രാജകീയദന്പതികളുടെ വലുപ്പത്തിൽ കേക്ക് നിർമിച്ചും ആഘോഷം
Friday, May 18, 2018 2:24 PM IST
ലോ​ക​ത്തി​ന്‍റെ ശ്ര​ദ്ധ മു​ഴു​വ​ൻ ബ്രി​ട്ടീ​ഷ് കി​രീ​ടാ​വ​കാ​ശി ഹാ​രി രാ​ജ​കു​മാ​ര​നി​ലേ​ക്കും മേ​ഗ​ൻ മാ​ർ​ക്കിളിലേ​ക്കും തി​രി​ഞ്ഞി​രി​ക്കു​ന്നു. പ്രൗ​ഢ​ഗം​ഭീ​ര​മാ​യ വി​വാ​ഹം നാ​ളെ​യാ​ണ്. ആ​ഘോ​ഷ​ങ്ങ​ൾ ബ്രി​ട്ട​നി​ൽ തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. ഒ​പ്പം ഒ​രു​പി​ടി കൗ​തു​ക​ക​ര​മാ​യ ചടങ്ങുകളും. ബ്രി​ട്ടീ​ഷു​കാ​രി​യാ​യ ലാ​റ മാ​സ​ൺ ത​യാ​റാ​ക്കി​യ കേ​ക്ക് ആ​ണ് രാ​ജ​കീ​യ വി​വാ​ഹ​ന​ത്തി​നൊ​പ്പം ശ്ര​ദ്ധ​നേ​ടി​യി​രി​ക്കു​ന്ന​ത്. ഹാ​രി രാ​ജ​കു​മാ​ര​ന്‍റെ​യും മേ​ഗ​ന്‍റെ​യും പൂ​ർ​ണവ​ലു​പ്പ​ത്തി​ലു​ള്ള​താ​ണ് ഈ ​കേ​ക്ക്.



കേ​ക്ക് നി​ർ​മാ​ണം യു​കെ ആ​സ്ഥാ​ന​മാ​യു​ള്ള ക​സ്റ്റ​മ​ർ സ​ർ​വീ​സ് സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി​യാ​യ ലാ​റ​യു​ടെ ഹോ​ബി​യാ​ണ്. ആ​റു വ​ർ​ഷ​മാ​യി കേ​ക്ക് നി​ർ​മാ​ണ​ത്തി​ൽ പു​തു​മ​ക​ൾ പ​രീ​ക്ഷി​ക്കു​ന്ന ലാ​റ ത​യാ​റാ​യി​ക്കി​യ ഈ ​രാ​ജ​കീ​യ കേ​ക്കി​ന്‍റെ വീ​ഡി​യോ ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. കേ​ക്കി​നു​ള്ള ചേ​രു​വ​ക​ൾ ത​യാ​റാ​ക്കി​യ​തു മു​ത​ൽ ഹാ​രി​യു​ടെ​യും മേ​ഗ​ന്‍റെ​യും രൂ​പ​ത്തി​ലെ​ത്തു​ന്ന​തു​ വ​രെ​യു​ള്ള വി​ശ​ദ​മാ​യ വീ​ഡി​യോ​യാ​ണ് ലാ​റ പു​റ​ത്തു​വി​ട്ട​ത്.



വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞ് ആ​ദ്യ​മാ​യി ഹാ​രി​യും മേ​ഗ​നും ഒ​രു​മി​ച്ച് പൊ​തു​വേ​ദി​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട ചി​ത്ര​മാ​ണ് കേ​ക്ക് നി​ർ​മി​ക്കാ​ൻ ലാ​റ തെ​ര​ഞ്ഞെ​ടു​ത്ത​ത്. 300 മു​ട്ട, 15 കി​ലോ​ഗ്രാം നെ​യ്യ്, 15 കി​ലോ​ഗ്രാം ധാ​ന്യ​പ്പൊ​ടി... അങ്ങനെ നീളുന്നു കേ​ക്ക് നി​ർ​മി​ക്കാ​ൻ വേ​ണ്ടി​വ​ന്ന ചേരുവകൾ.
പ്ര​ത്യേ​കം ത​യാ​ക്കി​യ ഫ്രെ​യി​മി​ൽ വാ​നി​ല ബ​ട്ട​ർ​ക്രീം ചേ​ർ​ക്ക് കേ​ക്ക് അ​ടു​ക്കി​യ​ശേ​ഷം 50 കി​ലോ​ഗ്രാ​മോ​ളം ഐ​സിം​ഗ് ഉ​പ​യോ​ഗി​ച്ച് ന​വ​ദ​ന്പ​തി​ക​ളു​ടെ രൂ​പം മെ​ന​ഞ്ഞെ​ടു​ത്തു. 250 മ​ണി​ക്കൂ​ർ സ​മ​യ​മെ​ടു​ത്താ​യി​രു​ന്നു ഈ ​കേ​ക്ക് നി​ർ​മാ​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.