അ​ഴു​ക്കു ചാ​ലി​ൽ കൂ​ടി ഒ​ഴു​കി പോ​യ കു​ട്ടി​ക്ക് തു​ണ​യാ​യി സ​മീ​പ​വാ​സി​ക​ൾ; ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ
Sunday, May 20, 2018 9:41 AM IST
അ​ഴു​ക്കു ചാ​ലി​ൽ കൂ​ടി കു​ത്തി​യൊ​ലി​ച്ചു വ​രു​ന്ന വെ​ള്ള​ത്തി​ൽ വീ​ണ പ​തി​നൊ​ന്നു വ​യ​സു​കാ​ര​നെ സ​മീ​പ​മു​ണ്ടാ​യി​രു​ന്ന​വ​ർ സാ​ഹ​സി​ക​മാ​യി ര​ക്ഷി​ക്കു​ന്ന​തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ചൈ​ന​യി​ലെ സെ​ജി​യാം​ഗ് പ്ര​വ​ശ്യ​യി​ലെ ക്വ​സ്ഹു​വി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

റോ​ഡി​നു സ​മീ​പ​ത്തു​കൂ​ടി ന​ട​ന്നു​പോ​യ ഈ ​കു​ട്ടി അ​ഴു​ക്കു​ചാ​ലി​ൽ വീ​ഴു​ന്ന​ത് ക​ണ്ട് ഉ​ട​നെ കാ​റി​ൽ വ​ന്ന യാ​ത്രി​ക​രും മ​റ്റു കൂ​റ​ച്ചു പേ​രും ചേ​ർ​ന്ന് കു​ട്ടി​യെ ര​ക്ഷി​ക്കു​വാ​നു​ള്ള ശ്ര​മ​മാ​യി പി​ന്നെ. കു​റ​ച്ചു ദൂ​രം മു​ന്പോ​ട്ട് ഒ​ഴു​കി പോ​യ കു​ട്ടി​യെ അ​ഴു​ക്കു ചാ​ലി​ലു​ള്ള ഒ​രു ദ്വാ​ര​ത്തി​ൽ കൂ​ടി​യാ​ണ് പു​റ​ത്തെ​ത്തി​ക്കാ​നാ​യ​ത്.

സ​മീ​പ​ത്തെ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ൾ ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.