മ​ദാം തുസാദി​ൽ കട്ടപ്പയും ഇനി മെഴുകുപ്രതിമ
Wednesday, March 14, 2018 9:35 AM IST
ബാ​ഹു​ബ​ലി എ​ന്ന ബ്ര​ഹ്മാ​ണ്ഡചി​ത്രം ര​ണ്ടു ഭാ​ഗ​ങ്ങ​ളി​ലൂ​ടെ ഇ​ന്ത്യ​യി​ലെ​യും ലോ​ക​ത്തെ​യും പ്രേ​ക്ഷ​കമ​ന​സു​ക​ൾ ഏ​റ്റെ​ടു​ത്ത​താ​ണ്. കേ​വ​ലം ഒ​രു സാ​ങ്ക​ല്പി​ക ക​ഥ​യി​ലൂ​ടെ ആ​കാംക്ഷാപൂ​ർ​വം പി​ടി​ച്ചി​രു​ത്തി ക​ഥ പ​റ​യു​ക​യാ​യി​രു​ന്നു എ​സ്.​എ​സ്. രാ​ജ​മൗ​ലി എ​ന്ന സം​വി​ധാ​യ​ക​ൻ ചെ​യ്ത​ത്.

ഇ​ന്ത്യ​യി​ൽ ഇ​തു​വ​രെ​യി​ല്ലാ​ത്ത​വി​ധം വ്യ​ത്യ​സ്തത പു​ല​ർ​ത്തി​യ ചി​ത്ര​ത്തി​ലെ നാ​യ​ക ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്കൊ​പ്പം ശോ​ഭി​ച്ച ക​ഥാ​പാ​ത്ര​മാ​ണ് മ​ഹി​ഷ്മ​തി സാ​മ്രാ​ജ്യ​ത്തി​ന്‍റെ പ​ട​ത്ത​ല​വ​നാ​യ ക​ട്ട​പ്പ. ത​മി​ഴ് താ​രം സ​ത്യ​രാ​ജാ​യി​രു​ന്നു ക​ട്ട​പ്പ​യ്ക്ക് ജീ​വ​ൻ പ​ക​ർ​ന്ന​ത്. ര​ണ്ടു ഭാ​ഗ​ങ്ങ​ളി​ലും ക​ട്ട​പ്പ​യ്ക്ക് കാ​ര്യ​മാ​യ പ്രാ​ധാ​ന്യ​മു​ണ്ടാ​യി​രു​ന്നു.

ക​ട്ട​പ്പ ഇ​നി മെ​ഴു​കു പ്ര​തി​മ​യാ​യി ല​ണ്ട​നി​ലെ മ​ദാം തുസാദിലെ സ​ന്ദ​ർ​ശ​ക​രു​ടെ ന​യന​ങ്ങ​ൾ​ക്കു കാ​ഴ്ച​വി​രു​ന്നാ​കും. ഇ​താ​ദ്യ​മാ​യാ​ണ് ഒ​രു ത​മി​ഴ് താ​രം ഇ​വി​ട​ത്തെ മെ​ഴു​കുമ്യൂ​സി​യ​ത്തി​ൽ ഇ​ടം​പി​ടി​ക്കു​ന്ന​തെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. നേ​ര​ത്തെ ബാ​ഹു​ബ​ലി​യാ​യി എ​ത്തി​യ പ്ര​ഭാ​സി​ന്‍റെ മെ​ഴു​കു പ്ര​തി​മ​യും മ​ദാം തുസാദിൽ ഇ​ടം​പി​ടി​ച്ചി​രു​ന്നു. ഇ​വി​ടെ മെ​ഴു​കു​പ്ര​തി​മ​യു​ള്ള ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ആ​ദ്യ സി​നി​മാ​താ​ര​വും പ്ര​ഭാ​സാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.