വാാ റിക്കാർഡ്....! വായയ്ക്കുള്ളിൽ കുത്തിനിറച്ചത് 459 സ്ട്രോകൾ
Wednesday, November 22, 2017 2:40 AM IST
പ്ലാ​​​​സ്റ്റി​​​​ക് സ്ട്രോ​​​​ക​​​​ൾ വാ​​​​യി​​​​ൽ​​​​ കു​​​​ത്തി​​​​നി​​​​റ​​​​ച്ച് ഗി​​​​ന്ന​​​​സ് റി​​​​ക്കാ​​​​ർ​​​​ഡ് സ്വ​​​​ന്ത​​​​മാ​​​​ക്കി യു​​​​വാ​​​​വ്. ഒ​​​​ഡീ​​​​ഷ സ്വ​​​​ദേ​​​​ശി മ​​​​നോ​​​​ജ് കു​​​​മാ​​​​റാ​​​​ണ് പ്ലാ​​​​സ്റ്റി​​​​ക് സ്ട്രോ​​​​ക​​​​ൾ​​​​കൊ​​​​ണ്ട് ലോ​​​​ക റി​​​​ക്കാ​​​​ർ​​​​ഡ് നേ​​​​ടി​​​​യെ​​​​ടു​​​​ത്ത​​​​ത്. 459 സ്ട്രോ​​​​ക​​​​ൾ 10 സെ​​​​ക്ക​​​​ൻഡ് നേ​​​​ര​​​​ത്തേ​​​​ക്ക് വാ​​​​യി​​​​ൽ തി​​​​രു​​​​കി​​​​യാ​​​​യി​​​​രു​​​​ന്നു മ​​​​നോ​​​​ജി​​​​ന്‍റെ സാ​​​​ഹ​​​​സം. സ്ട്രോ​​​​ക​​​​ൾ വാ​​​​യി​​​​ൽ​​​​നി​​​​ന്നു വ​​​​ഴു​​​​തിപ്പോകാ​​​​തി​​​​രി​​​​ക്കാ​​​​ൻ കൈ​​​​ക​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ക്ക​​​​രു​​​​ത് എ​​​​ന്ന​​​​തു​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള ക​​​​ർ​​​​ശ​​​​ന നി​​​​ബ​​​​ന്ധ​​​​ന​​​​ക​​​​ൾ ഗി​​​​ന്ന​​​​സ് അ​​​​ധി​​​​കൃ​​​​ത​​​​ർ ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ ഒ​​​​രു നി​​​​ബ​​​​ന്ധ​​​​ന​​​​ക​​​​ളും മ​​​​നോ​​​​ജി​​​​ന്‍റെ തു​​​​റ​​​​ന്ന​​​​ വാ​​​​യ്ക്കു​​​​ മു​​​​ന്നി​​​​ൽ ത​​​​ട​​​​സ​​​​മാ​​​​യി​​​​ല്ല. മ​​​​റി​​​​ച്ച് വാ​​​​തു​​​​റ​​​​ന്നു​​​​ള്ള മ​​​​നോ​​​​ജി​​​​ന്‍റെ സാ​​​​ഹ​​​​സ​​​​പ്ര​​​​ക​​​​ട​​​​നം ക​​​​ണ്ട് ചു​​​​റ്റും കൂ​​​​ടി​​​​യ​​​​വ​​​​രു​​​​ടെ വാ ​​​​തു​​​​റ​​​​ന്നു​​​​പോ​​​​വു​​​​ക​​​​യും ചെ​​​​യ്തു.

മ​​​​നോ​​​​ജി​​​​നു മു​​​​ന്നി​​​​ൽ പ്ലാ​​​​സ്റ്റി​​​​ക് സ്ട്രോ​​​​ക​​​​ൾ അ​​​​ടി​​​​യ​​​​റ​​​​വു പ​​​​റ​​​​ഞ്ഞ​​​​തോ​​​​ടെ വ​​​​ഴി​​​​മാ​​​​റി​​​​യ​​​​ത് ക​​​​ഴി​​​​ഞ്ഞ എ​​​​ട്ട് വ​​​​ർ​​​​ഷ​​​​മാ​​​​യി ആ​​​​രും ത​​​​ക​​​​ർ​​​​ക്കാ​​​​തി​​​​രു​​​​ന്ന റി​​​​ക്കാ​​​​ർ​​​​ഡാ​​​​ണ്. ചെ​​​​റു​​​​പ്പം മു​​​​ത​​​​ലേ ഗി​​​​ന്ന​​​​സ് റി​​​​ക്കാ​​​​ർ​​​​ഡ് സ്വ​​​​ന്ത​​​​മാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ആ​​​​ഗ്ര​​​​ഹ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നെ​​​​ന്നും ഇ​​​​പ്പോ​​​​ഴി​​​​ത് ന​​​​ട​​​​പ്പാ​​​​യ​​​​തി​​​​ൽ ഏ​​​​റെ സ​​​​ന്തോ​​​​ഷ​​​​മു​​​​ണ്ടെ​​​​ന്നും 23 കാ​​​​ര​​​​നാ​​​​യ മ​​​​നോ​​​​ജ് പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.