മോസ്കോയിൽ കാൽനടയാത്രക്കാർക്കിടയിലേക്ക് കാർ പാഞ്ഞുകയറി; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
Sunday, June 17, 2018 2:30 PM IST
റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ കാൽനടയാത്രക്കാർക്കിടയിലേക്ക് കാർ പാഞ്ഞുകയറി എട്ടു പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ മെക്സിക്കൻ ലോകകപ്പ് ആരാധകരും ഉൾപ്പെടുന്നു. ടാക്സി കാർ ആണ് അപകടമുണ്ടാക്കിയത്.

കിർഗിസ്ഥാൻ സ്വദേശിയായ 28 കാരനാണ് കാർ ഓടിച്ചിരുന്നതെന്നും ഇയാളെ കസ്റ്റഡിയിൽ എടുത്തതായും പോലീസ് അറിയിച്ചു. വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിനു കാരണമായത്. സംഭവത്തിനു ശേഷം സ്ഥലത്തു നിന്നും ഒാടി രക്ഷപെടാൻ ശ്രമിച്ച ഡ്രൈവറെ ജനക്കൂട്ടം കീഴ്പ്പെടുത്തുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.