എന്നേക്കാളും വിവരമുണ്ടായിട്ടും നിങ്ങളെന്താ ഇങ്ങനെ?
Friday, June 8, 2018 11:16 AM IST
സം​സാ​രി​ക്കാ​ൻ ക​ഴി​വു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ ആ ​സാ​ധു​മൃ​ഗം ഇ​ങ്ങ​നെ ചോ​ദി​ച്ചി​രി​ക്കാം. പ്ര​കൃ​തി​സൗ​ഹൃ​ദം നി​ല​നി​ൽ​പ്പി​ന് ആ​ധാ​ര​മാ​ണെ​ന്ന തി​രി​ച്ച​റി​വു​ള്ള മ​നു​ഷ്യ​ർ​ത​ന്നെ പ്ര​കൃ​തി​യെ ന​ശി​പ്പി​ക്കാ​നി​റ​ങ്ങു​ന്പോ​ൾ ത​ങ്ങ​ളു​ടെ ആ​വാ​സ​വ്യ​വ​സ്ഥ​യ്ക്കു​വേ​ണ്ടി പോ​രാ​ടാ​ൻ മൃ​ഗ​ങ്ങ​ൾ​ത​ന്നെ നി​ർ​ബ​ന്ധി​ത​രാ​കും. അ​ത്ത​ര​ത്തി​ൽ പോ​രാ​ടു​ന്ന ഒ​രു ബോ​ർ​ണി​യ​ൻ ഒ​റാം​ഗു​ട്ടാ​ന്‍റെ വീ​ഡി​യോ​ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​യി​രി​ക്കു​ന്ന​ത്.

ഇ​ന്തോ​നേ​ഷ്യ​യി​ലെ ഒ​രു വ​ന​പ്ര​ദേ​ശ​ത്ത് മ​ര​ങ്ങ​ൾ പി​ഴു​തെ​ടു​ക്കു​ന്ന ഒ​രു ബു​ൾ​ഡോ​സ​റി​ന്‍റെ യ​ന്ത്ര​ക്കൈ​ക​ളെ നേ​രി​ടു​ന്ന ആ​ൾ​ക്കു​ര​ങ്ങി​ന്‍റെ വീ​ഡി​യോ​യാ​ണ് വൈ​റ​ലാ​യ​ത്. 2013ൽ ​ചി​ത്രീ​ക​രി​ച്ച വീ​ഡി​യോ കേ​വ​ലം ര​ണ്ടു ദി​വ​സം മു​ന്പാ​ണ് പു​റ​ത്തു​വി​ട്ട​ത്. മൃ​ഗ​സം​ര​ക്ഷ​ണ സം​ഘ​ട​ന​യാ​യ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ‌ ആ​നി​മ​ൽ റെ​സ്ക്യൂ (ഐ​എ​ആ​ർ) ആ​ണ് വീ​ഡി​യോ ഷെ​യ​ർ ചെ​യ്ത​ത്.

മ​റ്റു സ​ഹാ​യി​ക​ളി​ല്ലാ​ത്ത ഈ ​ഒ​റാം​ഗു​ട്ടാ​ൻ ബു​ൾ​ഡോ​സ​റി​ന്‍റെ അ​തി​ശ​ക്ത​മാ​യ കൈ​ക​ളെ പ്ര​തി​രോ​ധി​ക്കു​ക​യാ​ണ്. അ​വ​ന്‍റെ ചു​റ്റു​മു​ള്ള പ്ര​ദേ​ശം മു​ഴു​വ​ൻ ആ ​യ​ന്ത്രം ന​ശി​പ്പി​ച്ചു​ക​ഴി​ഞ്ഞു- ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ആ​നി​മ​ൽ റെ​സ്ക്യൂ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. അ​ന്ന് ഒ​റാം​ഗു​ട്ടാ​നെ ര​ക്ഷി​ക്കാ​ൻ സ്ഥ​ല​ത്തെ​ത്തി​യി​രു​ന്ന ഐ​എ​ആ​ർ പ്ര​വ​ർ​ത്ത​ക​രാ​ണ് സം​ഭ​വം ചി​ത്രീ​ക​രി​ച്ച​ത്.

വേ​ൾ​ഡ് വൈ​ൽ​ഡ്‌​ലൈ​ഫ് ഫ​ണ്ടി​ന്‍റെ ക​ണ​ക്കു​ക​ൾ​പ്ര​കാ​രം ക​ഴി​ഞ്ഞ ആ​റു പ​തി​റ്റാ​ണ്ടി​നി​ടെ ബോ​ർ​ണി​യ​ൻ ഒ​റാം​ഗു​ട്ടാ​ന്‍റെ എ​ണ്ണ​ത്തി​ൽ 50 ശ​ത​മാ​ന​ത്തി​ല​ധി​കം കു​റ​വു​ണ്ടാ​യി​ട്ടു​ണ്ട്. ഇ​വ​രു​ടെ ആ​വാ​സ​വ്യ​വ​സ്ഥ 20 വ​ർ​ഷ​ത്തി​നി​ടെ 55 ശ​ത​മാ​നം ന​ശി​ച്ചു. ഇ​ന്തോ​നേ​ഷ്യ​യി​ൽ വ​ന​ന​ശീ​ക​ര​ണം ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്.

ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തി​ൽ പു​റ​ത്തു​വി​ട്ട വീ​ഡി​യോ​യി​ലൂ​ടെ ഒ​റാം​ഗു​ട്ടാ​ന്‍റെ ആ​വാ​സ​വ്യ​വ​സ്ഥ സം​ര​ക്ഷി​ക്കാ​ൻ ഒ​രു മ​രം ന​ട്ട് ഞ​ങ്ങ​ളെ സ​ഹാ​യി​ക്കൂ എ​ന്ന് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ‌ ആ​നി​മ​ൽ റെ​സ്ക്യൂ​അ​ഭ്യ​ർ​ഥി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.