കേ​ര​ള​ത്തി​ന്‍റെ ചു​ണ​ക്കു​ട്ടി​ക​ളെ പ്ര​ശം​സി​ച്ച് മ​മ്മൂ​ട്ടി
Monday, April 2, 2018 3:55 PM IST
പ​തി​നാ​ലു വ​ർ​ഷ​ത്തെ നീ​ണ്ട കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ കേ​ര​ള​ത്തി​ലേ​ക്ക് സ​ന്തോ​ഷ് ട്രോ​ഫി കൊ​ണ്ടു​വ​ന്ന കേ​ര​ള ഫു​ട്ബോ​ൾ ടീ​മി​ലെ ചു​ണ​ക്കു​ട്ടി​ക​ളെ അ​ഭി​ന​ന്ദി​ച്ച് ന​ട​ൻ മ​മ്മൂ​ട്ടി. ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് താ​രം ടീ​മം​ഗ​ങ്ങ​ൾ​ക്ക് എ​ല്ലാ​വ​ർ​ക്കു​മാ​യി ആ​ശം​സ നേ​ർ​ന്ന​ത്.

ഫൈ​ന​ലി​ൽ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ലാ​ണ് കേ​ര​ളം പ​ശ്ചി​മ ബം​ഗാ​ളി​നെ കീ​ഴ​ട​ക്കി കി​രീ​ടം ഉ​റ​പ്പി​ച്ച​ത്. 4-2 എ​ന്ന പോ​യി​ന്‍റ് ക്ര​മ​ത്തി​ലാ​ണ് കേ​ര​ളം ബം​ഗാ​ളി​നെ കീ​ഴ്പ്പെ​ടു​ത്തി​യ​ത്. നി​ശ്ചി​ത സ​മ​യ​ത്തും അ​ധി​ക സ​മ​യ​ത്തും 2-2 ന് ​സ​മ​നി​ല​യി​ൽ പി​രി​ഞ്ഞ​തോ​ടെ മ​ത്സ​രം ഷൂ​ട്ടൗ​ട്ടി​ലേ​ക്കു നീ​ളു​ക​യാ​യി​രു​ന്നു. ടീം ​അം​ഗ​ങ്ങ​ളു​ടെ മി​ക​വാ​ർ​ന്ന പ്ര​ക​ട​ന​ത്തെ പ്ര​ശം​സി​ച്ച് മ​മ്മൂ​ട്ടി​യെ കൂ​ടാ​തെ നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.