കൊ​ച്ചി മെ​ട്രോ​യ്ക്കു ഹാ​പ്പി ബ​ർ​ത്ത്ഡേ..! ചൊ​വ്വാ​ഴ്ച ഫ്രീ ​റൈ​ഡ് ഡേ
Sunday, June 17, 2018 2:43 PM IST
കൊ​ച്ചി മെ​ട്രോ​യു​ടെ ഒ​ന്നാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ച്ചി മെ​ട്രോ റെ​യി​ൽ ലി​മി​റ്റ​ഡ് (കെഎംആര്‍എ​ൽ) ഒ​രു​ക്കു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു. രാ​വി​ലെ 11ന് ​ഇ​ട​പ്പ​ള്ളി മെ​ട്രോ സ്റ്റേ​ഷ​നി​ൽ വ​ലി​യ കേ​ക്ക് മു​റി​ച്ച​തോ​ടെ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ചു. തു​ട​ർ​ന്ന് ഗോ​പി​നാ​ഥ് മു​തു​കാ​ടി​ന്‍റെ ടൈം ​ട്രാ​വ​ല​ർ മാ​ജി​ക് മെ​ട്രോ എ​ന്ന മാ​ജി​ക് ഷോ ​അ​ര​ങ്ങേ​റി.

ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ട​ര മു​ത​ൽ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ ന​ട​ക്കും. ഇ​ട​പ്പ​ള്ളി​യി​ൽ യാ​ത്ര​ക്കാ​ർ​ക്ക​ട​ക്കം ആ​ർ​ക്കു​വേ​ണ​മെ​ങ്കി​ലും പാ​ടു​ന്ന​തി​നു​ള്ള അ​വ​സ​ര​മൊ​രു​ക്കി​യി​ട്ടു​ണ്ട്. ആ​ലു​വ​യി​ലും മ​ഹാ​രാ​ജാ​സ് കോ​ള​ജ് സ്റ്റേ​ഷ​നി​ലും വി​വി​ധ കോ​ള​ജു​ക​ളി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കും. മ​ഹാ​രാ​ജാ​സ് സ്റ്റേ​ഷ​നി​ലെ പ​രി​പാ​ടി​ക​ൾ വൈ​കി​ട്ട് നാ​ലി​നാ​യി​രി​ക്കും ആ​രം​ഭി​ക്കു​ക.

2017 ജൂ​ണ്‍ 17നു ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യാ​ണു കൊ​ച്ചി മെ​ട്രോ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. 19 മു​ത​ൽ വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ൽ കൊ​ച്ചി മെ​ട്രോ ഓ​ടി​ത്തു​ട​ങ്ങി. ഒ​രു വ​ർ​ഷം തി​ക​യു​ന്ന ചൊ​വ്വാ​ഴ്ച ഫ്രീ ​റൈ​ഡ് ഡേ ​എ​ന്ന പേ​രി​ൽ യാ​ത്രി​ക​ർ​ക്കു സൗ​ജ​ന്യ​യാ​ത്ര ഒ​രു​ക്കി​യി​ട്ടു​ണ്ട്. പു​ല​ർ​ച്ചെ ആ​റു മു​ത​ൽ രാ​ത്രി പ​ത്തു​വ​രെ പ​രി​ധി​യി​ല്ലാ​തെ സൗ​ജ​ന്യ​മാ​യി ആ​ർ​ക്കും മെ​ട്രോ​യി​ൽ യാ​ത്ര ചെ​യ്യാം. ഇ​തു​വ​രെ മെ​ട്രോ​യി​ൽ ക​യ​റാ​ത്ത​വ​ർ​ക്ക് അ​വ​സ​ര​മൊ​രു​ക്കു​ക​യാ​ണ് ഇ​തു​വ​ഴി ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.