ഡ​ൽ​ഹി​യി​ലെ "​എ​ൽ​ജി’ പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ന്നു ട്വീ​റ്റ്; ബു​ദ്ധി​മു​ട്ടി​ൽ ഖേ​ദി​ക്കു​ന്നെ​ന്ന് എ​ൽ​ജി
Saturday, June 16, 2018 8:31 PM IST
ല​ഫ്. ഗ​വ​ർ​ണ​റു​മാ​യു​ള്ള അ​ധി​കാ​ര വ​ടം​വ​ലി​യെ തു​ട​ർ​ന്ന് ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ ല​ഫ്. ഗ​വ​ർ​ണ​ർ അ​നി​ൽ ബൈ​ജ​ലി​ന്‍റെ ഓ​ഫീ​സി​ൽ സ​മ​രം തു​ട​രു​ക​യാ​ണ്. ഇ​തേ​തു​ട​ർ​ന്ന് ല​ഫ്. ഗ​വ​ർ​ണ​ർ ത​ന്‍റെ ഓ​ഫീ​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വീ​ട്ടി​ലേ​ക്കു മാ​റ്റി. മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും സ​മ​ര​ത്തി​ലാ​യ​തി​നാ​ൽ ഡ​ൽ​ഹി സ​ർ​ക്കാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫ​യ​ലു​ക​ൾ ല​ഫ്. ഗ​വ​ർ​ണ​ർ​ക്കു ല​ഭി​ക്കു​ന്നി​ല്ല.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഡ​ൽ​ഹി സ​ർ​ക്കാ​രി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ല​ച്ച​തി​നെ സം​ബ​ന്ധി​ച്ച് ബോ​ളി​വു​ഡ് സം​വി​ധാ​യ​ക​ൻ ശി​രി​ഷ് സു​ന്ദ​ർ ട്വീ​റ്റ് ചെ​യ്യു​ന്ന​ത്. "​എ​ൽ​ജി പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല. മ​റ്റു​ള്ള​വ​രെ പ്ര​വ​ർ​ത്തി​ക്കാ​ൻ സ​മ്മ​തി​ക്കു​ന്നു​മി​ല്ല. നി​ങ്ങ​ൾ​ക്ക് ഡ​ൽ​ഹി​യി​ൽ സ​ർ​വീ​സ് സെ​ന്‍റ​റു​ണ്ടോ’ എ​ന്നാ​യി​രു​ന്നു സം​വി​ധാ​യ​ക​ന്‍റെ ട്വീ​റ്റ്. എ​ൽ​ജി ഇ​ന്ത്യ​യെ ടാ​ഗ് ചെ​യ്തു​കൊ​ണ്ടാ​യി​രു​ന്നു സു​ന്ദ​റി​ന്‍റെ ട്വീ​റ്റ്. ഇ​തി​ന് എ​ൽ​ജി ക​ന്പ​നി ന​ൽ​കി​യ മ​റു​പ​ടി ട്വി​റ്റ​റി​ൽ ചി​രി പ​ട​ർ​ത്തി.

"​നി​ങ്ങ​ൾ​ക്കു​ണ്ടാ​യ ബു​ദ്ധി​മു​ട്ടി​ൽ ഖേ​ദി​ക്കു​ന്നു. ബ​ന്ധ​പ്പെ​ടേ​ണ്ട വി​വ​ര​ങ്ങ​ൾ നേ​രി​ട്ട് അ​യ​യ്ക്കു​ക​യാ​ണെ​ങ്കി​ൽ ഞ​ങ്ങ​ൾ സ​ഹാ​യം ന​ൽ​കാം’ എ​ന്നാ​യി​രു​ന്നു എ​ൽ​ജി ക​ന്പ​നി​യു​ടെ മ​റു​പ​ടി. നി​മി​ഷ​നേ​രം കൊ​ണ്ട് ഈ ​മ​റു​പ​ടി ട്വി​റ്റ​റി​ൽ വൈ​റ​ലാ​യി. എ​ൽ​ജി​യു​ടെ മ​റു​പ​ടി ക​ണ്ട് ല​ഫ്.​ഗ​വ​ർ​ണ​ർ പോ​ലും ചി​രി​ക്കു​ന്നു​ണ്ടാ​കു​മെ​ന്നാ​യി​രു​ന്നു ഒ​രാ​ളു​ടെ ട്വീ​റ്റ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.