ​യ്ത സ്ത്രീ ​സൗ​ദി അ​റേ​ബ്യ​യി​ൽ അ​റ​സ്റ്റി​ൽ. ഗാ​യ​ക​ൻ മ​ജീ​ദ് അ​ൽ മൊ​ഹ​ൻ​ദി​സ് പ​ടി​ഞ്ഞാ​റ​ൻ ന​ഗ​ര​മാ​യ തൈ​ഫി​ലെ വേ​ദി​യി​ൽ പാ​ട​വെ​യാ​ണ് യു​വ​തി സ്റ്റേ​ജി​ൽ ക​യ​റി ആ​ലിം​ഗ​നം ന​ട​ത്തി​യ​ത്. ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം.

ബ​ന്ധ​മി​ല്ലാ​ത്ത പു​രു​ഷ​ൻ​മാ​രു​മാ​യി പൊ​തു​സ്ഥ​ല​ത്ത് അ​ടു​ത്തി​ട​പ​ഴ​കു​ന്ന​തി​നു സൗ​ദി അ​റേ​ബ്യ​യി​ൽ വി​ല​ക്കു​ണ്ട്. അ​റ​സ്റ്റി​ലാ​യ യു​വ​തി ക്രി​മി​ന​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന് മ​ക്ക പോ​ലീ​സ് വ​ക്താ​വ് അ​റി​യി​ച്ചു.

സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ എ​തി​ർ​പ്പി​നി​ട​യി​ലും മൊ​ഹ​ൻ​ദി​സി​നെ യു​വ​തി കെ​ട്ടി​പ്പി​ടി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഓ​ണ്‍​ലൈ​നി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്. കെ​ട്ടി​പ്പി​ടി​ക്ക​ലി​നു​ശേ​ഷ​വും മൊ​ഹ​ൻ​ദി​സ് സ്റ്റേ​ജി​ൽ ഗാ​നം ആ​ല​പി​ക്കു​ന്ന​തു തു​ട​ർ​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.