ബിഗ് സല്യൂട്ട്..! കേരളത്തിന്‍റെ മാലാഖ ലിനിക്ക് അന്താരാഷ്ട്ര മാസികയുടെ ആദരം
Monday, June 4, 2018 5:01 PM IST
നിപ്പാ വൈറസ് മരണംവിതച്ച പേരാമ്പ്രയിൽ രോഗബാധിതരെ ചികിത്സിക്കുന്നതിനിടെ ജീവൻ വെടിഞ്ഞ നഴ്സ് ലിനിക്ക് ആദരമർപ്പിച്ച് ലോകപ്രശസ്ത അന്താരാഷ്ട്ര മാസിക "ദ എക്കണോമിസ്റ്റ്'. മാസികയുടെ ചരമക്കോളത്തിലാണ് ലിനിയെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്. "ട്രീറ്റിംഗ് എ മിസ്റ്ററി ഡിസീസ്' എന്ന തലക്കെട്ടോടെ ആരംഭിക്കുന്ന ലേഖനത്തിൽ ലിനി മരണക്കിടക്കയില്‍ ഭര്‍ത്താവ് സജീഷിനെഴുതിയ കരളുലയ്ക്കുന്ന കത്തും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മനസാക്ഷിയുള്ള നഴ്സ് എന്നാണ് ലേഖനത്തിൽ ലിനിയെക്കുറിച്ചുള്ള പരാമർശം. ലണ്ടനിലെ വെസ്റ്റ് മിനിസ്റ്ററില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ദ എക്കണോമിസ്റ്റിൽ ഇടം നേടുന്ന ആദ്യ മലയാളിയാണ് ലിനി.



നി​പ്പാ വൈ​റ​സ് ബാ​ധി​ച്ച് പേ​രാ​മ്പ്ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തി​യവരെ പ​രി​ച​രി​ക്കു​ന്ന​തി​നി​ടെയാണ് ലിനിക്കും ​വൈ​റ​സ് ബാ​ധയേറ്റത്. ​ച​ങ്ങ​രോ​ത്ത് സൂ​പ്പി​ക്ക​ട​യി​ലെ വ​ള​ച്ചു​കെ​ട്ട് മൊ​യ്തു ഹാ​ജി​യു​ടെ ഭാ​ര്യ ക​ണ്ടോ​ത്ത് മ​റി​യം. മ​റി​യ​ത്തി​ന്‍റെ ഭ​ർ​ത്തൃ സ​ഹോ​ദ​ര​ന്‍റെ മ​ക്ക​ളാ​യ സാ​ലി​ഹ്, സാ​ബി​ത്ത് എ​ന്നി​വ​രാ​ണ് ഈ ​വൈ​റ​സ് ബാ​ധ​യെ തു​ട​ർ​ന്ന് ആ​ദ്യം മ​രി​ച്ച​ത്. അ​തി​നു പി​ന്നാ​ലെ​യാ​ണ് സാ​ബി​ത്തി​നെ പ​രി​ച​രി​ച്ച ലി​നി​ക്കും ഈ ​വൈ​റ​സ് പി​ടി​പെ​ട്ട​ത്. ഈ ​വൈ​റ​സ് മ​റ്റാ​രി​ലേ​ക്കും പി​ടി​പെ​ടാ​തി​രി​ക്കു​വാ​ൻ ലി​നി​യു​ടെ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തി​രു​ന്നി​ല്ല.​ മാ​സ്ക് ധ​രി​ച്ച് മാ​ത്ര​മാ​ണ് ബ​ന്ധു​ക്ക​ൾക്ക് മൃ​ത​ദേ​ഹം കാ​ണു​വ​ൻ അ​വ​സ​രം ന​ൽ​കി​യ​ത്. മ​രി​ച്ച​യു​ട​ൻ ത​ന്നെ ലി​നി​യെ വൈ​ദ്യു​ത ശ്മ​ശാ​ന​ത്തി​ൽ ദഹിപ്പിക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.