കു​ര​ങ്ങ​നെ​ന്ത് പ​ണം: പേ​ഴ്സി​നു​ള്ളി​ലെ പ​ണം എ​റി​ഞ്ഞു ക​ള​യു​ന്ന കു​ര​ങ്ങ​ൻ;​ര​സ​ക​ര​മാ​യ വീ​ഡി​യോ
Saturday, February 17, 2018 9:12 AM IST
വി​നോ​ദ സ​ഞ്ചാ​രി​യു​ടെ പ​ക്ക​ൽ നി​ന്നും ത​ട്ടി​യെ​ടു​ത്ത പേ​ഴ്സി​ലെ പ​ണം കു​ര​ങ്ങ​ൻ എ​റി​ഞ്ഞു​ക​ള​യു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​കു​ന്നു. ചൈ​ന​യി​ലെ സി​ചു​വാ​ൻ പ്ര​വ​ശ്യ​യി​ലു​ള്ള വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ മൗ​ണ്ട് എ​മേ​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​ത്തി​ലെ വേ​ലി​യു​ടെ മു​ക​ളി​ലാ​ണ് പ​ണ​മ​ട​ങ്ങി​യ ത​ട്ടി​യെ​ടു​ത്ത പേ​ഴ്സു​മാ​യി കു​ര​ങ്ങ​ൻ ക​യ​റി​യി​രു​ന്ന​ത്. ആ​കാം​ക്ഷ​ഭ​രി​ത​രാ​യി നി​ൽ​ക്കു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ സാ​ക്ഷി​നി​ർ​ത്തി പേ​ഴ്സ് തു​റ​ന്ന കു​ര​ങ്ങ​ൻ അ​തി​നു​ള്ളി​ലി​രു​ന്ന പ​ണം എ​റി​ഞ്ഞു​ക​ള​യു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് നി​ല​ത്തേ​ക്ക് ഇ​ട്ട ബാ​ഗു​മാ​യി മ​റ്റൊ​രു കു​ര​ങ്ങ​ൻ അ​വി​ടെ നി​ന്നും പോ​കു​ന്ന​തും വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ണ്. വി​നോ​ദ​സ​ഞ്ചാ​രി​ക​ളി​ലൊ​രാ​ൾ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ പ​ങ്കു​വെ​ച്ച​തി​നെ തു​ട​ർ​ന്ന് വൈ​റ​ലാ​യി മാ​റു​ക​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.