സമുദ്രമലിനീകരണത്തിനെതിരേ പ്ലാസ്റ്റിക് തിമിംഗലം
Wednesday, April 18, 2018 8:43 AM IST
സ​മു​ദ്ര​ങ്ങ​ളി​ൽ ദി​നം​പ്ര​തി മാ​ലി​ന്യ​ങ്ങ​ൾ വ​ന്ന​ടി​യു​ക​യാ​ണ്. പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ സ​മു​ദ്ര​ത്തി​ലും അ​വി​ട​ത്തെ ജീ​വ​ജാ​ല​ങ്ങ​ൾ​ക്കും ഭീ​ഷ​ണി​യാ​കു​ന്ന വി​ധ​ത്തി​ൽ കു​മി​ഞ്ഞു​കൂ​ടു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സ​മ​ദ്ര മ​ലി​നീ​ക​ര​ണ​ത്തി​നെ​തി​രേ ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി പ്ലാ​സ്റ്റി​ക്ക​സ് എ​ന്ന പ​ത്തു മീ​റ്റ​ർ നീ​ള​മു​ള്ള തി​മിം​ഗ​ല​ത്തെ നി​ർ​മി​ച്ച് പ്ര​ദ​ർ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് റോ​മി​ലെ പാ​ർ​ക്കോ ഡെ​ല്ലാ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ.

സ്കൈ ​ഓ​ഷ​ൻ റെ​സ്ക്യൂ-​എ സീ ​ടു സേ​വ് എ​ന്ന സം​ഘ​ട​ന​യാ​ണ് ഈ ​നി​ർ​മി​തി​ക്കു പി​ന്നി​ൽ. 250 കി​ലോ​ഗ്രാം പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ഉ​പ​യോ​ഗി​ച്ചാ​ണ് ഈ ​തി​മിം​ഗ​ല​ത്തെ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.