ആനകളെ കോടതിയിൽ ഹാജരാക്കാനും ഹർജി
ആ​ളു​ക​ളെ കാ​ണാ​താ​യാ​ൽ അ​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി കോ​ട​തി​ക​ളി​ൽ ഹേ​ബി​യ​സ് കോ​ർ​പസ് ഹ​ർ​ജി​ക​ൾ സ​മ​ർ​പ്പി​ക്കാ​റു​ണ്ട്. എ​ന്നാ​ൽ മ​നു​ഷ്യ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​ൻ മാ​ത്ര​മ​ല്ല മൃ​ഗ​ങ്ങ​ളെ ഹാ​ജ​രാ​ക്കാ​നും ഹേ​ബി​യ​സ് കോ​ർ​പസ് സ​മ​ർ​പ്പി​ക്കാം. ഇ​ത്ത​രം ഒ​രു സം​ഭ​വം അ​മേ​രി​ക്ക​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം ഉ​ണ്ടാ​യി. പ്ര​ശ​സ്ത മൃ​ഗ​സം​ര​ക്ഷ​ക പ്ര​വ​ർ​ത്ത​ക​നാ​യ സ്റ്റീ​വ് വൈ​സാ​ണ് മൂ​ന്ന് ആ​ന​ക​ൾ​ക്കാ​യി കോ​ട​തി​യെ സ​മീ​പി​ച്ച​ത്. സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മി​ന്നി,ബ്യൂ​ല, ക​ര​ൻ എ​ന്നീ ആ​ന​​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ഇ​ദ്ദേ​ഹം ഹേ​ബി​യ​സ് കോ​ർ​പ്പ​സ് സ​മ​ർ​പ്പി​ച്ച​ത്.

പ​ര​സ്യ​ങ്ങ​ളി​ലും സി​നി​മ​ക​ളി​ലു​മൊ​ക്കെ അ​ഭി​ന​യി​ച്ച് പ്ര​ശ​സ്ത​രാ​യ ഈ ​ആ​ന​ക​ളെ സ​ർ​ക്ക​സു​ക​ളി​ലും പ​ങ്കെ​ടു​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഈ ​മൃ​ഗ​ങ്ങ​ളു​ടെ ശ​രീ​ര​ത്തി​ന്‍റെ അ​വ​കാ​ശം അ​വ​ർ​ക്കു​മാ​ത്ര​മാ​ണെ​ന്നും അ​തി​നാ​ൽ ഉ​ട​മ​യു​ടെ കൈ​യി​ൽ​നി​ന്ന് ഇ​വ​യെ മോ​ചി​പ്പി​ച്ച് ഏ​തെ​ങ്കി​ലും വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലാ​ക്ക​ണ​മെ​ന്നു​മാ​ണ് സ്റ്റീ​വ് വൈ​സി​ന്‍റെ ആ​വ​ശ്യം.