ഒത്തൊരുമിച്ച് അവർ ചുവടുവച്ചു, ഗിന്നസിലേക്ക്
Tuesday, April 3, 2018 9:33 AM IST
ഏ​റ്റ​വു​മ​ധി​കം റോ​ബ​ട്ടു​ക​ൾ ഒ​ത്തൊ​രു​മി​ച്ച് നൃ​ത്തം ചെ​യ്ത റി​ക്കാ​ർ​ഡ് ഇ​നി ഇ​റ്റ​ലി​ക്ക്. 1,372 കു​ഞ്ഞ​ൻ റോ​ബ​ട്ടു​ക​ളാ​ണ് സം​ഗീ​ത​ത്തി​നൊ​പ്പം ഒ​രു​മ​യോ​ടെ നൃ​ത്തമാടി ഗി​ന്ന​സ് റി​ക്കാ​ർ​ഡി​ൽ ക​യ​റി​പ്പ​റ്റി​യ​ത്. 2016 മു​ത​ൽ ഏ​റ്റ​വു​മ​ധി​കം റോ​ബ​ട്ടു​ക​ൾ ഒ​രു​മ​യോ​ടെ നൃ​ത്തം ചെ​യ്ത് റി​ക്കാ​ർ​ഡ് നേ​ടു​ന്ന പ്ര​വ​ണ​ത ഏ​റി​വ​രു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ വ​ർ‌​ഷം ഓ​ഗ​സ്റ്റി​ൽ ചൈ​ന​യി​ൽ 1,069 ഡോ​ബി മെ​ഷീ​നു​ക​ൾ ഒ​രു​മി​ച്ചു നൃ​ത്തം ചെ​യ്ത് റി​ക്കാ​ർ​ഡ് സൃ​ഷ്ടി​ച്ചി​രു​ന്നു. ഇ​താ​ണ് ഇ​പ്പോ​ൾ പ​ഴ​ങ്ക​ഥ​യാ​യ​ത്. ആ​ൽ​ഫ 1എ​സ് റോ​ബ​ട്ടു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​റ്റ​ലി​യി​ൽ നൃ​ത്തം സം​ഘ​ടി​പ്പി​ച്ച​ത്.

കേ​വ​ലം 40 സെ​ന്‍റീ​മീ​റ്റ​ർ മാ​ത്രം ഉ​യ​ര​മു​ള്ള റോ​ബ​ട്ടി​നെ അ​ലു​മി​നി​യം അ​ലോ​യി​യി​ൽ പ്ലാ​സ്റ്റി​ക് കോ​ട്ടിം​ഗ് ന​ല്കി​യാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ചൈ​നീ​സ് ക​മ്പ​നി​യാ​യ യു​ബി​ടെ​ക് ആ​ണ് ഇ​തി​ന്‍റെ നി​ർ​മാ​ണം. 2016ൽ ​ആ​ദ്യ റി​ക്കാ​ർ​ഡ് സൃ​ഷ്ടി​ച്ച റോ​ബ​ട്ടു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​ലും യു​ബി​ടെ​ക്കി​നു പ​ങ്കു​ണ്ടാ​യി​രു​ന്നു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.