കൈകാലുകൾ ഛേദിക്കപ്പെട്ട നായ മരണത്തിന് കീഴടങ്ങി
Tuesday, June 19, 2018 12:18 PM IST
ഈ ​മാ​സം 24ന് ​തു​ർ​ക്കി​യി​ൽ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക​യാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ വേ​ള​യി​ൽ കൈ​യി​ൽ കി​ട്ടു​ന്ന ഏ​തു വി​ഷ​യ​വും രാഷ്‌ട്രീ​യ​വ​ത്ക​രി​ക്കാ​ൻ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ ശ്ര​മി​ക്കാ​റു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ തു​ർ​ക്കി​യി​ലെ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് വേ​ദി​ക​ളി​ൽ ചൂ​ടു​ള്ള ച​ർ​ച്ച​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ഒ​രു തെ​രു​നാ​യ​യു​ടെ മ​ര​ണം.

ക​ഴി​ഞ്ഞ​യാ​ഴ്ച തെ​ക്ക്-​പ​ടി​ഞ്ഞാ​റ​ൻ തു​ർ​ക്കി​യി​ലെ സ​പാ​ൻ​ക എ​ന്ന സ്ഥ​ല​ത്ത് ഒ​രു കാ​ടി​നോ​ട് ചേ​ർ​ന്ന് കൈ​കാ​ലു​ക​ളും വാ​ലും മു​റി​ച്ചു​മാ​റ്റ​പ്പെ​ട്ട നി​ല​യി​ൽ ഒ​രു നാ​യ​ക്കു​ട്ടി​യെ ക​ണ്ടെ​ത്തി​യി​രു​ന്നു. രാ​വി​ലെ ഇ​തു​വ​ഴി ന​ട​ക്കാ​നി​റ​ങ്ങി​യ ആ​ളു​ക​ളാ​ണ് ജീ​വ​നു​വേ​ണ്ടി പി​ട​യു​ന്ന ഈ ​നാ​യ​ക്കു​ട്ടി​യെ ക​ണ്ട​ത്.

ഇ​വ​ർ ഉ​ട​ൻ​ത​ന്നെ നാ​യ​ക്കു​ട്ടി​യെ അ​ടു​ത്തു​ള്ള മൃ​ഗാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. എ​ന്നാ​ൽ ക​ഴി​ഞ്ഞ​ദി​വ​സം നാ​യ​ക്കു​ട്ടി മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. ഇ​തി​നി​ടെ പ​രി​ക്കേ​റ്റ നാ​യ​ക്കു​ട്ടി​യു​ടെ ചി​ത്ര​ങ്ങ​ൾ ആ​രോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ചു. രാ​ജ്യ​ത്ത് മൃ​ഗ​ങ്ങ​ളോ​ടു​ള്ള ക്രൂ​ര​ത കൂ​ടി​വ​രു​ന്ന​ത് ബോ​ധ്യ​പ്പെ​ടു​ത്താ​നാ​ണ് ഈ ​പോ​സ്റ്റ് എ​ന്ന് പ​റ​ഞ്ഞാ​ണ് ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ച​ത്.

ചി​ത്ര​ങ്ങ​ൾ വ​ള​രെ​വേ​ഗം ത​ന്നെ പ്ര​ച​രി​ക്കു​ക​യും മൃ​ഗ​ങ്ങ​ളോ​ട് ക്രൂ​ര​ത കാ​ട്ടു​ന്ന​വ​ർ​ക്കെ​തി​രെ​യു​ള്ള ശി​ക്ഷാ​ന​ട​പ​ടി​ക​ൾ കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തു വ​ന്നു. താ​മ​സി​ക്കാ​തെ രാ​ജ്യ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ങ്ങ​ളി​ലെ​ല്ലാം ഈ ​വി​ഷ​യം ച​ർ​ച്ച​യ്ക്കെ​ത്തി.

തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ ഉ​ട​ൻ മൃ​ഗ​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നു​ള്ള നി​യ​മ​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​മെ​ന്ന് നി​ല​വി​ലെ പ്ര​സി​ഡ​ന്‍റ് താ​യി​പ് എ​ർ​ദോ​ഗ​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.